ഗാന്ധിനഗര്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ത്രിദിന സന്ദര്‍ശനത്തിന് തിങ്കളാഴ്ച എത്താനിരിക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക യാത്രയ്ക്കുള്ള െഹലിക്കോപ്ടറുകള് മറീന്‍ വണ്‍ ഗുജറാത്തില്‍ ഇറങ്ങി. അഹമ്മദാബാദിലെ മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുന്നത് ഈ കോപ്ടറിലാകും. അവിടെ നിന്ന് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ആഗ്രയില്‍ എത്തും, താജ്മഹല്‍ സന്ദര്‍ശിക്കും. നേരത്തെ ട്രംപിന്റെ ഔദ്യോഗിക കാറുകളും സുരക്ഷാ ഉപകരണങ്ങളും യുഎസ് ഹെര്‍ക്കുലീസ് വിമാനത്തില്‍ ഗുജറാത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.
മറീന്‍ വന്‍ കോപ്ടറുകള്‍ യുഎസ് പ്രസിഡന്റിനെ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളില്‍ നിന്ന് എയര്‍ഫോഴ്സ് വണ്‍ വിമാനം കിടക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനുള്ളതാണ്. ഈ കോപ്ടര്‍ പറപ്പിക്കാന്‍ നാലു പൈലറ്റുമാര്‍ക്കു മാത്രമേ അനുവാദമുള്ളൂ. മറീന്‍ വണ്ണില്‍ ഒരേപോലുള്ള അഞ്ച് കോപ്ടറുകളാണ് ഉള്ളത്. ഒന്നില്‍ പ്രസിഡന്റ് കയറും. ഏതിലാണ് പ്രസിഡന്റെന്ന് തിരിച്ചറിയില്ല.
സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഈ സംവിധാനത്തിന് ഷെല്‍ ഗെയിം എന്നാണ് പേര്. 14 പേര്‍ക്ക് കയറാന്‍ ശേഷിയുള്ളതാണ് കോപ്ടര്‍. മിസൈലുകള്‍ തകര്‍ക്കാനുള്ള ഉപകരണങ്ങളും മറ്റ് പടക്കോപ്പുകളും ഘടിപ്പിച്ചതാണ് മറീന്‍ വണ്ണില്പ്പെടുന്ന കോപ്ടറുകള്‍. സി 17 ഗ്ളോബ് മാസ്റ്റര്‍ എന്ന കൂറ്റന്‍ വിമാനത്തിലാണ് കോപ്റുകള് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: