Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങളും സര്‍ക്കാരും ഒരുപോലെ ജാഗരൂകരാകണം

ഒരു രോഗം ആഗോളവ്യാപകമായി പടരാന്‍ സാധ്യതയുള്ളതായി കാണുമ്പോഴാണ് ഇങ്ങനെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 12:10 am IST
in Editorial

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു രോഗം ആഗോളവ്യാപകമായി പടരാന്‍ സാധ്യതയുള്ളതായി കാണുമ്പോഴാണ് ഇങ്ങനെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ എബോള വൈറസ് പടര്‍ന്നുപിടിച്ചപ്പോഴും ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ് 2015ലും 2016ലും സിക്ക വൈറസ് ബാധയുണ്ടായപ്പോഴും 2014ല്‍ പോളിയോ ബാധയുണ്ടായപ്പോഴും 2009ല്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവരിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് ബാധിച്ചേക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വുഹാനില്‍ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം പതിനെട്ട് രാജ്യങ്ങളിലായി പതിനായിരത്തോളം പേര്‍ക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ മാത്രമേ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ചൈനയില്‍ 213 പേരാണ് ഇതിനകം മരിച്ചത്.

ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിലാണ്. ചൈനയില്‍ പഠിക്കാന്‍ പോയ തൃശ്ശൂര്‍ക്കാരിയായ വിദ്യാര്‍ത്ഥിനിയിലാണ് വൈറസ് ബാധ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് വിദേശനാടുകളില്‍ പോകുന്ന സംസ്ഥാനമെന്ന നിലയില്‍ ചൈനയില്‍ നിന്ന് വൈറസ് വാഹകരായി മലയാളികള്‍ നാട്ടിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിലൊട്ടാകെ നിരീക്ഷണത്തിലുള്ള അയ്യായിരത്തോളം പേരില്‍ 49 പേരുടെ രക്തസാമ്പിളുകളാണ് ഇതുവരെ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. അതില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞത്. നിരീക്ഷണത്തില്‍ കഴിയുന്ന നിരവധി പേരുടെ പരിശോധനാ ഫലം വരാനിരിക്കെ ഇനിയും എത്ര പേര്‍ വൈറസ് ബാധിതരാണെന്ന ആശങ്കയുയരുന്നു.  

വൈറസ് ബാധിതയെന്ന് സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സ്വയം ചികിത്സ തേടിയിരുന്നില്ല. ചൈനയില്‍ നിന്ന് തിരിച്ചെത്തിയതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി പരിശോധനയ്‌ക്ക് വിധേയയാക്കുകയായിരുന്നു. ഇതുപോലുള്ള ഒരു മഹാവിപത്തിനെ നേരിടാനുള്ള സാമൂഹ്യബോധം കേരളത്തിലേതു പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ലേ എന്ന് സംശയിച്ചുപോകുകയാണ്. ചൈനയില്‍ നിന്ന് എത്തിയവരെ തേടിപ്പിടിച്ച് ആശുപത്രികളിലെത്തിക്കേണ്ട സാഹചര്യം ഇനി ഉണ്ടാവരുത്. സ്വയം പരിശോധനയ്‌ക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരം 28 ദിവസത്തേക്ക് മറ്റുള്ളവരില്‍ നിന്ന് അകന്ന് ജീവിക്കാനും അവര്‍ തയാറാകണം.

നാട്ടുകാരും സര്‍ക്കാര്‍ സംവിധാനവും ഒരുപോലെ ജാഗരൂകരാകേണ്ട സമയമാണിത്. ചൈനയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ ഇപ്പോള്‍ നേരെ വീടുകളിലേക്കാണ് പോകുന്നത്. അതേസമയം, ചൈനയില്‍ നിന്നെത്തുന്നവരെ അമരിക്കയില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ സൈനികകേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിരീക്ഷണ വിധേയമാക്കുകയാണ് ചെയ്യുന്നത്. ഈ സംവിധാനം വൈറസ് ബാധയുള്ളവരുണ്ടെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായകമാകും.  ഇന്ന് പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന മുന്നൂറോളം ഇന്ത്യക്കാരെ ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനം സമുചിതമാണ്.  വൈറസ് ബാധയുള്ളതായി സംശയമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും പൊതുചടങ്ങുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കേണ്ടത് അനിവാര്യമാണ്. വൈറസ് ബാധ സംശയമുള്ളവരില്‍ ചിലരെങ്കിലും സ്വകാര്യ ആശുപത്രികളെ സമീപിക്കുമെന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടതും ആവശ്യമാണ്.  

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള 30 രാജ്യങ്ങളില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ചതാണ് കേരളം. രണ്ട് പ്രളയങ്ങളെ നാം ഒത്തുചേര്‍ന്ന് നേരിട്ടിട്ട് അധിക നാളായില്ല. നിപ വൈറസിനെ നേരിട്ടതും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടാണ്. ഏത് മഹാമാരിയെയും ചെറുത്തുതോല്‍പിക്കാനുള്ള ഇച്ഛാശക്തി ഈ സമൂഹത്തിനുണ്ടെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.  

സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും ഭയപ്പെടുത്തലുകളും വിവേചനാപൂര്‍വ്വം തിരിച്ചറിയാനും തള്ളേണ്ടവയെ തള്ളാനും ജനങ്ങള്‍ തയാറാവണം. അത്തരം വ്യാജ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണം. ഭയക്കാതെ, ഭയപ്പെടുത്താതെ, അതേസമയം ജാഗ്രതയോടെ ഈ മാരക വൈറസിനെ നമുക്ക് നേരിടാം. സര്‍ക്കാരും ഭരണസംവിധാനവും ജാഗ്രതയോടെയും കാര്യക്ഷമതയോടെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ വിവേകവും പൗര ബോധവും കാണിക്കേണ്ട സമയം കൂടിയാണിത്.

Tags: healthCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.