Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ സസ്യശാസ്ത്രജ്ഞന്‍; ഹോര്‍ത്തൂസ് മലബാറിക്കൂസിനായി ഗവേഷകജീവിതം ഒഴിഞ്ഞുവെച്ച വ്യക്തി; കെ.എസ്. മണിലാലിന് അര്‍ഹതയ്‌ക്കുള്ള അംഗീകാരമായി പത്മശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 11:21 pm IST
inKerala

കോഴിക്കോട്: കാട്ടുങ്ങല്‍ സുബ്രഹ്മണ്യന്‍ മണിലാല്‍ എന്ന ഡോ. കെ.എസ്. മണിലാലിനെ തേടി രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ എത്തുമ്പോള്‍ അത് അര്‍ഹതയ്‌ക്കുള്ള അംഗീകാരമായി. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്ത സസ്യശാസ്ത്രജ്ഞനാണ് അദ്ദേഹം. 

 1674 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തില്‍ അന്നത്തെ മലബാറില്‍ നടന്ന പഠന ഗവേഷണങ്ങളില്‍നിന്നാണ് മലബാറിന്റെ ഉദ്യാനം എന്ന് മൊഴിമാറ്റാവുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന വിപുല ഗ്രന്ഥസമുച്ചയത്തിന്റെ തുടക്കം. കൊച്ചിയിലെ  ഡച്ച് ഗവര്‍ണര്‍ ഹെന്ററിക് വാന്‍ റീഡ് ആണ് ഇതിന് നേതൃത്വം നല്‍കിയത്.കേരളീയ വൈദ്യശാസ്ത്ര രംഗത്തെ അന്നത്തെ അഗ്രേസരന്മാരായിരുന്ന ചേര്‍ത്തല ഇട്ടി അച്യുതന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളെ തേടിപ്പിടിച്ചുകൊണ്ടുള്ള തുടക്കം. മാനുവല്‍ കര്‍ണീറോ പോര്‍ട്ടുഗീസ് ഭാഷയിലും, കാര്‍ണീറോയും ക്രിസ്ത്യന്‍ ഡിഡോണയും ചേര്‍ന്ന് ഡച്ചു ഭാഷയിലേക്കും അത് മാറ്റിയെഴുതി.

 യോഹാന്‍ കബേറിയാസ് ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തിയാണ് 12 വാല്യങ്ങളായി ആസ്റ്റര്‍ഡാമില്‍ പ്രസിദ്ധീകരിക്കുന്നത്. 1678 മുതല്‍ 1693 വരെയുള്ള കാലഘട്ടത്തിലാണ്  ഇതിന്റെ അച്ചടി നടന്നത്. ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാള ലിപിയിലും ഉണ്ടെന്നതിനാല്‍ നമ്മുടെ മഹിത മലയാളം ആദ്യം അച്ചടി മഷി പുരണ്ടത് ആസ്റ്റര്‍ഡാമിലാണെന്ന് പറയാം.

മലബാറില്‍  ഉണ്ടായിരുന്ന 742 സസ്യങ്ങളുടെ പേരും ചിത്രവുമാണ് ലാറ്റിന്‍ ഭാഷയിലെ ഹോര്‍ത്തൂസ് മലബാറിക്കൂസിലുള്ളത്. ഒന്നൊഴിച്ച് മറ്റെല്ലാ സസ്യങ്ങളെയും തേടിപ്പിടിച്ച് ഹെര്‍ബേറിയം തയാറാക്കി മണിലാല്‍. കേരള സര്‍വകലാശാലയിലും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചതിനു ശേഷം അവിടെയും സസ്യശാസ്ത്ര വകുപ്പില്‍ ജോലി ചെയ്ത മണിലാല്‍ കേവലം അധ്യാപന വൃത്തിയില്‍ അവസാനിപ്പിക്കുകയായിരുന്നില്ല ജീവിതം. അടങ്ങാത്ത ജ്ഞാനതൃഷ്ണയുള്ളവര്‍ക്ക് മാത്രം സാധ്യമാവുന്ന അറിവിന്റെ പുതിയ ആകാശങ്ങള്‍ എത്തിപ്പിടിക്കുകയായിരുന്നു. 

അമ്മയില്‍ നിന്നും അച്ഛന്റെ വിവരശേഖരത്തില്‍ നിന്നും ലഭിച്ച ചെറിയ അറിവാണ് മണിലാലിന് ഹോര്‍ത്തൂസ് മലബാറിക്കൂസ്. എന്നാല്‍ അതിന്റെ കോപ്പികള്‍ കണ്ടെത്തുകയും അത് മൊഴിമാറ്റാന്‍ ലാറ്റിന്‍ പഠിക്കുകയും ചെയ്തു. 1958 മുതല്‍ 2008 വരെയുള്ള മണിലാലിന്റെ ഗവേഷകജീവിതം ഹോര്‍ത്തൂസിന്റെ പിന്നാലെയായി. മധ്യകാല കേരള ചരിത്രവും സംസ്‌കാരവും വൈജ്ഞാനിക നേട്ടവുമാണ് അതുവഴി മലയാളിക്ക് തിരിച്ചറിയാനാവുന്നത്. കടക്കരപ്പള്ളി ഗ്രാമത്തിലെ കൊല്ലാട്ട് എന്ന ഈഴവ കുടുംബത്തിലെ ഇട്ടി അച്യുതന്‍ വൈദ്യര്‍ പറഞ്ഞുകൊടുത്ത വിവരങ്ങളാണ് ലാറ്റിനില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസായത്. അത് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും മലയാളിക്ക് പരിചിതമായി. കേരളത്തിന്റെ വൈദ്യപാരമ്പര്യത്തെക്കുറിച്ചുള്ള അറിവിലേക്കാണ് ഇട്ടി അച്യുതന്‍ വൈദ്യരുടെ സംഭാവനകള്‍ വിരല്‍ചൂണ്ടുന്നത്. 

അത്യപൂര്‍വ്വമായ നേട്ടമായിരുന്നിട്ടും അവകാശവാദങ്ങളൊന്നുമില്ലാതെ ഡോ. മണിലാല്‍ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ്, ജവഹര്‍ നഗറിലെ കാട്ടുങ്ങല്‍ വീട്ടില്‍ കഴിയുന്നു. ശാരീരിക അവശതകള്‍ അലട്ടുന്നുണ്ട്. തന്റെ പ്രവര്‍ത്തന വിജയത്തില്‍ എന്നും കൂടെ നിന്ന ഭാര്യ ജോത്സ്നയുടെ പരിചരണത്തിലാണിപ്പോള്‍. 1999 മാര്‍ച്ച് 31 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സീനിയര്‍ പ്രൊഫസാറായാണ് മണിലാല്‍ വിരമിച്ചത്. നെതര്‍ലാന്റ് സര്‍ക്കാരിന്റെ അത്യുന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ പുരസ്‌കാരം മണിലാലിനെ തേടിയെത്തിയിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.