കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ ജനകീയ സമരനായകന് കെ. സുരേന്ദ്രന് ജന്മനാട്ടില് ആവേശോജ്ജ്വല സ്വീകരണം. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അദ്ദേഹത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണവേദിയിലേക്ക് ആനയിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ നേതൃത്വത്തില്‍ പുഷ്പഹാരമണിയിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേറ്റൂര്‍ ബാലകൃഷ്ണന്, കെ.പി.ശ്രീശന്, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്, വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി. ബാലസോമന്‍, പി. ജിജേന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദന്, ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമന്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജയ സദാനന്ദന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത് കുമാര്‍ ബിജെപി, മോര്‍ച്ച മണ്ഡലം ഭാരവാഹികളും ഷാള്‍ അണിയിച്ചു. കെ. സുരേന്ദ്രന് സ്വീകരണത്തിന് മറുപടി പറഞ്ഞു. മുതിര്‍ന്ന ബിജെപിനേതാവ് അഹല്യ ശങ്കറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് കാര്യാലയത്തിലെത്തി ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവനെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ജന്മഭൂമി ഓഫീസിലെത്തിയ സുരേന്ദ്രനെ ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വതത്തില്‍ സ്വീകരിച്ചു
ഗുരുവായൂരില്‍ ദര്‍ശനം നടത്തി
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ എട്ടോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം സോപാനപ്പടിയില്‍ കദളിപ്പഴവും കാണിക്കയും സമര്‍പ്പിച്ചു. ദര്‍ശനത്തിന് ശേഷം കദളിപ്പഴം കൊണ്ട് തുലാഭാരവും നടത്തി.
ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാര്‍, മുന്‍ ജില്ല പ്രസിഡന്റ് എ. നാഗേഷ്, ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് രാജന് തറയില്‍, ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് കെ.ആര്. അനീഷ്, ജില്ല വൈസ് പ്രസിഡന്റ് അഡ്വ. രാംലാല്‍, ഗുരുവായൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.ആര്. ചന്ദ്രന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: