Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 209

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 15, 2020, 04:38 am IST
in Samskriti

ഋഗ്വേദത്തിലെ ഏറ്റവും ആദ്യത്തെ മന്ത്രങ്ങള്‍ രൂപീകരിച്ചതിനു ശേഷമാണ് അഥര്‍വവേദം ക്രോഡീകരിക്കപ്പെട്ടത് എന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് ദാസ്ഗുപ്തയുടെ അഭിപ്രായം. രോഗശമനം, ദുരിതനിവാരണം, ശത്രുനാശം എന്നിവയ്‌ക്കായി മന്ത്രപ്രയോഗ(ഹോമം, എലസ്സ്്)ങ്ങളെ ഭാരതീയര്‍ ആശ്രയിക്കാത്ത ഒരു കാലവും മിക്കവാറും ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനു കാരണമായി ദാസ്ഗുപ്ത പറയുന്നത്. ഋഗ്വേദം തന്നെ അത്തരംമാന്ത്രികച്ചടങ്ങുകളുടെ ഒരു പ്രത്യേക തരത്തിലുള്ള വികാസത്തിന്റെ ഫലമാകാനാണ് സാധ്യത. ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെ നിവാരണം ചെയ്യാന്‍ നിത്യേന എന്ന വണ്ണം ഇവയെ ജനങ്ങള്‍ ആശ്രയിച്ചുപോന്നതിനാല്‍ ഇത്തരം ആഥര്‍വണപ്രയോഗങ്ങള്‍ക്ക് ജനമനസ്സില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഋഗ്വേദത്തില്‍ പറയുന്ന യാഗങ്ങള്‍ അതീവ വിരളമായ ഈ കാലത്തുപോലും ആഥര്‍വണപ്രയോഗങ്ങളും അതിന്റെ തുടര്‍ച്ചയായ ആധുനികതാന്ത്രികപ്രയോഗങ്ങളും മിക്കവാറും എല്ലാ വിഭാഗം ഹിന്ദുക്കളുടെ ഇടയിലും സാധാരണമാണെന്നു കാണാം. ആധുനികവിദ്യാഭ്യാസം നേടിയവരും ശാസ്ത്രജ്ഞന്മാരും വൈദേശികമതാചാരവിശ്വാസങ്ങള്‍  പിന്തുടരുന്നവരും ഇവയില്‍ ആകൃഷ്ടരാണെന്നു കാണാം. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്ന ആചാര്യന്മാരുടെ, പുരോഹിതന്മാരുടെ പ്രധാനവരുമാനം രോഗനിവാരണം, കേസു ജയിക്കല്‍, ദുരിതശമനം, പുരുഷസന്താനലബ്ധി, ശത്രുനാശം തുടങ്ങിയവയ്‌ക്കുള്ള സ്വസ്ത്യയനം, പ്രായശ്ചിത്തം, ഹോമം, പൂജാ എന്നിവ നടത്തിക്കൊടുക്കുന്നതിലൂടെയാണെന്നും കാണാം. മൂവായിരം, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രപൂതമായ യന്ത്രധാരണവും മറ്റും എത്രമാത്രം സാര്‍വത്രികമായിരുന്നുവോ അതേ പോലെ ഇന്നു തുടരുന്നു. സര്‍പ്പദംശനം, ശുനകദംശനം മുതലായവയ്‌ക്കു പോലും ഇത്തരം ജപിച്ചുകെട്ടലും മറ്റും പിന്തുടരുന്ന പ്രവണതയെ ചെറുക്കാന്‍ വൈദ്യന്മാര്‍ക്കും കഴിയുന്നില്ല. നിഗൂഢങ്ങളായ ചടങ്ങുകള്‍ക്കും യന്ത്രങ്ങള്‍ക്കും മറ്റും അതീന്ദ്രിയശക്തികളുണ്ടെന്ന വിശ്വാസം ഹിന്ദുക്കളുടെ ഒരു പ്രത്യേകതയായി കരുതേണ്ടിയിരിക്കുന്നു. പലപ്പോഴും ഇത്തരം വിശ്വാസങ്ങളേയും അനുഷ്ഠാനങ്ങളേയും ആധ്യാത്മികതയായി സാധാരണഹിന്ദുകുടുംബങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ട് ഋഗ്വേദമന്ത്രങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുന്നതിനു മുമ്പുതന്നെ ഇത്തരം ആഥര്‍വണമന്ത്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം. അഥര്‍വവേദം ഇന്നു കാണുന്ന തരത്തില്‍ ആയപ്പൊഴേക്കും അതില്‍ തത്വചിന്താപ്രാധാന്യമുള്ള ചില മന്ത്രങ്ങളും ചേര്‍ക്കപ്പെട്ടു. അവ ഭൂരിഭാഗം മന്ത്രങ്ങളില്‍ നിന്നും ആശയപരമായ വ്യത്യസ്തത പുലര്‍ത്തുന്നതായി കാണാം. ശത്രുക്കളുടെ ആക്രമണങ്ങളെ തടയുന്നതിനും മറ്റു പല പ്രയോജനങ്ങള്‍ നേടുന്നതിനും അഥര്‍വവേദം രാജാക്കന്മാര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നതിനാല്‍ രാജപുരോഹിതന്മാര്‍ ആഥര്‍വണക്രിയകളില്‍ വൈദഗ്ധ്യം നേടണമായിരുന്നു എന്നു സായണന്‍ പറയുന്നുണ്ട്.

സാധാരണഗൃഹസ്ഥന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ക്രിയകളുതകുമെന്നതിനാല്‍ ഗൃഹ്യസൂത്രങ്ങള്‍ ഇവയില്‍ പലതിനേയും ഉള്‍ക്കൊണ്ടു. അഥര്‍വവേദത്തിന്റെ ഏറ്റവും പ്രാചീനമായ പേര് അഥര്‍വ ആംഗിരസ്സ് എന്നായിരുന്നു. ഈ പേരില്‍നിന്നും അഥര്‍വഋഷിയുടേതും അംഗിരസ്സിന്റേയും ആയ രണ്ടു വിഭാഗം മന്ത്രങ്ങള്‍ അതില്‍ അടങ്ങിയിട്ടുള്ളതായി പില്‍ക്കാലത്തു കരുതപ്പെട്ടു. അഥര്‍വണന്റെ മന്ത്രങ്ങള്‍ ശാന്തി, പൗഷ്ടിക, ഭേഷജകര്‍മ്മങ്ങള്‍ക്കുള്ളതാണെന്നും അംഗിരസ്സിന്റേതായ മന്ത്രങ്ങള്‍ ആഭിചാരം മുതലായ ഘോരകര്‍മ്മങ്ങള്‍ക്കുള്ളതാണെന്നും വിശ്വസിക്കപ്പെടുന്നു.

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.