Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥൂലശരീരവും ജാഗ്രദവസ്ഥയും

വിവേകചൂഡാമണി 61

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Feb 13, 2020, 04:16 am IST
inSamskriti

ശ്ലോകം 88

പഞ്ചീകൃതേഭ്യോ ഭൂതേഭ്യ: സ്ഥൂലേഭ്യ: പൂര്‍വ്വകര്‍മ്മണാ

സമുത്പന്നമിദം സ്ഥൂലം ഭോഗായതനമാത്മനഃ

അവസ്ഥാ ജാഗരസ്തസ്യ സ്ഥൂലാര്‍ത്ഥാനുഭവോ യത:

പഞ്ചീകരണത്തിലൂടെ സ്ഥൂലമായിത്തീര്‍ന്ന പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് പൂര്‍വ്വകര്‍മ്മങ്ങള്‍ക്കനുസൃതമായി ഉണ്ടായ ഈ സ്ഥൂലശരീരം ജീവന് വിഷയങ്ങളനുഭവിക്കാനള്ള ഉപാധിയാണ്. സ്ഥൂലശരീരം വിഷയങ്ങളെ അനുഭവിക്കുന്നതിനെ ജാഗ്രദവസ്ഥ എന്ന് പറയുന്നു.

സൂഷ്മ ഭാവങ്ങളില്‍ നിന്നാണ് സ്ഥൂലങ്ങളയാവയൊക്കെ ഉണ്ടായിയിരിക്കുന്നത്. സൂക്ഷ്മമായ അവസ്ഥയെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല.

ഇന്ദ്രിയങ്ങളെ കൊണ്ട് അറിയുന്നത് സ്ഥൂലങ്ങളായ പഞ്ചമഹാഭൂതങ്ങളെയാണ്. അതിന് മുമ്പ് അവ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാകാത്ത വിധത്തില്‍ സൂക്ഷ്മങ്ങളായിരുന്നു. അപ്പോള്‍ അവയെ തന്മാത്രകള്‍ എന്ന് വിളിക്കുന്നു.

പഞ്ചതന്മാത്രകള്‍ പഞ്ചീകരണത്തിലൂടെ സ്ഥൂലങ്ങളായിത്തീരുന്നു. അവയെകൊണ്ടാണ് സ്ഥൂലശരീരങ്ങള്‍ ഉണ്ടാകുന്നത്.മുന്‍ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ ശരീരമെടുത്ത് ജീവന്‍ അവയിലിരുന്ന് സുഖദുഃഖങ്ങളാകുന്ന ഭോഗങ്ങളെ അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തെ ഭോഗായതനം എന്ന് പറയുന്നു. സ്ഥൂലശരീരത്തിലിരുന്ന് ലോകത്തിലെ സ്ഥൂല വിഷയങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി അവയെ അനുഭവിക്കുന്നതാണ് ജാഗ്രദ് അവസ്ഥ അഥവാ ഉണര്‍ന്നിരിക്കുന്ന സമയം.

അപ്പോഴാണ് നാം കാണുകയും കേള്‍ക്കുകയും രുചിക്കുയും മണക്കുകയും സ്പര്‍ശനമറിയുകയും ചെയ്യുന്നത്.

ശ്ലോകം 89

ബാഹ്യേന്ദ്രിയൈ: സ്ഥൂല പദാര്‍ത്ഥ സേവാം

സ്രക്ചന്ദന സ്ത്ര്യാദി വിചിത്ര രൂപാം

കരോതി ജീവ: സ്വയമേതദാത്മനാ

തസ്മാത് പ്രശസ്തിര്‍ വപുഷോളസ്യ ജാഗരേ

ജീവന്‍ സ്ഥൂല ശരീരവുമായി ചേര്‍ന്ന് ബാഹ്യേന്ദ്രിയങ്ങളുടെ സഹായത്തോടെ മാല, ചന്ദനം, സ്ത്രീ തുടങ്ങിയ പല വിഷയങ്ങളേയും അനുഭവിക്കുന്നു. അതിനാല്‍ സ്ഥൂല ശരീരത്തിന് ജാഗ്രദവസ്ഥയിലാണ് പ്രാധാന്യമുള്ളത്.

സ്ഥൂലശരീരവുമായി താദാത്മ്യം പ്രാപിക്കുന്ന ജീവന്‍ ഞാന്‍ ചെയ്യുന്നു  അനുഭവിക്കുന്നു എന്ന നിലയില്‍ കര്‍തൃത്വഭോക്തൃത്വ അഭിമാനിയാകുന്നു. വിഷയങ്ങളെ തന്നില്‍ നിന്ന് വേറെ കണ്ട് ഇന്ദ്രിയങ്ങളിലൂടെ അവയെ അനുഭവിക്കുന്നു. ഇന്ദ്രിയ സുഖത്തിന് വേണ്ടി ആളുകള്‍ കൊതിക്കുന്ന ഭോഗങ്ങളെയാണ് ളവിടെ മാല, ചന്ദനം, സ്ത്രീ എന്നിങ്ങനെയുള്ള വാക്കുകളെ കൊണ്ട് സൂചിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള വിചിത്രങ്ങളായ സുഖഭോഗങ്ങളെയാണ് സ്ഥൂലശരീരം ഉണര്‍ന്നിരിക്കുമ്പോള്‍ കൊതിക്കുന്നതും അനുഭവിക്കുന്നതും. ശരീരബോധമില്ലെങ്കില്‍ ചുറ്റുമുള്ള ലോകത്തെ അറിയാനാവില്ല. സ്ഥൂല ശരീരം ജാഗ്രദവസ്ഥയിലിരിക്കുമ്പോഴേ എല്ലാ വിഷയാനുഭവങ്ങളും ഉണ്ടാകുകയുള്ളൂ.  

സ്വപ്‌നത്തില്‍ മനസ്സിന് സ്ഥൂലശരീരവുമായി ബന്ധമില്ലാത്തതിനാല്‍ ബാഹ്യലോകത്തേയും സ്ഥൂല വസ്തുക്കളേയും അറിയാനാവില്ല. ഉറക്കത്തിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.