Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാലം ഇന്നും പുഴപോലെ ഒഴുകുന്നു

റഷീദ് പാനൂര്‍byറഷീദ് പാനൂര്‍
Jan 26, 2020, 05:28 am IST
inVaradyam

എംടിയുടെ നോവലുകളുടെ പ്രത്യേകതകള്‍ എല്ലാം ഒത്തുചേരുന്ന നോവലാണ് കാലം. അമ്പത് വര്‍ഷം പിന്നിട്ട ഈ നോവല്‍ ഇന്ന് അതിന്റെ ഈസ്‌തെറ്റിക്‌സിന്റെ മാസ്മരികത കൊണ്ട് വായനക്കാരെ വശീകരിക്കുന്നുണ്ടോ? ഫ്യൂഡല്‍ പ്രതാപം കരിന്തിരി കത്തി തുടങ്ങിയ നായര്‍ തറവാടുകളിലെ നടുക്കവും, തറവാടുകളിലെ മനുഷ്യരുടെ രാകിയൊതുക്കിയ വാശിയും രോഷവും ഏതാണ്ട് എംടിയുടെ എല്ലാ നോവലുകളിലും കഥകളിലും കാണാം. ഉള്ളില്‍ തകര്‍ന്നടിയുന്ന വിശുദ്ധിയുടെ ഏതൊക്കെയോ സങ്കല്‍പ്പങ്ങള്‍ക്കായി കാതോര്‍ക്കുന്ന സേതുവെന്ന കഥാനായകന്‍ എംടി തന്നെയാണ്. 

ഈ കഥാപാത്രത്തിന്റെ ഓരോ ചുവട്‌വയ്‌പ്പും ചെങ്കുത്തായ ഇറക്കത്തിലേക്കാണ്. നിഴലും വെളിച്ചവും തമ്മില്‍ കൊമ്പ് കോര്‍ത്ത് പിന്‍വാങ്ങുന്ന ബോധത്തിന്റെ പടുകുഴികള്‍ എംടി കാവ്യാത്മകമായി വരച്ചിടുന്ന നോവലാണിത്. കാലത്തിന്റെ ആദ്യവും ഒടുക്കവും പുഴ ഒരു കഥാപാത്രമായി വരുന്നു. കാലത്തിന്റെ പ്രതീകം ഈ പുഴ തന്നെയാണ്. എംടിയുടെ പ്രകൃതി വര്‍ണന കവിതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതും ഈ നോവലിലാണ്.

കാലം എന്ന നോവലിന്റെ തുടക്കം ഇങ്ങനെയാണ്:”വയല്‍ വരമ്പില്‍ അങ്ങിങ്ങായി തെന്നിച്ചാടിയ പച്ചക്കുതിരകള്‍ പുറപ്പെടുവിച്ച വളരെ നേര്‍ത്ത ശബ്ദങ്ങളെപ്പറ്റി അപ്പോള്‍ പൊടുന്നനെ ഓര്‍മ വന്നു. നീല പൂക്കളുള്ള ജാക്കറ്റിലെ പ്രസ് ബട്ടണുകള്‍ പൊട്ടുന്നതുപോലെ.”

പ്രകൃതിയെ വിവസ്ത്രയാക്കി, സ്ത്രീത്വത്തിന്റെ വിശാലമായ രാജവീഥികള്‍ അനാവരണം ചെയ്യുന്ന  നോവലാണിത്. വയല്‍ വരമ്പിലെ പുല്‍ച്ചെടികള്‍ കോരിത്തരിക്കുന്നതുപോലെ, നീല പൂക്കളുള്ള പ്രസ് ബട്ടണുകള്‍ പൊട്ടുമ്പോള്‍ സുമിത്രയും സേതുവും കാല്‍പനിക സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റം മനുഷ്യ സംസ്‌കാരത്തിന്റെ നടുമുറ്റത്ത് വരുത്തുന്ന മാറ്റങ്ങള്‍ വിശ്വ സാഹിത്യത്തില്‍ കസാന്‍ദ് സാക്കീസും കുന്ദേരയും ഓര്‍ഹാന്‍ പാമുക്കും ബോര്‍ഹസ്സും കൈകാര്യം ചെയ്ത തീമാണ്. മലയാളത്തില്‍ എസ്.കെ. പൊറ്റക്കാടും ചെറുകാടും മലയാറ്റൂരും ഒ.വി. വിജയനും  സേതുവും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. നാഗരികതയുടെ വര്‍ണപ്പൊലിമയില്‍ വിപണിയും മാധ്യമങ്ങളും വിവര സാങ്കേതിക വിദ്യയുമെല്ലാം മിന്നിമറയുന്നു. 

‘കാല’ത്തിലെ നായകന്‍ സേതു നഗരത്തിന്റെ നഗ്നമായ വശ്യതയില്‍ സുകൃഷ്ടനായി. തന്റെ ആത്മാവിന്റെ ഭാഗമായ സുമിത്രയെയും തങ്കമണിയെയും മറന്ന്, നഗരത്തിലെ പരിഷ്‌കാരി പെണ്ണുങ്ങളുടെ ഉടയാടകള്‍ അഴിച്ചുമാറ്റി-ഒടുവില്‍ സേതു ഗ്രാമത്തിന്റെ ചാരുതയിലേക്ക് മടങ്ങി വരുന്നു. സ്ത്രീ സുഖവും പണത്തിന്റെ സുമചാരുതയും ആവശ്യത്തിലേറെ ആസ്വദിച്ചെങ്കിലും മനസ്സിന്റെ ഊടുവഴികളില്‍ വിഷാദം തളംകെട്ടി നില്‍ക്കുന്നു.  നഗര സംസ്‌കാരത്തിന്റെ അറബിക്കടലില്‍ നീന്തി ഒടുവില്‍ ഗ്രാമത്തിന്റെ ചെറുപുഴയില്‍ എത്തിച്ചേരുമ്പോള്‍ സേതുവില്‍ കാലം വരുത്തിയ മാറ്റം എംടി മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. എംടി പ്രകൃതിയെ സെന്‍ട്രല്‍ പോയിന്റില്‍ നിര്‍ത്തി രചിച്ച കാലം എന്ന നോവലിന്റെ ആദ്യ അദ്ധ്യായത്തില്‍ തന്നെ ‘വെയില്‍’ ‘ഉഷ്ണം’ ‘നനഞ്ഞ മണല്‍’, ‘കുളം’ ‘റെയില്‍പ്പാളം’ തുടങ്ങിയ ഇമേജറികള്‍ വാരി വിതറിയിരിക്കുന്നു. 

ഗ്രാമത്തെ കുറിച്ചെഴുതുമ്പോള്‍ പൂക്കാലത്തെ കുറിച്ചും ആമ്പല്‍കുളത്തെക്കുറിച്ചും, നഗരത്തെക്കുറിച്ചെഴുതുമ്പോള്‍ നുര കുത്തുന്ന മാലിന്യത്തെക്കുറിച്ചും എംടി എഴുതുന്നു. ”അല്ലാഹുവിന്റെ ഖജനാവില്‍ സമയം അനന്തമാണ്, സമയം ഏത് സമയത്തും  നമ്മെ വിസ്മൃതിയിലേക്ക് തട്ടിയിടാം” എന്ന് ബഷീര്‍ എഴുതി. കാലത്തിന്റെ അവസാനത്തെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ ”വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞ് കിടക്കുന്നു.” (പുരം 304) ”അവസാനിക്കാത്ത മണല്‍ത്തട്ടിലൂടെ, ചുഴ്ന്നു പോവുന്ന കാലടികള്‍ വലിച്ചു വലിച്ചു നടക്കുമ്പോള്‍ കാലം പുഴപോലെ ഒഴുകുന്നു.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.