Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

പതഞ്ജലിയുടെ യോഗസൂത്രത്തിന്റെ ഒരു പ്രധാനഭാഷ്യം വ്യാസഭാഷ്യം ആണ്. അതില്‍ ആ ഭാഷ്യകാരന്‍ സാംഖ്യന്റെ ഈ സൂക്ഷ്മശരീരകല്‍പനയെ വിമര്‍ശിക്കുന്നതു (ഘടപ്രാസാദപ്രദീപകല്‍പം സങ്കോചവികാസി ചിത്തം ശരീരപരിമാണാകാരമാത്രം ഇത്യപരേ പ്രതിപന്നാഃ വ്യാസഭാഷ്യം, പാതഞ്ജലയോഗസൂത്രം, 4. 10)

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 27, 2020, 06:00 am IST
in Samskriti

പതഞ്ജലിയുടെ യോഗസൂത്രത്തിന്റെ ഒരു പ്രധാനഭാഷ്യം വ്യാസഭാഷ്യം ആണ്. അതില്‍ ആ ഭാഷ്യകാരന്‍ സാംഖ്യന്റെ ഈ സൂക്ഷ്മശരീരകല്‍പനയെ വിമര്‍ശിക്കുന്നതു (ഘടപ്രാസാദപ്രദീപകല്‍പം സങ്കോചവികാസി ചിത്തം ശരീരപരിമാണാകാരമാത്രം ഇത്യപരേ പ്രതിപന്നാഃ വ്യാസഭാഷ്യം, പാതഞ്ജലയോഗസൂത്രം, 4. 10) കാണാം. ഈ ഭാഷ്യത്തില്‍ പറയുന്ന യോഗവീക്ഷണത്തെ വാചസ്പതിമിശ്രന്‍ ഇപ്രകാരമാണ് വിശദമാക്കുന്നത്. സാംഖ്യസിദ്ധാന്തമനുസരിച്ച് ചിത്തത്തിന് ആതിവാഹിക (സൂക്ഷ്മം) ശരീരവുമായി ബന്ധപ്പെടാതെ മൃതദേഹത്തില്‍ നിന്നും പുറത്തുവന്ന് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല. കേവലം സങ്കോചവികാസങ്ങള്‍ കൊണ്ട് മാത്രം ചിത്തത്തിന് ഈ കൂടുവിട്ടുകൂടുമാറ്റം സാധ്യമല്ല. അങ്ങനെ ആണെങ്കില്‍ അതായത് പരാശ്രയം കൂടാതെ ഒരു ദേഹത്തില്‍ നിന്നും മറ്റൊരു ദേഹത്തിലേക്കു സ്വയം മാറാന്‍ കഴിയുകയില്ലെങ്കില്‍ മൃതശരീരത്തില്‍ നിന്നും മേല്‍പ്പറഞ്ഞ സൂക്ഷ്മശരീരത്തിലേക്ക് ചിത്തത്തിന് എങ്ങിനെപ്രവേശിക്കാന്‍ കഴിയും? അതിന് മറ്റൊരു സൂക്ഷ്മശരീരം കല്‍പ്പിക്കേണ്ടി വരുമല്ലോ. അങ്ങിനെയെങ്കില്‍ അത് അനന്തമായി കല്‍പ്പിക്കേണ്ടി വരുന്ന അവസ്ഥ, അതായത് അനവസ്ഥ എന്ന യുക്തിഭംഗം ആകും. ചിത്തം അനാദികാലം തൊട്ടു തന്നെ സൂക്ഷ്മശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കരുതുകയാണെങ്കില്‍ അത്തരമൊരു സൂക്ഷ്മശരീരത്തെ ഇന്നു വരെ ആരും കണ്ടിട്ടില്ല (ന ഖലു ഏതത് അധ്യക്ഷഗോചരം) എന്നതാണു സത്യം. അനുമാനമെന്ന പ്രമാണം കൊണ്ട് അവശ്യം അറിഞ്ഞേ തീരൂ എന്നും കരുതുവാന്‍ സാധ്യമല്ല. കാരണം ഇത്തരമൊരു സൂക്ഷ്മശരീരത്തെ സങ്കല്‍പ്പിക്കാതെ തന്നെ യോഗസിദ്ധാന്തപ്രകാരം ഇതിനു വിശദീകരണം നല്‍കാന്‍ കഴിയും എന്നതു തന്നെ. യോഗദര്‍ശനമനുസരിച്ച് ചിത്തം എങ്ങും നിറഞ്ഞുനില്‍ക്കുന്ന ഒന്ന് (വിഭു) ആണ്. ഓരോ ആത്മാവിനും ഒരോ ചിത്തമാണുള്ളത്. ഏതെങ്കിലുമൊരു ശരീരവുമായി ഒരു ആത്മാവു ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അതിന്റെ ചിത്തവൃത്തി നോക്കി അറിയാന്‍ കഴിയും. അതായത് മൃതശരീരത്തില്‍ വിഭുവായ ചിത്തത്തിന്റെ വൃത്തികള്‍ കെട്ടടങ്ങുകയും നവജാതനില്‍ അത് പ്രകടമാകുകയും ചെയ്യും എന്നര്‍ത്ഥം.

അതുകൊണ്ട് ആതിവാഹികശരീരകല്‍പനയുടെ ആവശ്യമേ വരുന്നില്ല (ആതിവാഹികത്വം ന തസ്യ മൃശ്യാമഹേ വാചസ്പതിയുടെ തത്വവൈശാരദീ, 4.10). വാചസ്പതിയുടെ പക്ഷത്തില്‍ പുരുഷന്‍ എന്ന സത്ത ഭൗതികമല്ല. തന്മൂലം മഹാഭാരതത്തിലും(അംഗുഷ്ഠമാത്രം  പുരുഷം നിശ്ചകര്‍ഷ യമോ ബലാല്‍ സത്യവാന്റെ ശരീരത്തില്‍ നിന്നും യമന്‍ തള്ളവിരലിന്റെ വലിപ്പമുള്ള പുരുഷനെ ബലമായി വലിച്ചെടുത്തു3. 296. 17. സാംഖ്യപ്രവചനഭാഷ്യത്തി (5. 103) ല്‍ ഈ ഭാഗം ഉദ്ധരിക്കുന്നുണ്ട്. അംഗുഷ്ഠമാത്രം എന്നത് ലിംഗദേഹത്തിന്റെവലുപ്പമാണെന്ന് അവിടെ പറയുന്നുമുണ്ട്.) മറ്റും പറയുന്നതുപോലെ അതിനെ ശരീരത്തില്‍ നിന്നും വലിച്ചൂരിയെടുക്കാന്‍ കഴിയുകയില്ല. ചിത്തവൃത്തികള്‍ നിലച്ചു എന്നതാണ് അവിടെ അര്‍ത്ഥം കല്‍പ്പിക്കേണ്ടത് (ന ചാസ്യ നിഷ്‌കര്‍ഷസ്സംഭവതി ഇതി ഔപചാരികോ വ്യാഖ്യേയസ്തഥാ ച ചിതേശ്ചിത്തസ്യ ച തത്ര തത്ര വൃത്ത്യഭാവ ഏവ നിഷ്‌കര്‍ഷാര്‍ത്ഥഃ).  

Tags: ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.