Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനസഞ്ചയം അന്ത്യപ്രണാം; പരമേശ്വര്‍ജി ഇനി ജ്വലിക്കുന്ന ഓര്‍മ

പരമേശ്വര്‍ജിക്കൊപ്പം സംഘപ്രസ്ഥാനങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരെല്ലാം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാതുറകളില്‍ നിന്നും ഒഴുകി എത്തിയിരുന്നു. നാമസങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ഇവർ പരമേശ്വർജിക്ക് അന്ത്യയാത്ര നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2020, 09:45 am IST
inKerala

മുഹമ്മ(ആലപ്പുഴ): ദേശീയതയുടെ കാവലാളായിരുന്ന പി. പരമേശ്വരന് വികാര നിര്‍ഭരമായ യാത്രാമൊഴി. തിരുവനന്തപുരത്ത് നിന്നും മുഹമ്മയിലെ തറവാട്ട് വീടായ താമരശേരി ഇല്ലത്ത് വൈകിട്ട് മൂന്നു മണിയോടെ എത്തിച്ച മൃതദേഹത്തില്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പട്ട് പുതപ്പിച്ചു. തുടര്‍ന്ന് വിവിധ സന്ന്യാസി മഠങ്ങളില്‍ നിന്നെത്തിയ സ്വാമി തുരിയാമൃതാനന്ദ പുരി, വേദാമൃതചൈതന്യ, അക്ഷയാമൃത ചൈതന്യ, ഗുരുപ്രസാദ് ചൈതന്യ, നിര്‍വൃണാമൃത ചൈതന്യ, ഭവ്യാമൃത ചൈതന്യ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരം ചാര്‍ത്തി. ഇതിനുശേഷമാണ് ജന്മനാട്  അന്തിമോപചാരം അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പരമേശ്വര്‍ജിക്ക് കൂപ്പുകൈകളോടെയാണ് പ്രണാമം നല്‍കിയത്.  

പരമേശ്വര്‍ജിക്കൊപ്പം സംഘപ്രസ്ഥാനങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരെല്ലാം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാതുറകളില്‍ നിന്നും ഒഴുകി എത്തിയിരുന്നു. നാമസങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ഇവർ പരമേശ്വർജിക്ക് അന്ത്യയാത്ര നല്‍കിയത്. വീട്ടിലെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഞ്ചോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീടിന്റെ തെക്കുഭാഗത്തേക്ക് എത്തിച്ചു. ഇതിനുശേഷം പോലീസ് ഔദ്യോഗിക ബഹുമതികള്‍ നല്‍കി. തുടര്‍ന്ന് പരമേശ്വര്‍ജിയുടെ സഹോദരന്‍ വാസുദേവന്റെ ചെറുമകന്‍ പ്രതീഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു.  

പരമേശ്വര്‍ജിയുടെ സന്തത സഹചാരിയായിരുന്ന സുരേന്ദ്രനും സംസ്‌കാര കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. സംസ്‌കാര ചടങ്ങുകളില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് സ്ഥാണു മാലയന്‍, കുമ്മനം രാജശേഖരന്‍, വി.കെ. വിശ്വനാഥന്‍, എസ്.ജെ.ആര്‍. കുമാര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പി.കെ. കൃഷ്ണദാസ്, അരവിന്ദ് മേനോന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, ജി. രാമന്‍ നായര്‍, എ.എന്‍. രാധാകൃഷ്ണന്‍, എ.ആര്‍. മോഹനന്‍, കെ.വേണു, കേസരി മുഖ്യ പത്രാധിപര്‍ എന്‍.ആര്‍.മധു, പി.ആര്‍. ശശിധരന്‍, കെ.ജി. വേണുഗോപാല്‍, രേണു സുരേഷ്, പി.എസ്. നായര്‍, അഡ്വ. ജയസൂര്യന്‍, നീലകണ്ഠന്‍ മാസ്റ്റര്‍, കാ.ഭാ. സുരേന്ദ്രന്‍, സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, കെഎസ്ഡിപി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ താമരശേരി ഇല്ലത്ത് എത്തിയിരുന്നു.  

അമൃതാനന്ദമയി മഠത്തില്‍ നിന്നെത്തിയ ഇരുപത്തഞ്ചോളം ബ്രഹ്മചാരികളും ചടങ്ങുകളില്‍ പങ്കെടുത്തു.

Tags: ആര്‍എസ്എസ്parameswarji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പരമേശ്വര്‍ജിയുടെ പെരുമ

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.