Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഎഎ വിരുദ്ധ പ്രക്ഷോഭം: അമൂല്യ കൈപ്പറ്റിയത് ലക്ഷങ്ങള്‍ എന്‍ഐഎ ചോദ്യം ചെയ്തു

ഡിസംബര്‍ മുതല്‍ സംസ്ഥാനത്തെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ വിവിധ സംഘടനകളില്‍ നിന്ന് അമൂല്യ ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യാത്രാചെലവ്, താമസം, ഭക്ഷണം എന്നിവയുടെ പേരിലാണ് പണം കൈപ്പറ്റിയത്. മംഗളൂരുവില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് അമൂല്യ എത്തിയത്. ഈ പ്രതിഷേധ യോഗമാണ് കലാപമായതും വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:44 am IST
in India

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ കര്‍ണാടകത്തിലുണ്ടായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ പാക് അനുകൂല മുദ്രാവാക്യത്തിന് അറസ്റ്റിലായ വിദ്യാര്‍ഥിനി അമൂല്യ ലിയോണ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. കര്‍ണാടക പോലീസിലെ പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കര്‍ണാടകയിലുടനീളം നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന പ്രാസംഗികരില്‍ ഒരാളായിരുന്നു അമൂല്യ.

ഡിസംബര്‍ മുതല്‍ സംസ്ഥാനത്തെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ വിവിധ സംഘടനകളില്‍ നിന്ന് അമൂല്യ ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യാത്രാചെലവ്, താമസം, ഭക്ഷണം എന്നിവയുടെ പേരിലാണ് പണം കൈപ്പറ്റിയത്. മംഗളൂരുവില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് അമൂല്യ എത്തിയത്. ഈ പ്രതിഷേധ യോഗമാണ് കലാപമായതും വെടിവയ്‌പ്പില്‍ രണ്ടു പേര്‍ മരിച്ചതും.  

ഓരോ പ്രതിഷേധ യോഗത്തിലും അതത് സംഘടനയായിരുന്നു പ്രസംഗം തയാറാക്കിയത്. ഇതിനൊപ്പം ജനക്കൂട്ടത്തെ ആവേശത്തിലാക്കാന്‍ തന്റേതായ ചില വാചകങ്ങള്‍ ഉപയോഗിച്ചിരുന്നതായും അമൂല്യ സമ്മതിച്ചു. അമൂല്യയെ ഉപയോഗിച്ചിരുന്ന സംഘടനകളുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തു. എന്നാല്‍, ഏതെല്ലാം സംഘടനകളാണ് ഇവര്‍ക്ക് പണം നല്‍കിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.  

അതേസമയം, പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് സ്വന്തം താത്പര്യ പ്രകാരമായിരുന്നുവെന്നാണ് അമൂല്യ മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു വിശ്വസിച്ചിട്ടില്ല. അമൂല്യ താമസിച്ചിരുന്ന ബസവേശ്വരനഗര്‍ പിജിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ചില വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അമൂല്യക്ക് പിന്തുണയുമായി പാക് അനുകൂല പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് അറസ്റ്റിലായ ആരിദ്ര, ഇവര്‍ക്കൊപ്പം മൂന്നു മാസം ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.  

പിന്നീട് ആരിദ്ര താമസ സ്ഥലം മാറി. ഇതിനു ശേഷവും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ എന്തെല്ലാം ചെയ്യണമെന്ന് ഇരുവരും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇതെല്ലാം ഉദ്യോഗസ്ഥര്‍ വീണ്ടെടുത്തു. നേരത്തെ അമൂല്യയുടെ ചില ബന്ധങ്ങളെക്കുറിച്ച് അച്ഛനും സൂചന നല്‍കിയിരുന്നു. വീട്ടുകാര്‍ പറയുന്നത് അമൂല്യ കേള്‍ക്കില്ലെന്നും ചില മുസ്ലിം സംഘടനാ പ്രവര്‍ത്തകരാണ് മകളെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു അച്ഛന്റെ ആരോപണം.  

ഫെബ്രുവരി 20ന് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിയെന്‍ നേതാവ് അസദുദീന്‍ ഒവൈസി പങ്കെടുത്ത യോഗത്തിലായിരുന്നു അമൂല്യ ആവര്‍ത്തിച്ച് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചത്. ഉടന്‍ തന്നെ അമൂല്യയെ പോലീസ് അറസ്റ്റു ചെയ്തു. ഇതിനു ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബെംഗളൂരു എന്‍കെഎംആര്‍വി കോളേജിലെ ഇംഗ്ലീഷ് ബിഎ വിദ്യാര്‍ഥിനിയാണ് അമൂല്യ. ആരിദ്ര ജേണലിസം വിദ്യാര്‍ഥിനിയാണ്.

Tags: കലാപംCAA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.