Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനങ്ങളും സര്‍ക്കാരും ഒരുപോലെ ജാഗരൂകരാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 03:00 am IST
inVicharam

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു രോഗം ആഗോളവ്യാപകമായി പടരാന്‍ സാധ്യതയുള്ളതായി കാണുമ്പോഴാണ് ഇങ്ങനെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ എബോള വൈറസ് പടര്‍ന്നുപിടിച്ചപ്പോഴും ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ് 2015ലും 2016ലും സിക്ക വൈറസ് ബാധയുണ്ടായപ്പോഴും 2014ല്‍ പോളിയോ ബാധയുണ്ടായപ്പോഴും 2009ല്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവരിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് ബാധിച്ചേക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വുഹാനില്‍ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം പതിനെട്ട് രാജ്യങ്ങളിലായി പതിനായിരത്തോളം പേര്‍ക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ മാത്രമേ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ചൈനയില്‍ 213 പേരാണ് ഇതിനകം മരിച്ചത്.

ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിലാണ്. ചൈനയില്‍ പഠിക്കാന്‍ പോയ തൃശ്ശൂര്‍ക്കാരിയായ വിദ്യാര്‍ത്ഥിനിയിലാണ് വൈറസ് ബാധ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് വിദേശനാടുകളില്‍ പോകുന്ന സംസ്ഥാനമെന്ന നിലയില്‍ ചൈനയില്‍ നിന്ന് വൈറസ് വാഹകരായി മലയാളികള്‍ നാട്ടിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിലൊട്ടാകെ നിരീക്ഷണത്തിലുള്ള അയ്യായിരത്തോളം പേരില്‍ 49 പേരുടെ രക്തസാമ്പിളുകളാണ് ഇതുവരെ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. അതില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞത്. നിരീക്ഷണത്തില്‍ കഴിയുന്ന നിരവധി പേരുടെ പരിശോധനാ ഫലം വരാനിരിക്കെ ഇനിയും എത്ര പേര്‍ വൈറസ് ബാധിതരാണെന്ന ആശങ്കയുയരുന്നു. 

വൈറസ് ബാധിതയെന്ന് സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സ്വയം ചികിത്സ തേടിയിരുന്നില്ല. ചൈനയില്‍ നിന്ന് തിരിച്ചെത്തിയതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി പരിശോധനയ്‌ക്ക് വിധേയയാക്കുകയായിരുന്നു. ഇതുപോലുള്ള ഒരു മഹാവിപത്തിനെ നേരിടാനുള്ള സാമൂഹ്യബോധം കേരളത്തിലേതു പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ലേ എന്ന് സംശയിച്ചുപോകുകയാണ്. ചൈനയില്‍ നിന്ന് എത്തിയവരെ തേടിപ്പിടിച്ച് ആശുപത്രികളിലെത്തിക്കേണ്ട സാഹചര്യം ഇനി ഉണ്ടാവരുത്. സ്വയം പരിശോധനയ്‌ക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരം 28 ദിവസത്തേക്ക് മറ്റുള്ളവരില്‍ നിന്ന് അകന്ന് ജീവിക്കാനും അവര്‍ തയാറാകണം.

നാട്ടുകാരും സര്‍ക്കാര്‍ സംവിധാനവും ഒരുപോലെ ജാഗരൂകരാകേണ്ട സമയമാണിത്. ചൈനയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ ഇപ്പോള്‍ നേരെ വീടുകളിലേക്കാണ് പോകുന്നത്. അതേസമയം, ചൈനയില്‍ നിന്നെത്തുന്നവരെ അമരിക്കയില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ സൈനികകേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിരീക്ഷണ വിധേയമാക്കുകയാണ് ചെയ്യുന്നത്. ഈ സംവിധാനം വൈറസ് ബാധയുള്ളവരുണ്ടെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായകമാകും.  ഇന്ന് പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന മുന്നൂറോളം ഇന്ത്യക്കാരെ ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനം സമുചിതമാണ്.  വൈറസ് ബാധയുള്ളതായി സംശയമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും പൊതുചടങ്ങുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കേണ്ടത് അനിവാര്യമാണ്. വൈറസ് ബാധ സംശയമുള്ളവരില്‍ ചിലരെങ്കിലും സ്വകാര്യ ആശുപത്രികളെ സമീപിക്കുമെന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടതും ആവശ്യമാണ്. 

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള 30 രാജ്യങ്ങളില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ചതാണ് കേരളം. രണ്ട് പ്രളയങ്ങളെ നാം ഒത്തുചേര്‍ന്ന് നേരിട്ടിട്ട് അധിക നാളായില്ല. നിപ വൈറസിനെ നേരിട്ടതും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടാണ്. ഏത് മഹാമാരിയെയും ചെറുത്തുതോല്‍പിക്കാനുള്ള ഇച്ഛാശക്തി ഈ സമൂഹത്തിനുണ്ടെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. 

സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും ഭയപ്പെടുത്തലുകളും വിവേചനാപൂര്‍വ്വം തിരിച്ചറിയാനും തള്ളേണ്ടവയെ തള്ളാനും ജനങ്ങള്‍ തയാറാവണം. അത്തരം വ്യാജ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണം. ഭയക്കാതെ, ഭയപ്പെടുത്താതെ, അതേസമയം ജാഗ്രതയോടെ ഈ മാരക വൈറസിനെ നമുക്ക് നേരിടാം. സര്‍ക്കാരും ഭരണസംവിധാനവും ജാഗ്രതയോടെയും കാര്യക്ഷമതയോടെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ വിവേകവും പൗര ബോധവും കാണിക്കേണ്ട സമയം കൂടിയാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.