Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കള്ളനെ കാവലേല്‍പ്പിക്കരുത്

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് എതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ബെഹ്‌റ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് ഇത് തെളിയിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 13, 2020, 05:00 am IST
inEditorial

സംസ്ഥാന പോലീസ് നേതൃത്വത്തിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഗൗരവമുള്ളതാണ്. ഏവരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പോലീസ് സേനയിലെ ക്രമക്കേടുകളെ കുറിച്ച് പുറത്തുവരുന്നത്. സംശുദ്ധവും അഴിമതിരഹിതവുമായിരിക്കേണ്ട സേനയുടെ ശുദ്ധീകരണത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ട സമയമാണിത്.  

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് എതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ബെഹ്‌റ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. ‘പോലീസ് സേനയുടെ നവീകരണവും ശക്തിപ്പെടുത്തലു’മെന്നതിന്റെ പ്രവര്‍ത്തന ക്ഷമതാ ഓഡിറ്റാണ് സിഎജി നടത്തിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍  2.81 കോടി രൂപയാണ് വക മാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വക മാറ്റിയത്. പോലീസിന്റെ ആധുനികവത്കരണത്തിനായുള്ള പണമെടുത്താണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകളും ബംഗ്ലാവുകളും നിര്‍മ്മിച്ചത്.  

പോലീസിനുവേണ്ടി കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവയും വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയിട്ടുള്ളത്. പോലീസ് സ്റ്റേഷനുകളിലേക്ക് കാര്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ദര്‍ഘാസ് ക്ഷണിക്കാതെ ഡിജിപിയുടെ തന്നിഷ്ടപ്രകാരമാണ് വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഒരു കമ്പനിയെ നേരത്തേ തന്നെ തീരുമാനിച്ച് അവരുമായി കരാറുണ്ടാക്കിയായിരുന്നു, വാഹനം വാങ്ങല്‍. ഇത് സര്‍ക്കാരിനെപ്പോലും നേരത്തേ അറിയിച്ചില്ല. കാര്‍വിതരണ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്. നവീകരണത്തിനുള്ള പണമെടുത്ത് പോലീസ് മേധാവിയുടെ തന്നിഷ്ടപ്രകാരം ആഡംബരക്കാറുകളും വാങ്ങിക്കൂട്ടി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാങ്ങലിലും ഗുരുതര പിഴവുകളാണുണ്ടായിരിക്കുന്നത്.  

പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് സിഎജിയുടെ മറ്റൊരു കണ്ടെത്തല്‍. വെടിക്കോപ്പുകളില്‍ 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തലാണ്.  കാണാതായവയ്‌ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. സംഭവം മറച്ചു വയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.  

ഈ വെടിക്കോപ്പുകള്‍ എവിടേക്കു പോയെന്ന അന്വേഷണം അടിയന്തിരമായി നടക്കണം. പോലീസ് തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. തിരുവനന്തപുരം എസ്എപിയില്‍ നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാനില്ല. മറ്റ് ആയുധങ്ങളിലും കുറവുണ്ട്. ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ അലംഭാവം പാടില്ല. തീവ്രവാദികളോ അവരുമായി ബന്ധപ്പെട്ടവരോ എല്ലാ മേഖലകളിലും നുഴഞ്ഞുകയറുന്ന ഇക്കാലത്ത് പോലീസ് സേനയെയും അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. ആയുധങ്ങളും വെടിക്കോപ്പുകളും ദേശവിരുദ്ധരുടെ കയ്യിലെത്തുന്ന ഗുരുതര സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആയുധങ്ങള്‍ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലും രജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തല്‍ വരുത്തിയിട്ടുണ്ട്. അതില്‍ പലതും വായിക്കാന്‍ പോലും കഴിയുന്ന തരത്തിലല്ലത്രേ. സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍  സത്വര നടപടി ആവശ്യമാണെന്ന് സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്.  

പോലീസ് സേനയെ അഴിമതി രഹിതവും കാര്യക്ഷമവുമാക്കുമെന്ന് ഇടയ്‌ക്കിടെ പറഞ്ഞതുകൊണ്ടായില്ല. കൃത്യവും കര്‍ശനവുമായ നടപടികളാണാവശ്യം. കാവലേല്‍പ്പിച്ചിരിക്കുന്നയാള്‍ കള്ളനാണെന്ന് കണ്ടെത്തിയാല്‍ കാവല്‍ക്കാരനെ മാറ്റുകതന്നെയല്ലേ വേണ്ടത്. അല്ലാതെ വീണ്ടും അഴിമതി കാണിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്.

Tags: keralaപോലീസ്ലോക്നാഥ് ബെഹറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.