കൊച്ചി: സിപിഎമ്മിന്റെ പഠന ക്ലാസ് പുരോഗമിക്കുന്നതിനിടെ സിഐടിയുവിന്റെ പഠന ക്ലാസും. സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്നാണ് വര്‍ഗബഹുജന സംഘടനയും പാര്‍ട്ടിക്കൊപ്പം പഠന ക്ലാസ് നടത്തുന്നത്.
പാര്‍ട്ടി അംഗത്വ വിതരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സിപിഎം പഠന ക്ലാസ് സംഘടിപ്പിക്കുന്നത്. സംസ്ഥാനം, ജില്ല ഏരിയ, ലോക്കല്‍ തുടങ്ങി ബ്രാഞ്ച് വരെയാണ് ക്ലാസ്. ഏരിയ തലം വരെയുള്ള പഠന ക്ലാസ് പൂര്‍ത്തിയാകുന്നതേയുള്ളൂ. ഇതിനിടെ ചരിത്രത്തിലാദ്യമാണ് സിഐടിയു ഇതേ സമയത്ത് ക്ലാസ് സംഘടിപ്പിക്കുന്നത്.
കോട്ടയത്തായിരുന്നു സിഐടിയു പഠന ക്ലാസിന്റെ തുടക്കം. പിണറായി പക്ഷം പാര്‍ട്ടി ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി-തോമസ് ഐസക്ക് വിഭാഗമാണ് സിഐടിയുവിന്റെ ക്ലാസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോട്ടയത്ത് സിഐടിയു ക്ലാസില്‍ പങ്കെടുത്തത് പിണറായി വിരുദ്ധരായ എളമരം കരീം, എം.എ. ബേബി, തോമസ് ഐസക്ക്, പി. രാജീവ് തുടങ്ങിയവരാണ്. വരാന്‍ പോകുന്ന സിപിഎം സംഘടനാ തെരെഞ്ഞെടുപ്പാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. സംഘടനാ തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. വര്‍ഗബഹുജന സംഘടനകളെ മുന്‍ നിര്‍ത്തി പാര്‍ട്ടി പിടിച്ചെടുക്കുകയാണ് ബേബി-ഐസക്ക് അച്ചുതണ്ടിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ കേരള കര്‍ഷക സംഘം പൂര്‍ണമായും പിണറായി പക്ഷം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: