സംസ്ഥാനത്തിന്റെ ഇന്നത്തെ സജീവ ചര്‍ച്ചാ വിഷയം വരള്‍ച്ചയും വികസനവുമൊന്നുമല്ല. ചെലവു ചുരുക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതിവരുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചിട്ട് അധികമൊന്നുമായില്ല. ബജറ്റില്‍ അത് ഊന്നിപ്പറഞ്ഞ ധനമന്ത്രിക്ക് കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും അറിയാഞ്ഞിട്ടുമല്ല. ബെടക്കാക്കി തനിക്കാക്കുക എന്ന പൊതുചൊല്ലുണ്ടല്ലൊ. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെക്കുറിച്ച് ഒരു മതിപ്പും സിപിഎമ്മിനില്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിക്ക്. പിണറായി വിജയന് വെറുമൊരു സംസ്ഥാന നേതാവല്ലല്ലൊ. നേരത്തെ സംസ്ഥാന സെക്രട്ടറി. ഇപ്പോള്‍ മുഖ്യമന്ത്രി. അതിലും ഉപരി സിപിഐ മെമ്പര്‍. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നേതാവ്.
കോഴിക്കോട്ടെ സിപിഎമ്മിലെ മാവോയിസ്റ്റുകളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പറഞ്ഞതറിയാമല്ലൊ. ത്വാഹയും അലനും മാവോയിസ്റ്റൊന്നുമല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അവരോട് പോകാന്‍ പറ എന്ന നിലപാടായിരുന്നു പിണറായി വിജയന്. കേന്ദ്ര നേതൃത്വത്തോട് അനുകൂല നിലപാട് സ്വീകരിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചത് അഖിലേന്ത്യാ നേതൃത്വത്തെ സന്തോഷിപ്പിക്കാനായിരുന്നു. ഒടുവിലെന്തായി. പിണറായി പറഞ്ഞെടുത്തേക്ക് കാര്യങ്ങളെത്തുകയായിരുന്നു.
മോഹനന് മാസ്റ്ററെ തള്ളി കോഴിക്കോട് ഏരിയാ കമ്മറ്റി തീരുമാനം വന്നു. അവര്‍ നിരപരാധികളൊ നിര്ദ്ദോഷികളോ അല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ അവര്‍ അംഗീകരിച്ചു. സിപിഎം അംഗങ്ങളായിരുന്ന അവരെ ഏരിയാ കമ്മിറ്റി തീരുമാനത്തെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവിക്കുകയും ചെയ്തു.
പാര്‍ട്ടിക്കകത്ത് മാവോയിസ്റ്റ് സാന്നിധ്യം അംഗീകരിച്ചതിന്റെ പൂര്‍ണ തെളിവ് ചെയര്മാന് മാവോയെ പൂര്‍ണമായും പിന്തുണച്ചതാണ് സിപിഎം ചരിത്രം. ചൈനയില്‍ മാവോയുടെ മാവോയിസത്തെയും സാംസ്ക്കാരിക വിപ്ലവമെന്ന ഫാസിസത്തെയും അംഗീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഎം. ഇവിടെ മാവോയിസ്റ്റുകളുണ്ടെങ്കില്‍ അതിന്റെ പിതൃത്വം സിപിഎമ്മിന് മാത്രമാണ്. അതേതായാലും പാര്‍ട്ടിതന്നെ ഭാഗികമായി അംഗീകരിച്ച സ്ഥിതിക്ക് അതിന് താല്‍ക്കാലിക വിരാമം.
ഇത് കേരളമാണെന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ചൂണ്ടി സംസാരിക്കുന്നവരാണല്ലോ സിപിഎമ്മുകാര്‍. ഇവിടെ എന്താണ് സര് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്ക് ഉച്ചയൂണിന് 1900 രൂപ. 50 രൂപയ്ക്ക് പോലും ഭക്ഷണം കഴിക്കാന്‍ ശേഷിയില്ലാത്ത കേരളീയരുടെ മുന്നിലാണ് ഈ കണക്ക് വരുന്നത്. കേരളലോകസഭ ആര്‍ക്കുവേണ്ടിയാണ് സര്. അവര്‍ക്ക് കേരളത്തിന് എന്ത് സംഭാവനയാണ് ചെയ്യാന്‍ കഴിയുക? ഉണ്ടും ഉറങ്ങിയും അഞ്ചുകോടി രൂപയാണ് ഈ വര്‍ഷം ലോകകേരള സഭയ്ക്കായി നീക്കിവച്ചത്. അത് മിക്കവാറും ചെലവാക്കിയിട്ടുമുണ്ടാകും. ആര്‍ക്കും ഒരു ഉപയോഗവുമില്ലാത്ത ഈ ധൂര്‍ത്ത് കേരളത്തിന് താങ്ങാനാവുമോ?
അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു വിലവര്‍ധനവും വരുത്തില്ലെന്നായിരുന്നു ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം. പക്ഷേ മൂന്നു വര്‍ഷത്തിനകം അതെല്ലാം വിസ്മരിച്ചു. എല്ലാ സാധനങ്ങള്‍ക്കും വിലകൂട്ടി. വൈദ്യുതി ചാര്‍ജ് കൂട്ടിയത് ഒടുവിലത്തെ തീരുമാനം. അതിനകം വെള്ളത്തിന്റെ വിലകൂട്ടി. ചിലവ് കുറക്കുമെന്ന വാഗ്ദാനം പോലും കാറ്റില്‍ പറത്തി. സ്വജന പക്ഷപാതവും ധൂര്‍ത്തും മുഖമുദ്രയാക്കി. ലോകകേരളസഭ ധൂര്‍ത്തിന്റെ മുഖമുദ്രയാക്കിയത് ഏറെപറേണ്ടതില്ലല്ലോ. പോലീസ് വകുപ്പില്‍പ്പോലും അഴിമതിയെന്ന് പറഞ്ഞാല്‍ അതില്‍ പരം നാണക്കേടുണ്ടോ? തോക്ക് നഷ്ടപ്പെട്ടില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. പക്ഷേ ഉണ്ടയെവിടെ? ഊണിനോടൊപ്പം ഉണ്ടയും തൊണ്ടതൊടാതെ വിഴുങ്ങിയോ? ഇന്നത്തെ മുഖമന്ത്രി പണ്ട് വിദേശയാത്രയ്ക്ക് ചെന്നപ്പോള്‍ ബാഗില്‍നിന്ന് ഉണ്ടകണ്ടെടുത്തത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. എല്ലാവെടിയും ഉണ്ടയില്ലാതാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: