ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ പണം വിനിയോഗിച്ചാണ് ലൈഫ് മിഷന് പദ്ധതി നടപ്പാക്കുന്നതെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. ലൈഫ് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്നും പിണറായി സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിഗ്ഘോഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തം തുറന്നു സമ്മതിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎംഎവൈയും മറ്റും ഇതുമായി സംയോജിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാണ് എല്ലാ പാര്‍പ്പിട പദ്ധതികളും തയാറാക്കുന്നത്. പിഎംഎവൈയില്നിന്ന് ഗ്രാമപ്രദേശത്ത് 72,000 രൂപയും നഗരപ്രദേശത്ത് ഒന്നര ലക്ഷം രൂപയും ലഭിക്കും. ബാക്കി പണം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഇന്നോളം നടപ്പാക്കിയിട്ടുള്ള എല്ലാ ഭവനപദ്ധതികളും ഇങ്ങനെ തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഐസക് പറഞ്ഞു. കേന്ദ്രം നല്‍കുന്നത് ഒഴികെയുള്ള ബാക്കി പണം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന ഐസക്കിന്റെ പ്രചാരണം നുണയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങളാണ് ബാക്കി തുകയില്‍ നല്ല പങ്കും വഹിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: