കോഴിക്കോട്: ഇടതു വലതു മുന്നണികള്‍ എന്നും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം മാറാടെത്തി ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേട്ടയാടപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നതിനുപകരം മാറാട് കൂട്ടക്കൊല നടന്നപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും വേട്ടക്കാരെ സഹായിക്കുകയായിരുന്നു. ഒരു ജനവിഭാഗത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അന്ന് നടന്നത്. കൂട്ടക്കൊല ആസൂത്രണം ചെയ്ത നിഗൂഢശക്തികള്‍, ഗൂഢാലോചനയില്‍ പങ്കാളികളായവര്‍, അതിന് സാമ്പത്തിക സഹായം നല്കിയവര്, കൊലയാളികളെ സംരക്ഷിച്ചവര്‍ എന്നിവരെ പിന്തുണക്കുകയായിരുന്നു ഇവര്‍. കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ ഭൂരിപക്ഷ സമൂഹത്തെ അവഗണിക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേരളത്തില്‍ വിദ്വേഷ, വംശീയ, വര്‍ഗീയ പ്രചരണം നടത്തുന്നവരും ഇക്കൂട്ടരാണ്. സിഎഎ വിരുദ്ധസമരത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു. മാറാട് ബലിദാനികളായവരുടെ ഓര്‍മകള്‍ കരുത്താക്കി, ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്ന ഇടതു വലതു മുന്നണികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അധ്യക്ഷനായി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്, മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. മാറാട് അരയസമാജം ഓഫീസിലെത്തിയ കെ. സുരേന്ദ്രനെ കാരണവര്‍ കെ. ദാസന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുത്തശേഷം ജന്മനാടായ ഉള്ള്യേരിയിലെത്തിയ കെ. സുരേന്ദ്രന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ സമ്മേളനം മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണനെയും സുരേന്ദ്രന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: