Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുര്‍വേദ ദര്‍ശനം

ഭക്ഷണത്തിന്റെ ദഹിക്കാത്ത അവശിഷ്ടമാണ് അമേധ്യവും മൂത്രവും. രസശിഷ്ടം കഫവും മാംസശിഷ്ടം പിത്തവും മേദസ്സിന്റെ (ളമ)േശിഷ്ടം വിയര്‍പ്പുമായി മാറുന്നു. ഇവയെല്ലാം മലങ്ങള്‍ തന്നെ. ഈ മലങ്ങളില്‍ വാതപിത്തകഫങ്ങള്‍ അവയുടെ അളവിന്റെയും പ്രവൃത്തിയുടെയും സാമ്യവസ്ഥയാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:49 pm IST
inSamskriti

ഭക്ഷണത്തിന്റെ ദഹിക്കാത്ത അവശിഷ്ടമാണ് അമേധ്യവും മൂത്രവും. രസശിഷ്ടം കഫവും മാംസശിഷ്ടം പിത്തവും മേദസ്സിന്റെ (ളമ)േശിഷ്ടം വിയര്‍പ്പുമായി മാറുന്നു. ഇവയെല്ലാം മലങ്ങള്‍ തന്നെ. ഈ മലങ്ങളില്‍ വാതപിത്തകഫങ്ങള്‍ അവയുടെ അളവിന്റെയും പ്രവൃത്തിയുടെയും സാമ്യവസ്ഥയാല്‍ ശാരീരികകര്‍മ്മങ്ങളെ വേണ്ടവിധം നടത്തുന്നു അതിനാല്‍ അവയ്‌ക്കു പ്രാധാന്യം കൂടുതലുണ്ട്. വാതം, പിത്തം, കഫം, രസരക്താദി ഏഴെണ്ണം, മറ്റു മലങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളേയും ധാതുക്കള്‍ എന്നുവിളിക്കുന്നു. ഈ ധാതുക്കളെ പ്രസാദധാതുക്കള്‍, മലധാതുക്കള്‍ എന്നു രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ അരോഗാവസ്ഥയെ നിലനിര്‍ത്തുന്നവ പ്രസാദധാതുക്കളും രോഗാവസ്ഥ ഉണ്ടാക്കുന്നവ മലധാതുക്കളുമാണ്. ഈ രണ്ടു വിഭാഗങ്ങളുടെയും, അതായത് പ്രസാദമലധാതുക്കളുടെ അളവും കൂട്ടായ്‌മയും ആണ് ചരകമതത്തില്‍ ആരോഗ്യത്തിനു നിദാനം. സുശ്രുതമതത്തില്‍ ചില വ്യത്യസ്തസമീപനങ്ങള്‍ കാണാം. ദോഷം, ധാതു, മലം എന്നിങ്ങനെ മൂന്നായിട്ടാണ് വാഗ്ഭടന്‍ അഷ്ടാംഗഹൃദയത്തില്‍ ഇവയെ എല്ലാം തരം തിരിക്കുന്നത്. ഇവയുടെയെല്ലാം പ്രവൃത്തികളെ ചരകനും സുശ്രുതനും മറ്റും വിശദമായി പറയുന്നുമുണ്ട്. ഇവ മൂന്നിന്റെയും സമാവസ്ഥയാണ് ആരോഗ്യം. വൃദ്ധവാഗ്ഭടനാകട്ടെ വാതപിത്തകഫങ്ങളെ ദോഷങ്ങള്‍ എന്നും സപ്തധാതുക്കളെ ദൂഷ്യങ്ങള്‍ എന്നും തരംതിരിക്കുന്നു. ധാതുക്കളുടെമലങ്ങള്‍ രോഗകാരണമാണെന്ന കല്‍പനയെ നിഷേധിക്കുകയും ചെയ്യുന്നു. ശരീരം ദോഷധാതുമലസമുദായമാണെന്ന് അഷ്ടാംഗസംഗ്രഹവ്യാഖ്യാതാവായ ഇന്ദുപ്രസ്താവിക്കുന്നു. വൃദ്ധവാഗ്ഭടമതമനുസരിച്ച് ധാതുവൈഷമ്യമല്ല മറിച്ച് ദോഷവൈഷമ്യമാണ് രോഗം. ദോഷസാമ്യം അരോഗതയും. വാഗ്ഭടാചാര്യര്‍ പൊതുവേ ചരക,സുശ്രുതമതങ്ങള്‍ തമ്മിലുള്ള അഭിപ്രായഭേദങ്ങളെ സമന്വയിപ്പിക്കാനാണ് പലേടത്തും ശ്രമിച്ചു കാണുന്നത്. സുശ്രുതസംഹിതയുടെ വ്യഖ്യാതാവായ ദല്‍ഹണന്‍ ഉത്തരതന്ത്രഭാഗത്ത്് വായു ത്രിഗുണങ്ങളിലെ (സാംഖ്യസിദ്ധാന്തം) രജസ്സും പിത്തം സത്വഗുണമായും കഫം തമോഗുണമായും പറഞ്ഞിരിക്കുന്നു. എന്നാല്‍ സുശ്രുതന്‍ സൂത്രസ്ഥാനത്ത് ഇങ്ങിനെ പറഞ്ഞു കാണുന്നില്ല. സൂത്രസ്ഥാനത്ത് അദ്ദേഹം കഫപിത്തവായുക്കളെ സോമ, സൂര്യ, അഗ്‌നികളായിട്ടാണ് പറയുന്നത്. പഞ്ചഭൂതങ്ങളിലെ വായു, അഗ്‌നി, ജലം എന്നിവയെ ഭൗതികലോകത്തിന്റെ നിലനില്‍പ്പുമായി ബന്ധിപ്പിക്കുന്ന ചിന്താപ്രക്രിയ വേദോപനിഷത്തുകളില്‍ കാണാം. ഈ ചിന്തയുടെ തുടര്‍ച്ചയാകാം വാതപിത്തകഫകല്‍പ്പനയിലേക്കു നയിച്ചത് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യശാസ്ത്രചിന്തകര്‍ ശരീരത്തിന്റെ നിലനില്‍പ്പിനും നാശത്തിനും കാരണമായി ഒന്നോ അതിലധികമോ തത്വങ്ങളെ കല്‍പ്പിക്കാന്‍ തുനിഞ്ഞു കാണും. അതാകണം വാതപിത്തകഫത്രയത്തെ ധാതുവും ദോഷവുമായി അതായത് പ്രകൃതിയും വികൃതിയുമായി പറയാന്‍ കാരണം. ഓരോ വ്യക്തിയേയും ഈ മൂന്നിലൊന്നിന്റെ ആധിക്യമനുസരിച്ച് മൂന്നുതരം പ്രകൃതികളായി തരം തിരിച്ച് അവരുടെ ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയവയിലെ വ്യത്യസ്തതകളെ ആയുര്‍വേദംവിവരിക്കുന്നുണ്ട്. കാലാവസ്ഥ (ഋതുഭേദം), ദിനരാത്രങ്ങളിലെ വ്യത്യസ്തസമയങ്ങള്‍, ദേശഭേദം എന്നിവയ്‌ക്കനുസൃതമായി ശരീരത്തില്‍ ഉണ്ടാകുന്ന ഇവയുടെ ഏറ്റക്കുറച്ചിലുകളേയും ആയുര്‍വേദാചാര്യന്മാര്‍ വിശദമാക്കുന്നുണ്ട്. ദേഹത്തില്‍ ഇവയുടെ മൂലസ്ഥാനങ്ങളും നിര്‍വചിച്ചിട്ടുണ്ട്.

Tags: ayurveda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.