Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനര്‍ഥങ്ങള്‍ക്ക് കാരണം അജ്ഞാനമെന്ന രോഗാണു

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jan 29, 2020, 04:42 am IST
inSamskriti

ശ്ലോകം 66

തസ്മാത് സര്‍വ്വപ്രയത്‌നേന

ഭവബന്ധ വിമുക്തയേ

സ്വേനൈവ യത്‌നഃ കര്‍ത്തവ്യോ

രോഗാദേരിവ പണ്ഡിതൈഃ

അതിനാല്‍ രോഗം മുതലായവയെ ഇല്ലാതാക്കാനായി അറിവുള്ളവര്‍ ചെയ്യുന്നതു പോലെ സാധകന്‍ സംസാര മോചനത്തിനായി എല്ലാ തരത്തിലും സ്വയം പ്രയത്‌നം നടത്തേണ്ടതാണ്.

രോഗം, വിശപ്പ് തുടങ്ങിയ വന്നാല്‍ താന്‍ തന്നെ ചെയ്തതു കൊണ്ടേ ഫലമുണ്ടാവുകയുള്ളൂ. നമുക്ക് വേണ്ടി മറ്റൊരാള്‍ മരുന്ന് കഴിച്ചതുകൊണ്ടോ പഥ്യം ആചരിച്ചതുകൊണ്ടോ കാര്യമില്ല. എന്റെ വിശപ്പ് മാറാന്‍ ഞാന്‍ തന്നെ ഭക്ഷണം കഴിക്കണം.

നാം ഓരോരുത്തരും രോഗബാധിതരെപ്പോലെയാണ് ഈ സംസാരത്തില്‍ കഴിയുന്നത്. അജ്ഞാനമാകുന്ന രോഗാണുക്കളുടെ പിടിയില്‍ പെട്ടിരിക്കുകയാണ് നാം. ഇതില്‍ നിന്ന് പുറത്തു വരാനാകണം.

ആരോഗ്യം എന്നത് നമ്മുടെ സ്വാഭാവികമായ അവസ്ഥയാണ്. അത് തകരാറിലാകുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗാണുക്കളെ നീക്കം ചെയ്യലാണ് പ്രധാന കാര്യം. അതിന് ഓരോ ആളും സ്വയം പ്രയത്‌നിക്കണം. അജ്ഞാനമാകുന്ന രോഗാണുക്കളാണ് നമ്മുടെ എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണം. നമ്മുടെ സ്വതവേ ഉള്ള ആദ്ധ്യാത്മിക ബലവീര്യങ്ങളേയും ദിവ്യ മഹിമയേയും പൂര്‍ണത്വത്തേയുമെല്ലാം അത് മറച്ചുകളയും തളര്‍ത്തിയിടും. അതിനാല്‍ അജ്ഞാന രോഗം മാറുക തന്നെ വേണം.

 ഒരേ രോഗം വന്നവര്‍ ഒരേ മരുന്ന് ഒരേ അളവില്‍ കഴിച്ചതുകൊണ്ട് മാത്രം രോഗം മാറുകയില്ല. രോഗത്തിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മരുന്ന് കഴിക്കേണ്ട അളവും ക്രമവും ഒക്കെ വേറെയായിരിക്കും. മരുന്നിനോടൊപ്പം പഥ്യമുള്‍പ്പടെ പലതും ചെയ്യുകയും വേണം.

സ്വയം നിയന്ത്രണം  ആത്മനിയന്ത്രണമാണ് സംസാര രോഗം വന്നാല്‍ പാലിക്കേണ്ടത്. വളരെ കരുതലോടെ വേണം ഈ രോഗത്തെ കാണാനും അതില്‍ നിന്ന് മറികടക്കാനും. അറിവുള്ളവരില്‍ നിന്ന് പ്രതിവിധിയെ അറിഞ്ഞ് സാധകന്‍ സ്വയം പ്രയത്‌നം ചെയ്യണം.ഇനി ശിഷ്യന് ചോദിച്ച ചോദ്യത്തെ അഭിനന്ദിച്ച് ഗുരു അതിന് ഉത്തരം പറയാന്‍ തുടങ്ങുകയാണ്.

16. ശിഷ്യന്റെ ചോദ്യത്തെപ്പറ്റി ചര്‍ച്ച

ശ്ലോകം 67

യസ്ത്വയാദ്യ കൃതഃ പ്രശ്‌നോ വരീയാന്‍ ശാസ്ത്രവിന്മതഃ

സൂത്രപ്രായോ നിഗൂഢാര്‍ത്ഥോ ജ്ഞാതവ്യശ്ച മുമുക്ഷുഭിഃ

നീ ഇപ്പോള്‍ ചോദിച്ച ചോദ്യങ്ങള്‍ വളരെ ശ്രേഷ്ഠവും ശാസ്ത്രജ്ഞാനികള്‍ പുകഴ്‌ത്തുന്നതുമാണ്. വളരെ ചുരുക്കി സൂത്ര രൂപത്തിലുള്ളതും നിഗൂഢാര്‍ത്ഥത്തിലുള്ളതുമായ ഇവയെ മുമുക്ഷുക്കള്‍ അറിയേണ്ടതാണ്.

കോ നാമ ബന്ധഃ …  എന്താണ് ബന്ധനം? എന്നു തുടങ്ങി ഏഴ് ചോദ്യങ്ങള്‍ ശിഷ്യന്‍ ചോദിച്ചിരുന്നു. ഇതിനെ ഗുരു പുകഴ്‌ത്തുകയാണ്. ഇവ ശാസ്ത്രം അറിയാവുന്നവര്‍ക്ക് മാത്രമേ ചോദിക്കാനാവൂ. ചോദിക്കേണ്ട രീതിയില്‍ വളരെ ചുരുക്കിയാണ് ചോദിച്ചിരിക്കുന്നത്. അറിയേണ്ട കാര്യങ്ങളെപ്പറ്റി നന്നായി ചോദിച്ചിട്ടുമുണ്ട്.അതുകൊണ്ട് തന്നെ മുമുക്ഷുക്കള്‍ അറിയേണ്ടത് തന്നെയാണിവ. ഗുരുവിനോട് ചോദ്യം ചോദിക്കാന്‍ കിട്ടുന്ന അവസരം ദുരുപയോഗപ്പെടുത്തുന്നവരെയും വേണ്ടതു പോലെ ചോദിക്കാത്തവരേയും കാണാം. തന്റെ പാണ്ഡിത്യ പ്രകടനം നടത്താന്‍ വെമ്പുന്നവരും കുറവല്ല. എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണമെന്നതിനൊക്കെ ഇവിടത്തെ ശിഷ്യന്‍ മാതൃകയാണ്. ചിലയാളുകള്‍ക്ക് ഗുരുസന്നിധിയില്‍ ചോദ്യം ചോദിക്കാന്‍ പോലുമാകില്ല.എന്നാല്‍ നല്ലപോലെ ചിന്തിച്ച് കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ ശിഷ്യന്‍ ചോദിച്ചത് ഗുരുവിനെ തൃപ്തനാക്കി.

കൂരിരുട്ടില്‍ കിണറ്റില്‍ വീണയാള്‍ അവിടെ നിന്ന് കരകയറാന്‍ രക്ഷിക്കണേയെന്ന് വിളിച്ച് കരയും പോലെയാണ് സംസാരമാകുന്ന പൊട്ടക്കിണറ്റില്‍ വീണു കിടക്കുന്ന ശിഷ്യന്റെ അവസ്ഥ. ആ ദുരിതത്തില്‍ നിന്ന് രക്ഷനേടാനായി ഗുരുവിനെ വിളിച്ച് കരയുകയാണ്. അനാവശ്യമായതൊന്നും അപ്പോള്‍ ചോദിക്കാന്‍ തോന്നുകയില്ല. തന്റെ രക്ഷയാണ് പ്രധാനം.

ശിഷ്യന്റെ ചോദ്യങ്ങള്‍ വളരെ ഗഹനവും നിഗൂഢമായ അര്‍ത്ഥത്തോട് കൂടിയതുമാണ്. വിചാരശീലര്‍ക്ക് മാത്രമേ ഇത് മനസ്സിലാകൂ. സൂക്ഷ്മ വിചാരം ചെയ്യുന്നവര്‍ക്കും സംസാര ബന്ധനങ്ങളില്‍ നിന്ന് മുക്തരാവണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ ഈ ചോദ്യങ്ങളിലും ചര്‍ച്ചകളിലും താല്പര്യമോ രസമോ ഉണ്ടാകുകയുള്ളൂ.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.