ന്യൂദല്‍ഹി: രാജ്പഥില്‍ ബിഹാര്‍ വിഭവങ്ങള്‍ ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഉച്ചയ്ക്കാണ് പ്രധാനമന്ത്രി രാജ്പഥിലെ ഹുനാര്‍ ഹാത്ത് ഇന്ന കരകൗശല പ്രദര്‍ശനത്തിനെത്തിയത്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ കരകൗശല വിദഗ്ധരെയും ശില്പ്പികളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കലാകാരന്മാരെ കണ്ട് കാര്യങ്ങള്‍ ആരാഞ്ഞ പ്രധാനമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്കൊപ്പം ‘കുല്‍ഹാദ് ‘ ചായ ആസ്വദിച്ച് കഴിക്കുകയും രണ്ട് കപ്പ് ചായയ്ക്ക് 40 രൂപ നല്‍കുകയും ചെയ്തു.
അമ്പത് മിനിറ്റോളം അവിടെ ചെലവഴിച്ച പ്രധാനമന്ത്രി ഗോതമ്പ് മാവ് കൊണ്ട് നിര്‍മ്മിച്ച ‘ലിറ്റി-ചോഖ’ കഴിച്ചു, . കരകൗശലവസ്തു, ശില്‍പ്പ പ്രദര്‍ശനത്തോടൊപ്പമാണ് ‘ബവാര്ചിക്കാന’ ഭക്ഷ്യമേള.ഹാന്‍ഡ്ലൂം തുണിത്തരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മക്റാന മാര്‍ബിള്‍ ഉത്പന്നങ്ങള്‍, ബഞ്ജാര എംബ്രോയിഡറി, വാതിലിന്റെ കൈകൊണ്ടുനിര്‍മിച്ച ലോക്കുകള്‍, ഹാന്‍ഡിലുകള്‍, കൊക്കൂണ്‍ കൊണ്ട് അലങ്കരിച്ച ഉത്പന്നങ്ങള്‍ തുടങ്ങിയവ മേളയുടെ ആകര്‍ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: