Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതരാജനായ ശിവരാത്രി

ഹിന്ദുക്കള്‍ക്കിടയില്‍ സര്‍ക്കാര്‍ മതം ചോദിക്കുമ്പോള്‍ 'ഹിന്ദു'എന്ന് എഴുതിക്കൊടുക്കുന്നവര്‍ ഏറെ യുണ്ടാകാമെങ്കിലും ഹിന്ദുവിശ്വാസങ്ങളും ആചാരമര്യാദകളും കൈക്കൊള്ളുന്നവരാണ് അവരെല്ലാം എന്നു പറയാനാവില്ല. ഇതെല്ലാം അന്ധവിശ്വാസവും അനാചാരവുമാണെന്ന് പറഞ്ഞ്‌നടക്കാന്‍ വലിയൊരു കൂട്ടം ആളുകള്‍ ഹിന്ദുക്കള്‍ ക്കിടയില്‍ത്തന്നെ ഉണ്ട്. ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ അവശേഷിപ്പുകളാണെന്നു പറഞ്ഞ് നിഷേധിക്കുന്നവര്‍ മറ്റൊരു കൂട്ടം

സ്വാമിനി ശിവാനന്ദപുരി by സ്വാമിനി ശിവാനന്ദപുരി
Feb 21, 2020, 04:15 am IST
in Samskriti

വ്രതരാജനാണ് ശിവരാത്രി. മംഗളകരമായ രാത്രി എന്നാണ് ശിവരാത്രി എന്ന വാക്കിനര്‍ഥം. എന്നാല്‍ ഇതു കേവലം രാത്രിയെ കുറിക്കുന്നതല്ല, മറിച്ച് മൊത്തം ദിവസത്തെ കുറിക്കുന്നതാണ്. എന്നുമെപ്പോഴും ലോകത്തിനു മുഴുവന്‍ സൗഖ്യം ആശംസിച്ച ഭാരതീയസംസ്‌കൃതിയുടെ മഹിമയെ ഏറ്റവുമധികം വിളിച്ചോതുന്ന ആഘോഷത്രേ ശിവരാത്രി. പരമശിവന്റെ ലോകകൃപയെ വെളിവാക്കുന്ന ഐതിഹ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന ആഘോഷമാണിത്. ഈ മഹാപ്രപഞ്ചവുമായി നമ്മെ യോജിപ്പിക്കാനും പ്രപഞ്ചതാളവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ പ്രാപ്തരാക്കാനും ആവശ്യമായ അവബോധം ഇത്തരം ആഘോഷങ്ങളുടെ ജ്യോതിശ്ശാസ്ത്രപരമായ പ്രാധാന്യം നമുക്കു നല്കുന്നു. ഇത്രയേറെ ഉള്‍ക്കാഴ്‌ച്ചയോടെ  പ്രപഞ്ചരഹസ്യങ്ങള്‍ നമുക്കുമുന്നില്‍ അനാവരണം ചെയ്ത പൂര്‍വ സൂരികളുടെ ധിഷണാവൈഭവത്തിനു മുമ്പില്‍ നമിക്കാം .ഭൂമിയില്‍് നിന്ന് ഗോചരങ്ങളായ ആകാശഗോളങ്ങള്‍ ഭൂമിയിലും അന്തരീക്ഷത്തിലും മനുഷ്യന്റെ ശാരീരികമാനസികതലങ്ങളിലും ചെലുത്തുന്ന സ്വാധീനമെന്തെന്ന് മനസ്സിലാക്കി അതിന്റെ ഗുണദോഷങ്ങളെ പരിഗണിച്ച് അനുകൂലമാക്കിയെടുക്കാനുള്ള ഒരു സന്ദേശവും നമ്മുടെ ആഘോഷങ്ങളുടെയെല്ലാം പിന്നിലുണ്ട്.മാനവജന്മത്തിന്റെ മഹത്ത്വത്തിലേക്കുയരാന്‍ മനുഷ്യരെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റെത്.  മനുഷ്യരായ നാം മൃഗങ്ങളെപ്പോലെ യാന്ത്രികമായി ജീവിക്കേണ്ടവരല്ല. വിശേഷബുദ്ധിയെ മുന്‍നിര്‍ത്തി ക്രിയാത്മകമായി ജീവിക്കേണ്ടവരാണ്. അതിനുതകുന്ന ജീവിതപദ്ധതിനമുക്കു നല്‍കപ്പെട്ടിരിക്കുന്നു. ഉത്സവാഘോഷങ്ങളും വ്രതങ്ങളുമെല്ലാം ഇതിന്റെ ഭാഗമായാണ് നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നത്.

ഹിന്ദുക്കള്‍ക്കിടയില്‍ സര്‍ക്കാര്‍ മതം ചോദിക്കുമ്പോള്‍ ‘ഹിന്ദു’എന്ന് എഴുതിക്കൊടുക്കുന്നവര്‍ ഏറെ യുണ്ടാകാമെങ്കിലും ഹിന്ദുവിശ്വാസങ്ങളും ആചാരമര്യാദകളും കൈക്കൊള്ളുന്നവരാണ് അവരെല്ലാം എന്നു പറയാനാവില്ല. ഇതെല്ലാം അന്ധവിശ്വാസവും അനാചാരവുമാണെന്ന് പറഞ്ഞ്‌നടക്കാന്‍ വലിയൊരു കൂട്ടം ആളുകള്‍ ഹിന്ദുക്കള്‍ ക്കിടയില്‍ത്തന്നെ ഉണ്ട്. ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ അവശേഷിപ്പുകളാണെന്നു പറഞ്ഞ് നിഷേധിക്കുന്നവര്‍ മറ്റൊരു കൂട്ടം. മുതലെടുപ്പിനു വേണ്ടി തരംപോലെ ഹിന്ദുവിരോധികളായും അനുകൂലികളായും വേഷംകെട്ടി മുതലെടുപ്പു നടത്താന്‍ മടിയില്ലാത്ത രാഷ്‌ട്രീയാന്ധ്യം ബാധിച്ചവരുടെ ചെയ്തികളെ മുഖവിലയ്‌ക്കെടുക്കേണ്ടെങ്കിലും ഹൈന്ദവസമൂഹമനസ്സിനെ സ്വാധീനിക്കുന്ന വലിയൊരു സാമൂഹികവിപത്തായി അവരുടെ നിലപാടുകള്‍ നിലകൊള്ളുന്നുവെന്ന വസ്തുത തള്ളിക്കളയാനാവില്ല. ഭാരതീയസംസ്‌കൃതിയുടെ നന്മകളെയും സമൂഹക്ഷേമത്തിനുതകുന്ന ജീവിതപദ്ധതിയെയുമെല്ലാം, അത് ഹിന്ദുസംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്ന ഒറ്റക്കാരണംകൊണ്ട് നിഷേധിക്കുന്ന മനോഭാവമാണ് ഇന്ന് മാധ്യമങ്ങളും പുരോഗമനക്കാരെന്ന അവകാശപ്പെടുന്നവരും കൈക്കൊള്ളുന്നതായി കണ്ടു വരുന്നത്. മാനുഷികമൂല്യങ്ങളെ അവഗണിക്കാന്‍ മടിയില്ലാത്ത അധാര്‍മികസമൂഹം അതിലൂടെ സൃഷ്ടിക്കപ്പെടുന്നു. അതിന്റെ ഏറ്റവുംവികൃതമായ സ്വാധീനങ്ങള്‍, വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും, എന്തിന്, ഏറ്റവും പവിത്രമായി മാനിക്കപ്പെടുന്ന മാതൃശിശുബന്ധങ്ങളില്‍പ്പോലും നാം കണ്ടുകൊണ്ടിരിക്കുന്നു, അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരം സാമൂഹികസാഹചര്യത്തിലാണ് മനുഷ്യമനസ്സിലും സമൂഹത്തിലും ദൈവീസമ്പത്തിയെ വളര്‍ത്തുകയും ആധ്യാത്മിക ഉണര്‍വിനെ ഉളവാക്കുകയും ഇന്ദ്രിയമനോ നിയന്ത്രണത്തിന് പ്രചോദനമായിത്തീരുകയുംചെയ്യുന്ന ശിവരാത്രി പോലുള്ള വ്രതങ്ങളുടെ പ്രസക്തി ഏറ്റവും അധികമാവുന്നത്. ആഘോഷങ്ങള്‍ പല വിധമുണ്ട്. സമഷ്ടിക്ഷേമവും വ്യഷ്ടിയുടെ സമഗ്രമായ ഉയര്‍ച്ചയും ഏത് ആഘോഷത്തിന്റെയും അന്തഃസത്തയാണ്. നമ്മുടെ ആഘോഷങ്ങളെ രണ്ടു വിധത്തില്‍ വിഭജിക്കാം . ബാഹ്യമായ ആഘോഷപരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നവയെന്നും ആന്തരികതപസ്സിന് പ്രാധാന്യം നല്‍കുന്നവയെന്നും. ശിവരാത്രി ആന്തരികമായ തപസ്സിനു പ്രാധാന്യം നല്‍കുന്ന വ്രതങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

വ്രതങ്ങളുടെ പ്രയോജനം ചിത്തശോധനത്തിന് നിമിത്തമാകുന്ന ശാസ്ത്രസമ്മതമായ ഉപായങ്ങളെ ദൃഢമായി സ്വീകരിക്കുന്നതാണ് വ്രതം. ദുര്‍ഗണങ്ങളും ചിത്തകല്മഷങ്ങളുമെല്ലാം ഇല്ലാതായി സംസ്‌കാരങ്ങളെ ഉദാത്തമാക്കിത്തീര്‍ക്കുക എന്നതാണ് എല്ലാ വ്രതങ്ങളുടെയും പ്രയോജനം. മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഉത്കൃഷ്ടത ആത്യന്തികപുരുഷാര്‍ഥമായ മോക്ഷത്തിലേക്കുയരുക എന്നതാണ്. അതാകട്ടെ , ജഗന്നാഥനായ പരമേശ്വരനില്‍ ചിത്തം സമര്‍പ്പിതമായി, അവിടുത്തെ സ്വരൂപജ്ഞാനം കൈ വരുന്നതിലൂടെ മാത്രമേ സാധിക്കൂ. ഭക്തിയുണര്‍ന്ന ചിത്തം മാത്രമേ ഈശ്വരോന്മുഖമാകുന്നുള്ളൂ. ഇന്ദ്രിയമനസ്സുകളുടെ ബഹിര്‍മുഖതയാണ് ചിത്തത്തിന്റ ഈശ്വരാഭിമുഖ്യത്തെ ഇല്ലാതാക്കുന്നത്. വ്രതാനുഷ്ഠാനങ്ങളിലൂടെ ആ ബഹിര്മുഖതയെ പരിഹരിക്കാനും ഇന്ദ്രിയമനോ നിയന്ത്രണം കൈവരിക്കാനും ഈശ്വരനില്‍ മനസ്സിനെ അര്‍പ്പി ക്കാനും സാധിക്കും. ലോകജീവിതത്തില്‍പ്പോലും നിയന്ത്രണമില്ലാത്ത ഇന്ദ്രിയങ്ങളും ദുര്‍ബലമായ മനസ്സും വിവേകമില്ലാത്ത ബുദ്ധിയും മനുഷ്യനെ സര്‍വ നാശത്തിലേക്കുമാത്രമേ നയിക്കൂ. കടിഞ്ഞാണില്ലാത്ത കുതിരകളുമായി, വെളിവില്ലാത്ത സാരഥിയാല്‍ നയിക്കപ്പെടുന്ന രഥത്തില്‍ സഞ്ചരിക്കുന്ന യാത്രികന്റെ അവസ്ഥ എന്തായിരിക്കും! അതാണ് ഇന്ദ്രിയമനോ നിയന്ത്രണം ഇല്ലാത്തയാളുടെ അവസ്ഥയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.