കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നിര്‍ജ്ജീവമാകുന്നതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാന്‍ മുസ്ലിം ലീഗ് നീക്കം. ജനുവരി 31ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റിന്റെ പ്രധാന സംഘാടകര്‍ എം.കെ. മുനീര്‍ എംഎല്‍എയും, എം. ഗീതാനന്ദനുമാണ്.
ജമാ അത്താ ഇസ്ലാമി, എംഇഎസ്, സമസ്ത, പിഡിപി,ജനാധിപത്യ രാഷ്‌ട്രീയ പ്രസ്ഥാനം, എംഎസ്എസ്, ഐഎസ്എം, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളാണ് ഇതിന്റെ പിന്നില്‍. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയെന്ന പേരിലാണ് പരിപാടി. ചന്ദ്രശേഖര്‍ ആസാദിനെ പങ്കെടുപ്പിക്കാനാണ് തീരുമാനം. നേരത്തെ മാവോയിസ്റ്റ് സംഘടനകളും മുസ്ലിം തീവ്രവാദ സംഘടനകളും ഒളിഞ്ഞും തെളിഞ്ഞും കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇതിനെ പരസ്യമായി എതിര്‍ത്തിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ നിലപാടു മാറ്റി കമ്മ്യൂണിസ്റ്റ് തീവ്രവാദ സംഘങ്ങളുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പുതിയ കൂട്ടുകെട്ടിലേക്ക് നീങ്ങുന്നത്.
















