Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധിയെ തളര്‍ത്തുന്ന തമോഗുണ ധര്‍മങ്ങള്‍

തമോഗുണം മൂലം സംഭവിക്കുന്നവയെ പറ്റി വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 10:13 pm IST
inSamskriti

തമോഗുണം മൂലം സംഭവിക്കുന്നവയെ പറ്റി വിവരിക്കുന്നു.

ശ്ലോകം 116

അജ്ഞാനമാലസ്യ ജഡത്വനിദ്രാ  

പ്രമാദമൂഢത്വമുഖാസ്തമോഗുണാഃ

ഏതൈഃ പ്രയുക്തോ നഹി വേത്തി കിഞ്ചിത്

നിദ്രാലുവത് സ്തംഭവദേവ തിഷ്ഠതി

അജ്ഞാനം, ആലസ്യം, ജഡത്വം, നിദ്ര, പ്രമാദം, മൂഢത്വം തുടങ്ങിയവ തമസ്സിന്റെ ഗുണങ്ങളാണ്.ഇവയുടെ ബാധയില്‍ കുടുങ്ങിയാല്‍ ഒന്നും അറിയില്ല. ഉറങ്ങിയയാളെ പോലെയോ മരക്കുറ്റി പോലെയോ തൂണ് പോലെയോ ഇരിക്കുന്നു.

അജ്ഞാനം എന്നാല്‍ സത്യബോധമില്ലായ്‌മയാണ്. അവനവന്റെ സ്വരൂപം എന്തെന്ന് അറിയാതിരിക്കലാണ് ഇത്. ആ അറിവില്ലായ്‌മ എല്ലാ തരത്തിലും പ്രവര്‍ത്തിക്കും.സാധാരണ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈ അറിവില്ലായ്‌മ പിടികൂടും. തമസ്സിന്റെ ഈ ദുഷിച്ച ഗുണം മറ്റ് ദോഷങ്ങളിലേക്ക് നയിക്കും.

ആലസ്യം  അലസതയാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ മടി പിടിച്ചിരിക്കലാണ്. എപ്പോഴും ഒരു ഉഷാറുമില്ലാതെ തൂങ്ങിപ്പിടിച്ചിരിക്കും. ഒരു തരം മന്ദതയാണ് എല്ലാറ്റിനും. ‘കിണ്ടി പണയം വച്ച പോലെ ‘,’ചിരവ കുത്തിവെച്ച പോലെ’ എന്നൊക്കെ അലസതയ്‌ക്ക് ചില നാടന്‍ പ്രയോഗങ്ങള്‍ പറയാറുണ്ട്.  

വയ്യ… എന്ന  തോന്നലാണ് എപ്പോഴും. പ്രത്യേകിച്ചും എന്തെങ്കിലും പണികള്‍ ചെയ്യാനുണ്ടെങ്കില്‍. ഇത്തരമവസ്ഥയില്‍ ദേഹം അനങ്ങി പണിയെടുക്കില്ല. വിശന്നാല്‍ പോലും ഭക്ഷണം ഉണ്ടാക്കാനോ മറ്റോ നോക്കാതെ മടിയനായി കുത്തിയിരിക്കും.

ജഡത്വം  ജഡമായ വസ്തുവിനെ പോലെയാകല്‍. അറിയേണ്ടത് അറിയാന്‍ വയ്യാത്ത അവസ്ഥയാണിത്. കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവില്ലായ്‌മയും ജഡത്വമാണ്. ഈ അവസ്ഥയില്‍ തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും തീര്‍ത്തും ബോധമുണ്ടാകുകയില്ല. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’എന്ന് ഇതിനെ വിശേഷിപ്പിക്കാം. തീര്‍ത്തും ഉപയോഗശൂന്യമായ സ്ഥിതിയാണിത്.

നിദ്ര. പകല്‍ മുഴുവന്‍ അധ്വാനിച്ചയാള്‍ക്ക് രാത്രിയാകുമ്പോള്‍ ഉറക്കം വരുന്നത് സ്വാഭാവികം. തമോഗുണത്തിന്റെ ഈ പ്രവര്‍ത്തനം അപ്പോള്‍ ആവശ്യമാണ് താനും. എന്നാല്‍ നല്ല ഊര്‍ജ്ജസ്വലമായി പണിയെടുക്കേണ്ട സമയത്ത് ഉറക്കവും മയക്കവുമൊക്കെ വന്നാല്‍ അത് വലിയ കഷ്ടമായിരിക്കും. പകലുറക്കം നല്ലതല്ലെന്നാണ് പഴമക്കാര്‍ പറയുക.പ്രമാദം  പിഴവ് പറ്റല്‍, മാറ്റിവയ്‌ക്കല്‍ തുടങ്ങിയവ. ചെയ്യേണ്ടവ ചെയ്യാതിരിക്കുകയും ചെയ്യാന്‍ പാടില്ലാത്തവ ചെയ്യുകയും ചെയ്യുന്നതാണ് പ്രമാദം. അറിഞ്ഞോ അറിയാതെയോ പിഴവുകള്‍ പറ്റുന്നത് പ്രമാദംമൂലമാണ്. ജീവതത്തില്‍ വലിയ വീഴ്ചകള്‍ക്ക് കാരണമാകും ഇത്.

ചെയ്യുന്ന പ്രവര്‍ത്തിയില്‍ ജാഗ്രതയോടെ ഇരിക്കാന്‍ കഴിയാതിരിക്കുന്നത് പ്രമാദംമൂലമാണ്. തന്മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടും.മൂഢത്വം ഒരു വസ്തുവിനെ ഉള്ളതുപോലെ മനസ്സിലാക്കാതെ മറ്റൊന്നായി ധരിക്കുന്നതാണിത്.മൂഢത വന്നാല്‍ പിന്നെ, എന്താണ്? ഏതാണ്? എന്നൊന്നും വേണ്ട പോലെ തിരിച്ചറിയാനാകില്ല. തന്നെക്കുറിച്ചും അവശ്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പോലും മറന്നു പോകും.

ഈ പറഞ്ഞ ദുര്‍ഗുണങ്ങളില്‍ പലതും പരസ്പരം ചേര്‍ന്ന് വരുന്നയാണ്. സംശയം മുതലായവയുള്‍പ്പടെ എല്ലാം തമസ്സിന്റെ ധര്‍മ്മങ്ങളാണ്. ഉറക്കത്തിന്റെ പിടിയില്‍ പെട്ടയാളുടെ അവസ്ഥയാണ് ഈ തമോഗുണ ധര്‍മ്മങ്ങള്‍ക്കെല്ലാം. ഇവയെല്ലാം നികൃഷ്ടമാണ്. ഇവയുടെ ബാധ മൂലം ബുദ്ധി തളരുകയും മങ്ങുകയും ചെയ്യും.ബുദ്ധിയില്‍ നിന്ന് ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഇത്തിള്‍ കണ്ണികളാണ് ഇവ. ഇതിലേതെങ്കിലും ഉണ്ടായാല്‍ ഉറക്കം വന്നയാളെ പോലെ ആത്മതത്വമറിയാതെ ലോകത്തില്‍ വട്ടം കറങ്ങും. തൂണുപോലെയോ മരക്കുറ്റി പോലെയോ ഒന്നിനും കൊള്ളാതിരിക്കും. അവനവന്റെ ഉന്നതിയ്‌ക്ക് പ്രയത്‌നിക്കാന്‍ തടസ്സമാണ് ഈ തമോഗുണ ദുര്‍ഗുണങ്ങള്‍. അതിനാല്‍ ആത്മ ശ്രേയസ്സിനെ നേടാന്‍ ഇവയെ വെടിയുക തന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.