കൊച്ചി: ജിഎസ്ടി നിലവില്‍ വരികയും വാറ്റ് നികുതി അവസാനിപ്പിക്കുകയും ചെയ്തിട്ടും പഴയ കണക്കുകള്‍ അപ്ലോഡ് ചെയ്തതിലെ പിഴവ് ചൂണ്ടിക്കാട്ടി വ്യാപാരികളെ പീഡിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
വ്യവസായ രംഗത്തു നല്ലൊരു അന്തരീക്ഷമുണ്ടാക്കണം. അതിനു നല്ല ഉദ്ദേശ്യത്തോടെ എല്ലാവരുടെയും സഹകരണത്തോടെ ഈ രംഗം ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്ന സമ്മേളനം മുന്‍ എംപി റിച്ചാര്‍ഡ് ഹേ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അധ്യക്ഷനായി. സഹ പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, സംസ്ഥാന കാര്യകാരി സദസ്യന്‍ എ.ആര്. മോഹന്‍, വ്യാപാരി വ്യവസായി സംഘം ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്, ജി.എസ്. മണി എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന് സ്വര്‍ഗീയ പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി സംഘം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ബാലകൃഷ്ണന് പ്രമേയം അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
വി. സദാശിവന് (പ്രസിഡന്റ്), ജി. വെങ്കിട്ടരാമന് (വൈസ് പ്രസിഡന്റ്), ജി.എസ്. മണി, സി.കെ. ബാലകൃഷ്ണന് (ജനറല്‍ സെക്രട്ടറിമാര്‍), വി. രവികുമാര്‍ (സംഘടനാ സെക്രട്ടറി), സന്തോഷ് മൂവാറ്റുപുഴ, ഗുരുസ്വാമി കോഴിക്കോട് (സെക്രട്ടറിമാര്‍), കെ.വി. ഹരികുമാര്‍ (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: