Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ് സ്വയം വിലയിരുത്തട്ടെ

രണ്ടുമാസത്തിലധികമായി ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ പരിണിതഫലമാണ് കൊടുംകെടുതി സൃഷ്ടിച്ച കലാപമെന്ന് രാജ്യം ഇന്ന് തിരിച്ചറിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 08:40 pm IST
inEditorial

രണ്ടുമാസത്തിലധികമായി ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ പരിണിതഫലമാണ് കൊടുംകെടുതി സൃഷ്ടിച്ച കലാപമെന്ന് രാജ്യം ഇന്ന് തിരിച്ചറിയുകയാണ്. പൗരത്വഭേദഗതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഭീതി പരത്തിയവരാണ് കലാപത്തിന് പിന്തുണയും പ്രേരണയും നല്‍കിയത്. മുസ്ലീങ്ങളില്‍ ഭീതിപരത്തി അവരെ തെരുവിലിറക്കാന്‍ രാജ്യവ്യാപകമായി രംഗത്തുള്ളത് കോണ്‍ഗ്രസാണ്. അവര്‍ ആസുത്രണം ചെയ്ത കലാപത്തിന് ചില മാധ്യമങ്ങളുടെ ഒത്താശയും വേണ്ടുവോളമുണ്ടായി. അതില്‍ മലയാളം ടിവി ചാനലുകളും മലയാളി റിപ്പോര്‍ട്ടര്‍മാരും വഹിച്ച പങ്ക് എടുത്ത് പറയേണ്ടതുതന്നെയാണ്. മുസ്ലീങ്ങള്‍ ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടുവെന്ന് തോന്നിക്കുംവിധം നടക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും കലാപം വ്യാപിപ്പിക്കാനുള്ളതെന്ന സംശയം ബലപ്പെടുകയാണ്. മാസങ്ങളോളം പൊതുവഴി കയ്യടക്കി ജനജീവിതം ദുസ്സഹമാക്കിയിട്ടും കലാപത്തിലേക്ക് വഴുതിപ്പോകാതിരുന്ന സ്ഥാനത്താണ് വടക്കുകിഴക്കന്‍ ദല്‍ഹി പൊടുന്നനെ കത്തി അമര്‍ന്നത്. ഒടുവിലത്തെ വാര്‍ത്തയനുസരിച്ച് കലാപത്തിന്റെ ചരിത്രം പേറുന്ന മീററ്റ്, ഘാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഭീകരരാണ് അഴിഞ്ഞാടിയതെനന് വ്യക്തമായിട്ടുണ്ട്. ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ നേതൃത്വവും എടുത്തുപറയുന്നു. ഷഹീന്‍ബാഗില്‍ സമരക്കാര്‍ക്കെതിരെ തോക്കെടുക്കുന്നത് ആം ആദ്മിക്കാരനാണെന്ന് തിരിച്ചറിഞ്ഞതുമാണ്.  

കലാപം അഴിച്ചുവിട്ടത് ബംഗ്ലാദേശിലെ ചില ഭീകരസംഘടനകളുടെ സഹായത്തോടെയെന്ന് സംശയവും ബലപ്പെട്ടിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കലാപത്തിനിടെ പൈശാചികമായാണ് ആപ്പ് എംഎല്‍എ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. ആറു മണിക്കൂറിലേറെ പീഡിപ്പിച്ച് നാനൂറിലേറെ തവണ കുത്തിയാണ് ശര്‍മയെ കൊന്നശേഷം അഴുക്കുചാലില്‍ പൂഴ്‌ത്തിയത്. കുടല്‍ കീറിമാറ്റി മൃതദേഹം അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. താഹിര്‍ ഹുസൈന്റെ ഭീകരബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തിയതാണ് ശര്‍മ്മയോടുള്ള പകയ്‌ക്ക് കാരണം. താഹിര്‍ ഹുസൈന് കലാപം അഴിച്ചുവിടാന്‍ ബംഗ്ലാ ഭീകരസംഘടനകള്‍ സകല സഹായങ്ങളും നല്‍കിയതായും സംശയിക്കുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത ബോംബുകളും സ്ഫോടകവസ്തുക്കളും ഹിന്ദു മേഖലകളിലേക്ക് പെട്രോള്‍ ബോംബുകള്‍ വര്‍ഷിക്കാന്‍ ഉപയോഗിച്ച ലോഞ്ചറുകളും ഇയാള്‍ക്ക് വലിയ സഹായം ലഭിച്ചിരുന്നുവെന്നതിലേക്കും കലാപത്തിന് വലിയ മുന്നൊരുക്കങ്ങള്‍ നടന്നുവെന്നതിലേക്കും വിരല്‍ചൂണ്ടുന്നു. അതേസമയം താഹിറിനെ അനുകൂലിച്ച് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇപെടലാണ് കലാപം കെട്ടടങ്ങാന്‍ ഇടയാക്കിയത്. മുഴുവന്‍ കലാപകാരികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി. ഐബിയുടെ സഹായത്തോടെ കലാപകാരികളുടെ വീടുകള്‍ പോലീസ് തിരിച്ചറിയുന്നുണ്ട്. അവരുടെ പട്ടികയും തയാറാക്കുന്നു. തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണ് പോലീസ് ഉപയോഗിക്കുന്നത്. പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്.  

മതവെറി പ്രസംഗങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുന്നതിനു സഹായിക്കാന്‍ ജനങ്ങളോട് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദല്‍ഹി സര്‍ക്കാര്‍, കലാപത്തിന് ഇരയായവര്‍ക്ക് താമസിക്കാന്‍ ഒന്‍പത് അഭയകേന്ദ്രങ്ങള്‍ തുറന്നതുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ്. ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസും കൂട്ടാളികളും അമിത്ഷായുടെ രാജിക്കുവേണ്ടിയാണ് ദാഹിക്കുന്നത്. സമാധാനത്തിനു വേണ്ടി ഒരു വാക്കുപോലും മിണ്ടാത്ത കോണ്‍ഗ്രസ് നോക്കുന്നതു രാഷ്‌ട്രീയലാഭമുണ്ടാക്കാനാകുമോ എന്നാണ്. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനം അതിന്റെ വേദിയാക്കാനാണ് ശ്രമം. ദല്‍ഹി കത്തിയെരിയുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായെന്നാണ് പരാതി. അതിനും കുറ്റപ്പെടുത്തുന്നത് അമിത് ഷായെയാണ്. പക്ഷേ, അമിത് ഷാ മന്ത്രിയായശേഷം റിക്രൂട്ട് ചെയ്തവരല്ല ദല്‍ഹി പോലീസിലുള്ളത്. കോണ്‍ഗ്രസിന്റെ കീഴിലായിരുന്നു ദല്‍ഹി പോലീസ്. അവര്‍ക്ക് വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കില്‍ സംശയിക്കേണ്ടത് കോണ്‍ഗ്രസിനെത്തന്നെയാണ്. കലാപ ആസൂത്രണത്തില്‍ ദല്‍ഹി പോലീസിനേയും കരുവാക്കിയോ എന്ന് പരിശോധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ കലാപാഹ്വാനവുമായി നടത്തുന്ന സമരങ്ങളുടെ മുന്നണിയില്‍ത്തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഭീകരസംഘടനകളുടെ തോളില്‍ കൈയിട്ടു നടക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സ്വയം വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.