ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവന്തിപുരയിലാണ് ഏറ്റുമുട്ടലുണ്ടണ്ടായത്. ജഹാംഗീര്‍ റഫീഖ് വാനി, ഉമര്‍ മഖ്ബൂള്‍ ഭട്ട്, ഉസൈര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടണ്ടായത്. ഇവരില്‍നിന്ന് ആയുധങ്ങളും വെടിക്കൊപ്പുകളും കണ്ടെടുത്തെന്ന് സൈന്യം അറിയിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീനിലും പിന്നീട് അന്‍സര്‍ ഗസ്വത് ഉള് ഹിന്ദിലും അംഗങ്ങളായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: