തിരുവനന്തപുരം: മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായി കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത കവി ഇഞ്ചക്കാട് ലാബചന്ദ്രനു നേരിടേണ്ടി വന്നത് വലിയ സൈബര്‍ ആക്രമണം. പെരുമാറ്റം കൊണ്ട് മനസുകീഴടക്കി എന്ന വാചകത്തോടെയാണു കവി കുമ്മനത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മന്ത്രി ടി.പി. രാമകൃഷ്ണ്‍ അടക്കം പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കവി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, കുമ്മനത്തിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ അസിഹ്ണുതയുമായി അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇടതു ജിഹാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
ആക്രമണം രൂക്ഷമായതോടെ ഫേസ്ബുക്കില്‍ നിന്ന് വേദനയോടെ വിടവാങ്ങുകയാണെന്ന് കവി വ്യക്തമാക്കി. കവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- എന്നെ നന്നായി അറിയുന്നവര്‍ എന്നു കരുതിയ ചിലര്‍ പോലും ഒരു ചിത്രം കണ്ടതിന്റെ പേരില്‍ എന്നെ എഴുതി തള്ളുന്നത് സഹിക്കാനാവുന്നതിനും അപ്പുറമായി, എന്തുകൊണ്ട് ഞാന്‍ കുമ്മനം ഉള്‍പ്പെടെ പലരേയും കണ്ടതെന്ന് വിശദമാക്കി ഞാന്‍ ഇവര്‍ക്കെല്ലാം നല്‍കിയ കുറിപ്പ് അവര്‍ക്ക് മെസ്സേജായി കൊടുത്തിട്ടും അതിനെക്കുറിച്ച് മൗനം പാലിച്ച് ഞാന്‍ ഏതോ മഹാപരാധം ചെയ്തവനെന്ന് കരുതുന്നതിനാല്‍ എന്നെ ഞാനാക്കി ഉയര്‍ത്തിയ എഫ്ബിയിലെ എല്ലാ സുഹൃത്തുകളോടുമുള്ള ഇഷ്ടം എന്നുമുണ്ടാകുമെന്ന അറിയിപ്പോടെ പിന്‍വാങ്ങുന്നു… വിട.
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ… അടക്കം നിരവധി കവിതകളുടെ രചയിതാവിനാണ് ഒരു കൂട്ടം അസഹിഷ്ണുക്കളുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
















