ന്യൂദല്‍ഹി: സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം ഷഹീന്‍ബാഗിലെ സമരക്കാരുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന് എന്നിവരാണ് ഇന്നലെ സമരസ്ഥലത്തെത്തി ചര്‍ച്ച നടത്തിയത്.
എല്ലാവരുടെയും സഹകരണത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹെഗ്ഡെ പറഞ്ഞു. സമരം ചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ അവകാശവും സംരക്ഷിക്കപ്പെടണം. അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറോളം നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. സമരവേദി മാറ്റണമെന്ന ആവശ്യം ഇവര്‍ അംഗീകരിച്ചില്ല. റോഡ് തടസ്സപ്പെടുത്താതെ സമരം നടത്താമെന്ന നിലപാടാണ് നേരത്തെ സുപ്രീംകോടതിയും മുന്നോട്ടുവച്ചത്. ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥര്‍ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്നും റെക്കോഡ് ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീട് ഇത് അനുവദിക്കാനാകില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കി. മധ്യസ്ഥ സംഘത്തില്‍ മുന്‍ ഉദ്യോഗസ്ഥനായ വജാഹത് ഹബീബുള്ളയെയും നിയമിച്ചിരുന്നു. അദ്ദേഹം ഇന്നലെ സംഘത്തിലുണ്ടായിരുന്നില്ല. തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. മറ്റ് മധ്യസ്ഥരെ ഉടന്‍ ബന്ധപ്പെടുമെന്നും സമരം കാരണം മറ്റുള്ളവര്‍ക്ക് പ്രയാസം ഉണ്ടാകരുതെന്നും ഹബീബുള്ള വ്യക്തമാക്കി. രണ്ട് മാസത്തോളമായി പ്രധാന റോഡ് തടസ്സപ്പെടുത്തി നടക്കുന്ന സമരത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. മതതീവ്രവാദ സംഘടനകളാണ് പ്രതിഷേധത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: