Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യത്യസ്തമായ ശിക്ഷ: വ്യവസായ ഡയറക്ടര്‍ 100 മരങ്ങള്‍ നടണം: ഹൈക്കോടതി

ചെറുകിട വ്യവസായ യൂണിറ്റിന് വില്‍പ്പന നികുതിയിളവു നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ കെ. ബിജു ഒരു മാസത്തിനുള്ളില്‍ 100 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 08:53 am IST
inKerala

കൊച്ചി: ചെറുകിട വ്യവസായ യൂണിറ്റിന് വില്‍പ്പന നികുതിയിളവു നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ കെ. ബിജു ഒരു മാസത്തിനുള്ളില്‍ 100 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കാര്‍ബണേറ്റഡ് സിലിക്കേറ്റിന് വില്പന നികുതിയിളവ് നിഷേധിച്ചതിനെതിരെ എസ്.എസ്. കെമിക്കല്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വ്യത്യസ്തമായ  ശിക്ഷ വിധിച്ചത്. അപ്പീല്‍ തീര്‍പ്പാക്കാനുള്ള ഉത്തരവിലും മരങ്ങള്‍ നടാനുള്ള ഉത്തരവിലും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും  സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

എസ്.എസ് കെമിക്കല്‍സിന് നികുതിയിളവിന് അര്‍ഹതയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ 1999 നവംബറില്‍ റദ്ദാക്കി. സോഡിയം സിലിക്കേറ്റിനെ നികുതിയിളവില്‍ നിന്ന് ഒഴിവാക്കിയെന്നും കാര്‍ബണേറ്റഡ് സിലിക്കേറ്റും സോഡിയം സിലിക്കേറ്റും ഒന്നാണെന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് നികുതിയിളവ് നിഷേധിച്ചത്. ഇവ രണ്ടും ഒന്നല്ലെന്നു വ്യക്തമാക്കി ഇളവു നിഷേധിച്ചത് പുനഃപരിശോധിക്കാന്‍ സംസ്ഥാന തല സമിതിക്ക് കമ്പനി അപ്പീല്‍ നല്‍കി. 2002 മുതല്‍  അപ്പീല്‍ സംസ്ഥാന തല സമിതിയുടെ പരിഗണനയിലുണ്ട്. അപ്പീല്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ 1996 മുതലുള്ള നികുതി കുടിശ്ശിക ഈടാക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്‍കി.  

ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നോട്ടീസ് സ്റ്റേ ചെയ്ത സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കാമെന്ന് കോടതിയില്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇതും പാലിച്ചില്ല. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി 12 ന് ഡയറക്ടര്‍ കെ. ബിജു നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. കെ. ബിജു ഈ പദവിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂവെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഡയറക്ടര്‍ കെ. ബിജുവിന് അറിവുണ്ടായിരുന്നെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.  

2016 ലാണ് ഈ വിഷയത്തില്‍ സംസ്ഥാന തല സമിതി ഒടുവില്‍ യോഗം ചേര്‍ന്നതെന്നും കണ്ടെത്തി. സോഡിയം സിലിക്കേറ്റും കാര്‍ബണേറ്റഡ് സിലിക്കേറ്റും ഒന്നല്ലെന്ന രണ്ട് റിപ്പോര്‍ട്ടുകളും സമിതിക്ക് ലഭിച്ചിരുന്നു. എന്നിട്ടും അപ്പീല്‍ പരിഗണിക്കാതെ ഡയറക്ടര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 100 മരങ്ങള്‍ നടാന്‍ ഉത്തരവിട്ടത്.

Tags: court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Entertainment

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.