Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പാട്ടെഴുത്തിന്റെ നീലക്കുയില്‍

ചലച്ചിത്ര ഗാനരചനാ രംഗത്ത് വേറിട്ടൊരു ശൈലിയുമായി എത്തിയ പുല്ലാട്ടുപാടത്ത് ഭാസ്‌കരന്‍ എന്ന പി. ഭാസ്‌കരന്‍ 1924 ഏപ്രില്‍ 24ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. അച്ഛന്‍ നന്ത്യേലത്തു പത്മനാഭ മേനോനും അമ്മ അമ്മാളു അമ്മയും ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 07:30 pm IST
inEntertainment

ചലച്ചിത്ര ഗാനരചനാ രംഗത്ത് വേറിട്ടൊരു ശൈലിയുമായി എത്തിയ പുല്ലാട്ടുപാടത്ത് ഭാസ്‌കരന്‍ എന്ന പി. ഭാസ്‌കരന്‍ 1924 ഏപ്രില്‍ 24ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. അച്ഛന്‍ നന്ത്യേലത്തു പത്മനാഭ മേനോനും അമ്മ അമ്മാളു അമ്മയും ആയിരുന്നു. കാവ്യസപര്യയിലൂടെ ഗാന സാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും പിച്ചവച്ചു നടന്നു തുടങ്ങിയ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുകയായിരുന്നു ഭാസ്‌കരന്‍ മാഷ്. തന്റെ ഏഴാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ഒരു സാധാരണക്കാരന്റെ ചലനാത്മകമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്ക കവിതകളും. തന്റെ കാവ്യ ഉപാസനാമൂര്‍ത്തിയായ പ്രകൃതിയെ ആശയാവിഷ്‌കാരങ്ങളുടെ വര്‍ണഭംഗികൊണ്ട് അലങ്കരിച്ച ചുരുക്കം കവികളില്‍ ഒരാള്‍.

കോഴിക്കോട് ആകാശവാണി നിലയത്തില്‍നിന്നും ജോലി രാജിവച്ച് മദ്രാസിലേക്കു യാത്രയായത് സിനിമയിലേക്കുള്ള ലക്ഷ്യം വച്ചുകൊണ്ടായിരിക്കാം. അന്നു മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം’ എന്ന മാസികയുടെ പത്രാധിപരായിട്ടായിരുന്നു തുടക്കം.

ഒരു ചലച്ചിത്രത്തിനു വേണ്ടി ആദ്യമായി പാട്ടെഴുതിയത് പ്രസിദ്ധ സംവിധായകനും ‘വാസന്‍’ സ്റ്റുഡിയോ ഉടമയുമായ എസ്. വാസന്റെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ്.  എന്നാല്‍ 1950ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രിക’ എന്ന മലയാള ചിത്രത്തിനു വേണ്ടിയായിരുന്നു ഗാനങ്ങള്‍ പൂര്‍ണമായും രചിച്ചത്. 1953-ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിലൂടെ ഭാസ്‌കരന്‍ മാഷിന്റെ കര്‍മരംഗം പുഷ്ടിപ്പെടുകയായിരുന്നു. പ്രസിദ്ധ സംവിധായകനായിരുന്ന രാമു കാര്യാട്ടുമായി ചേര്‍ന്ന്  നീലക്കുയില്‍ സംവിധാനം ചെയ്യുമ്പോള്‍ ആ ചിത്രത്തിലെ ഗാനരചനയും സമകാലികനായ വയലാര്‍ രാമവര്‍മയും ചേര്‍ന്ന് നിര്‍വഹിച്ചു. ഒരു മലയാള ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളി മെഡല്‍ ലഭിക്കുന്ന ആദ്യ ചിത്രവും ആയിരുന്നു. തന്നെയുമല്ല ആ ചിത്രത്തില്‍ പി. ഭാസ്‌കരന്‍ തന്നെ ഒരു പോസ്റ്റുമാന്റെ വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. തുടര്‍ന്ന് അദ്ദേഹം സിനിമാ സംവിധാനത്തിലേക്കും ശ്രദ്ധ പതിപ്പിച്ചു. കള്ളിച്ചെല്ലമ്മ, പരീക്ഷ, ഇരുട്ടിന്റെ ആത്മാവ്, മൂലധനം തുടങ്ങിയ സിനിമകള്‍ വിജയവുമായിരുന്നു. ചില ചിത്രങ്ങളില്‍ തന്റെ അഭിനയ മികവും തെളിയിച്ചിട്ടുണ്ട്.

ഭാവസാന്ദ്രവും ദാര്‍ശനികവും ലാളിത്യം തുളുമ്പുന്നവയുമായ എത്രയോ ഗാനങ്ങളാണ് വിവിധ സിനിമകളിലായി ഭാസ്‌കരന്‍ മാഷ് മലയാളിക്കു സമ്മാനിച്ചത്. പി. ജയചന്ദ്രന്റെ ശബ്ദം  മലയാള സിനിമക്കു സമ്മാനിച്ച ”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി” എന്ന പാട്ടിന്റെ വിസ്മയം. വരികളിലെ കാല്‍പനികത ഇന്നും ശ്രോതാവിന്റെ ചുണ്ടില്‍ ദേവരാജന്‍ പകര്‍ന്നു നല്‍കിയ ഈണമായിട്ടുതന്നെ നില്‍ക്കുന്നു. ഒരു കൊച്ചു സ്വപ്‌നത്തിന്‍ ചിറകുമായി അവിടുത്തെ അരികില്‍ ഞാനിപ്പോള്‍…, തളിരിട്ട കിനാക്കളും എന്റെ സ്വപ്‌നത്തില്‍ താമര പൊയ്‌കയും, അല്ലിയാമ്പല്‍ കടവും, ഇളവന്നൂര്‍ മഠവും, ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോടും, വൃശ്ചിക രാത്രിയും, പ്രാണ സഖിയുടെ പാമരനാം പാട്ടുകാരനും, കാട്ടിലെ പാഴ്മുളം തണ്ടും, കരിമുകില്‍ കാട്ടിലെ, ഏകാന്ത പഥികനും, ഉണരൂ ഉണരൂ ഉണ്ണിപ്പൂവേയും… തുടങ്ങി 300 ലേറെ മലയാള സിനിമകള്‍ക്കുവേണ്ടി 1500ല്‍ പരം ഗാനങ്ങള്‍ എഴുതി മലയാളിയെ ഹര്‍ഷ പുളകങ്ങള്‍ അണിയിച്ചൂ ഭാസ്‌കരന്‍ മാഷ്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ സജീവമായിരിക്കെത്തന്നെ പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍.

”ഉയരും ഞാന്‍ നാടാകെ പടരും ഞാനൊരു-

പുത്തന്‍ ഉയിര്‍ നാടിനേകിക്കൊണ്ടുണരും വീണ്ടും”

എന്ന വരികള്‍ അന്നത്തെ ദിവാന്‍ സര്‍ സിപിയെ ചെടിപ്പിച്ചതുകൊണ്ടാവാം തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിയത്. എങ്കിലും സിനിമയുടെ ലോകത്തുനിന്നും എഴുത്തിന്റെ വഴികളില്‍നിന്നും പി. ഭാസ്‌കരന്‍ പിന്‍തിരിഞ്ഞില്ല. ഗ്രാമ കാഴ്ചകളും കര്‍ഷകനും മാടവും പാടവും അദ്ധ്വാന വര്‍ഗ്ഗത്തിന്റെ സാഹിത്യവും സമുദായാചാര ചടങ്ങുകളില്‍ ബന്ധിച്ചിടുന്ന സ്ത്രീകളും തുടങ്ങി സമുദായത്തിലെ കയ്‌പേറിയ വിഷയങ്ങള്‍ എല്ലാം തന്റെ കവിതകള്‍ക്കു ബിംബങ്ങളായിത്തീര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.