ന്യൂദല്‍ഹി: റെയ്ല്‍വേയുടെ പ്ലാറ്റ്ഫോം ടിക്കറ്റിന് പണം നല്‍കാതെ വ്യായാമം നല്കി സ്വന്തമാക്കാനുള്ള പദ്ധതിയുമായി റെയ്ല്‍വേ മന്ത്രാലയം. റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് മെഷീന് പറയുന്നത് പോലെ വ്യായാമം ചെയ്താല്‍ മാത്രം മതിഫ്രീയായി പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കാന്‍. ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലാണ് ഈ ഫിറ്റ്നസ് മെഷീല്‍ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മന്ത്രിയുടെ ആശയത്തിന് സോഷ്യല്‍മീഡിയയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്.
‘ഫിറ്റ്നസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ പരീക്ഷണാര്‍ത്ഥം ഒരു മെഷീന് സ്ഥാപിച്ചിരിക്കുകയാണ്. ഈ മെഷീന് മുമ്പില്‍ നിന്ന് വ്യായാമം ചെയ്ത ശേഷം പ്ലാറ്റ് ഫോം ടിക്കറ്റ് ഫ്രീയായി നേടാവുന്നതാണ്’ വീഡിയോയ്ക്കൊപ്പം മന്ത്രി കുറിച്ചു. ഫ്രീയായി ടിക്കറ്റ് കിട്ടുന്നതായതുകൊണ്ട് തന്നെ ചാലഞ്ച് ഏറ്റെടുക്കാന്‍ ആളുകളുടെ നിരയാണ് ദൃശ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: