Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണധര്‍മ്മങ്ങള്‍

വിവേകചൂഡാമണി 69

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 21, 2020, 04:58 am IST
inSamskriti

ശ്ലോകം 102

ഉച്ഛ്വാസ നിഃശ്വാസ വിജൃംഭണക്ഷുത്  

പ്രസ്പന്ദനാദ്യുത്ക്രമണദികാഃ ക്രിയാഃ

പ്രാണാദി കര്‍മ്മാണി വദന്തി തജ്ജ്ഞാഃ

പ്രാണസ്യ ധര്‍മ്മാവശനാപിപാസേ

ശ്വാസം ഉള്ളിലേക്ക് വലിക്കല്‍ പുറത്തേക്ക് വിടല്‍, കോട്ടുവായിടുക, തുമ്മല്‍, മലമൂത്രങ്ങളും മറ്റും വിസര്‍ജ്ജിക്കുക, ശരീരം വിട്ടു പോവുക തുടങ്ങിയവ പ്രാണന്‍മാരുടെ കര്‍മ്മങ്ങളാണെന്ന് അതേപ്പറ്റി അറിവുള്ളവര്‍ പറയുന്നു.മുഖ്യ പ്രാണന്റെ ധര്‍മ്മമാണ് വിശപ്പും ദാഹവും.

ജീവനുള്ള ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാണന്റെ പങ്ക് വളരെ വലുതാണ്. ശ്വാസോച്ഛ്വാസം മുതല്‍ വിശപ്പും ദാഹവും വരെ പ്രാണന്റെ പ്രവര്‍ത്തനമാണ്. പഞ്ച പ്രാണന്‍മാരുടെയും പഞ്ച ഉപപ്രാണന്‍മാരുടേയും പ്രവര്‍ത്തനമാണ് ശരീരത്തെ നിലനിര്‍ത്തുന്നത് എന്ന് പറയാം. ഇവയൊന്നും ആത്മാവിന്റെ ധര്‍മ്മങ്ങളല്ല എന്ന് കാണിക്കാനാണ് ഇത് ഇവിടെ എടുത്ത് പറഞ്ഞത്.

ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം പ്രാണന്റെ പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്. ഉറങ്ങുമ്പോള്‍ പ്രാണനില്‍ അഭിമാനമില്ലാത്തതിനാല്‍ വിശപ്പും ദാഹവുമൊന്നും ഉണ്ടാവുകയില്ല. കോട്ടുവായിടുന്നതും തുമ്മുന്നതുമൊന്നും നമ്മള്‍ ഇഷ്ടപ്പെട്ടിട്ടല്ല എങ്കിലും അവ വേണ്ട സമയത്ത് നമ്മള്‍ അറിയാതെ പുറത്തുവരുന്നു. ബോധപൂര്‍വം വേണമെന്ന് കരുതി ചെയ്യുന്നതല്ല.

നല്ല ക്ഷീണം തോന്നുമ്പോഴും ഉറക്കത്തിലേക്ക് വഴുതുമ്പോഴും ഇരുന്ന് മുഷിയുമ്പോഴുമൊക്കെ കോട്ടുവായിടാറുണ്ട്. പൊടിയും മറ്റും മൂക്കിലേക്ക് കയറുമ്പോള്‍ അവയെ പുറത്താക്കാന്‍ തുമ്മല്‍ നടക്കാറുണ്ട്. ജലദോഷം മുതലായവ വന്നാല്‍ പിന്നെയുള്ള തുമ്മല്‍ പറയേണ്ടതില്ല.ശരീരത്തില്‍ വച്ചിരിക്കാന്‍ പറ്റാത്തതായ എല്ലാ അഴുക്കുകളേയും പല സ്ഥലത്തിലൂടെ പുറത്തു കളയുന്നതും   പ്രാണനാണ്. പ്രധാനമായും മലവും മൂത്രവുമായും ഇവ അതിന്റെ വഴിയിലൂടെ പുറത്ത് പോകുന്നു.

അശുദ്ധവായുവിനെ പുറത്ത് വിടും പോലെ വിയര്‍പ്പ്, തുപ്പല്‍ എന്നിവയും കണ്ണ്, കാത്, മൂക്ക്, വായ എന്നിവയിലൂടെ അഴുക്കുകള്‍ പുറത്ത് വരുന്നതും പ്രാണപ്രവര്‍ത്തനം വഴിയാണ്. പഞ്ചപ്രാണന്‍മാരോടൊപ്പം നാഗന്‍, കൂര്‍മ്മന്‍, ദേവദത്തന്‍, കൃകലന്‍, ധനഞ്ജയന്‍ എന്നീ ഉപപ്രാണന്‍മാരുമുണ്ട്.

നാഗന്‍ പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് നടക്കാനും ഓടാനും ചാടാനും എടുക്കാനും പിടിക്കാനും ഇരിക്കാനുമൊക്കെ സഹായിക്കുന്നു. ശരീരശുദ്ധീകരണവും നടത്തുന്നു. കൂര്‍മ്മന്‍ കണ്ണടച്ചു തുറക്കലും ഇമവെട്ടലും നടത്തുന്നു.കൃകലനാണ് വിശപ്പിനും ദാഹത്തിനും തുമ്മലിനും ചുമയ്‌ക്കുമൊക്കെ ആധാരമായിരിക്കുന്നത്.ദേവദത്തനാണ് ഉറക്കം, കോട്ടുവായിടല്‍ എന്നിവയെ ചെയ്യിക്കുന്നത്. ശരീരത്തിലെ എല്ലാറ്റിനേയും വേണ്ട പോലെ യോജിപ്പിച്ചു നിര്‍ത്തുന്ന ധര്‍മ്മമാണ് ധനഞ്ജയന്. തൊലിയേയും പേശികളേയും നാഡീവ്യൂഹങ്ങളേയുമൊക്കെ അത് സ്വാധീനിക്കുന്നുണ്ട്.

മരണ ശേഷം അവസാനം ധനഞ്ജയനും പോകുമ്പോള്‍ ശരീരം വിഘടിക്കാനും അഴുകാനും തുടങ്ങും. മുഖ്യപ്രാണന്‍ സ്ഥൂല ശരീരത്തില്‍ സൂക്ഷ്മ ശരീരത്തേയും കൊണ്ട് പുറത്ത് പോകുമ്പോള്‍ അത് ജഡമായിത്തീരുന്നു.

ശാരീരിക ഘടനയ്‌ക്ക് കോട്ടം തട്ടാതെ നിലനിര്‍ത്തി മുന്നോട്ട് കൊണ്ടു പോകുന്നത് പ്രാണനാണ്. പ്രാണശക്തി ശരീരത്തിലിരുന്ന് ഓരോ ആവശ്യങ്ങളേയും വൃത്തികളേയും നിര്‍വഹിപ്പിക്കുന്നു. പ്രാണവൃത്തികളെയെല്ലാം പ്രകാശിപ്പിക്കുന്നത് ആത്മാവാണ്. പ്രാണവൃത്തികള്‍ ബാധിക്കാത്ത അവയുടെ ധര്‍മ്മങ്ങളൊന്നുമേല്‍ക്കാത്തതാണ് ആത്മാവ്. പ്രാണന്‍മാരുടെ സ്ഥിതിയെ ആത്മസ്വരൂപനായ ഞാന്‍ പ്രകാശിപ്പിക്കുന്നു. അതിനാല്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളേയും ഞാന്‍ അറിയുന്നു.

എനിക്ക് വിശക്കുന്നു, ദാഹിക്കുന്നു.. ശ്വാസം മുട്ടുന്നു…. തുടങ്ങിയ പ്രാണനുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഈ ദേഹത്തില്‍ ഇരിക്കുന്നതിനാല്‍ ‘ഞാന്‍’ അറിയുന്നുണ്ട്. അങ്ങനെ പ്രാണനെയും പ്രവര്‍ത്തിപ്പിക്കുന്ന, പ്രകാശിപ്പിക്കുന്ന ആത്മാവിനെയാണ് അറിയേണ്ടത്.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.