കല്‍പ്പറ്റ: കാരയ്ക്കാമലയിലെ മഠത്തില്‍ സന്ന്യാസി ജീവിതം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്കിയ രണ്ടാം അപേക്ഷയും വത്തിക്കാന്‍ തളളി. വത്തിക്കാനില്‍ നിന്ന് സിസ്റ്റര്‍ക്ക് മറുപടി ലഭിച്ചു. സഭാ നടപടികള്‍ക്കെതിരെയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്.
ഈ സാഹചര്യത്തില്‍ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരുന്നത് പ്രതിസന്ധിയാകും. എന്നാല്‍, മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും നിയമ പോരാട്ടം തുടരുമെന്നുമാണ് ലൂസിയുടെ നിലപാട്. വത്തിക്കാന്‍ തീരുമാനം ഏകപക്ഷീയമാണ്. മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ പെരുമാറുന്നതെന്നും താന്‍ നല്കിയ പരാതികളില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റര്‍ ലൂസി നേരത്തെ അപ്പീല്‍ അയച്ചിരുന്നു. സഭയ്ക്കെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും സഭയില്‍നിന്നു പുറത്താക്കിയുള്ള നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. അപ്പീല്‍ നല്കി രണ്ടു മാസം കഴിഞ്ഞപ്പോള്‍ സിസ്റ്ററുടെ ആവശ്യം തള്ളി സഭ മറുപടി നല്കി. ഒരു കാരണവശാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും വത്തിക്കാനിലെ ഉന്നത സഭാ അധികൃതര്‍ക്ക് വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വത്തിക്കാന്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: