തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ വിദേശികളെ പങ്കെടുപ്പിച്ചതിനെ വിമർശിച്ച് വിശ്വരാജ് വിശ്വയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇവർ ഏതു രാജ്യത്തു നിന്നുള്ളവർ ആണോ എന്നറിയില്ല, ഈ ചിത്രം എവിടെ നിന്നു പകർത്തിയത് ആണ് എന്നും അറിയില്ല. പക്ഷെ നിയമം ഇതാണ്. ഇനി ഇന്ത്യ ഇവരുടെ രാജ്യവും ആയി സൗഹൃദത്തിൽ ആണ് എങ്കിൽ ഇവരെ പിടിച്ച് അടുത്ത വിമാനം കേറ്റി വിടാനും തക്ക വിശാലമായ മനസ്സ് ഉള്ള വിദേശകാര്യ മന്ത്രാലയം ആണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളതെന്നും വിശ്വരാജ് പറയുന്നു
പോസ്റ്റിന്റെ പൂർണരൂപം
കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച മനുഷ്യ ശൃംഖലയിൽ അംഗങ്ങൾ ആയ വിദേശികൾ ആണ് ചിത്രത്തിൽ ഉള്ളത്. തത്വത്തിൽ ഇവർ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ, ഇന്ത്യൻ രാഷ്‌ട്രപതി ഒപ്പ് വച്ച നിയമത്തിനു എതിരെ ആണ് ഇന്ത്യൻ മണ്ണിൽ പ്രതിഷേധത്തിൽ പങ്കു ചേർന്നത്.
അത് കൊണ്ട് ??
അത് കൊണ്ട് ഒന്നും ഇല്ല… ഇവരെ തിരിച്ചറിയുന്ന നാട്ടുകാർ ഉണ്ടെങ്കിൽ ഇവർക്ക് ഒരു 5 വർഷം ഇന്ത്യൻ ജയിലിൽ കിടക്കാനുള്ള വകുപ്പ് ആണ് വിവരമില്ലാത്ത, മരമണ്ടൻ സഖാക്കൾ ചെയ്ത് കൊടുത്തത്….
ഇന്ത്യൻ ഫോറിനേഴ്‌സ് ആക്റ്റ് 1946, ഇന്ത്യൻ ഫോറിനേഴ്‌സ് ( അമെൻഡ്‌മെന്റ് ആക്ട്) 2004 പ്രകാരമുള്ള ചട്ട ലംഘനത്തിന്റെ പേരിൽ ഈ ചിത്രത്തിൽ കാണുന്ന വിദേശികളെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 121 പ്രകാരം, ഇന്ത്യൻ പരമാധികാര റിപ്പബ്ലിക്കിന് എതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും ഇന്ത്യ എന്ന സോവറിൻ രാജ്യത്തിന്റെ മണ്ണിൽ നിന്നും കൊണ്ടു ഇന്ത്യക്ക് എതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ കുറ്റത്തിനും കൂടി 5 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്.
ഇവർ ഏതു രാജ്യത്തു നിന്നുള്ളവർ ആണോ എന്നറിയില്ല, ഈ ചിത്രം എവിടെ നിന്നു പകർത്തിയത് ആണ് എന്നും അറിയില്ല. പക്ഷെ നിയമം ഇതാണ്. ഇനി ഇന്ത്യ ഇവരുടെ രാജ്യവും ആയി സൗഹൃദത്തിൽ ആണ് എങ്കിൽ ഇവരെ പിടിച്ച് അടുത്ത വിമാനം കേറ്റി വിടാനും തക്ക വിശാലമായ മനസ്സ് ഉള്ള വിദേശകാര്യ മന്ത്രാലയം ആണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത് എന്നത് കൊണ്ട് കഴിഞ്ഞ മാസം നോർവെ പൗരനെ പിടിച്ചു വിമാനം കയറ്റി വിട്ടത് പോലെ ചെയ്യാനും മതി… പക്ഷെ അതെല്ലാം ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കിന്റെ അധികാരം ആണ്.. അതിൽ കേരള സർക്കാരിന് സിനിമ കോട്ടക്ക് പുറത്തു കപ്പലണ്ടി വിൽക്കുന്നവന്റെ സിനിമ ബന്ധത്തിന്റെ അത്ര പോലും ബന്ധമില്ല, അധികാരവും ഇല്ല…
ഈ ചിത്രം പകർത്തിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളവർ ഈ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചു നടപടി എടുക്കുക എന്നതാണ് ആദ്യം വേണ്ടത്…
















