കൊട്ടാരക്കര: പ്രണയം നടിച്ച് പതിനേഴുകരിയെ പീഡിപ്പിച്ച ശേഷം മതംമാറ്റാനായി പൊന്നാനിയിലേക്ക് തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റില്‍. മൈനാഗപള്ളി കുറ്റിമുക്ക് ലക്ഷം വീട്ടില്‍ സാദിഖാണ് പോലീസ് പിടിയിലായത്.
പതിനേഴുവയസ്സുളള കൊട്ടാരക്കര സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സാദിഖ് നിര്‍ബന്ധിച്ച് പൊന്നാനി ഇസ്ലാംമത പഠന കേന്ദ്രത്തില്‍ കൊണ്ടുപോകുകയും അവിടെ താമസിപ്പിച്ച് മതം മാറാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് പൊന്നാനി ഇസ്ലാം മതപാഠശാലയില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സാദിഖിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
















