Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭക്തിയെ നീക്കി ഭക്തിസാന്ദ്രമാക്കി

എ പി ജയശങ്കര് by എ പി ജയശങ്കര്
Jan 24, 2020, 06:53 am IST
in Samskriti

മൂന്നടിമണ്ണിനായി മൂന്നാമത്തെ ലോകങ്ങളിലൊന്നും സ്ഥലം ബാക്കിയില്ലാതെ വന്നപ്പോള്‍ മഹാബലി ശിരസ്സു കുനിച്ചു കൊടുത്തു. മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വച്ചുകൊള്ളൂ എന്നായിരുന്നു മഹാബലിയുടെ ഭാവം. പ്രപഞ്ചം മുഴുവന്‍ അളന്നു കഴിഞ്ഞിട്ടും അതില്‍ പെടാത്തതാണോ മഹാബലിയുടെ ശിരസ്സ് എന്ന സംശയം ബാക്കി. ബലിയുടെ ഉള്ളിലെ ഞാനെന്ന വിചാരം അപ്പോഴും വേറിട്ടു നില്‍ക്കുന്നുവോ?

 ആ ഞാന്‍ എന്ന ഭാവത്തേയും ബന്ധിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ വിഷ്ണുദൂതന്മാര്‍ ബലിയെ ബന്ധനസ്ഥനാക്കി. ഇതു കണ്ട് അസുരവീരന്മാര്‍ വിഷ്ണുവിനെതിരെ പോരാട്ടത്തിനൊരുങ്ങി. എന്നാല്‍ ബലി അവരെ നിരുത്സാഹപ്പെടുത്തി.

 ഹേ, അസുരവീരന്മാരേ, ഇപ്പോള്‍ കാലം അസുരന്മാര്‍ക്ക് യുദ്ധത്തിന് അനുകൂലമല്ല. മുന്‍പ് അസുരന്മാര്‍ ദേവന്മാര്‍ക്ക് എതിരെ യുദ്ധത്തില്‍ വിജയം കൈവരിച്ചത് ഭഗവാന്റെ താല്‍പര്യമനുസരിച്ച് കാലം നമുക്ക് അനുകൂലമായി നിന്നതുകൊണ്ടാണ്.

 ‘യോനോ ഭവായ പ്രാഗാസീദഭവായ ദിവൗകസാം

 സ ഏവ ഭഗവാനദ്യ വര്‍ത്തതേ തദ്വിപര്യയം

 ഏതൊരു ഭഗവാനാണോ മുന്‍പ് ദേവന്മാരുടെ പരാജയത്തിനും നമ്മുടെ വിജയത്തിനും വഴിയൊരുക്കിയത്, ആ ഭഗവാന്‍ ഇപ്പോള്‍ അതിന് വിപരീതമായി വര്‍ത്തിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ അസുരന്മാര്‍ യുദ്ധത്തിന് ഒരുങ്ങിയത് ഗുണകരമല്ല. മഹാബലിയുടെ വാക്കുകള്‍ കേട്ട് അസുരന്മാര്‍ പാതാള (രസാതല) ത്തില്‍ പോയി ഒളിച്ചു.

 ഗരുഡന്‍ വരുണപാശത്താല്‍ ബലിയെ ബന്ധിച്ചതു കണ്ട് അന്തരീക്ഷം മുഖരിതമായി. ആകാശമാര്‍ഗത്തില്‍ പ്രഹ്ലാദന്‍ ബലിയുടെ മുത്തച്ഛന്‍ അവിടെ പ്രത്യക്ഷമായി. പ്രഹ്ലാദന്‍ വിഷ്ണുവിനെ നമസ്‌ക്കരിച്ചു.

 ‘തയൈവ ദത്തം പദമൈന്ദ്രമൂര്‍ജിതം

 ഹൃദം തദേവാദ്യ  തഥൈവ ശോഭനം

 മന്യേമഹാനസ്യ കൃതോഹ്യനുഗ്രഹോ

 വിഭ്രംശിതോ യത്ശ്രിയ ആത്മമോഹനാത് ‘

നേരത്തേ ഭഗവാന്‍ തന്നെ നല്‍കിയ ഐശ്വര്യത്തെയാണ് ഭഗവാന്‍ തിരിച്ചെടുത്തത്. താന്‍ നല്‍കിയ ഐശ്വര്യം ബലിയുടെ വിവേകത്തെ നശിപ്പിക്കുന്ന വിധം അഹങ്കാരത്തിന് കാരണമായപ്പോള്‍ അത് തല്‍ക്കാലം ഭഗവാന്‍ തിരിച്ചെടുക്കുന്നുവെന്നേയുള്ളൂ. ( മറ്റൊരവസരത്തില്‍ തിരിച്ചു നല്‍കാന്‍ തന്നെയാണ് ഭഗവാന്‍ ഇതെല്ലാം തിരിച്ചു വാങ്ങിയത്.)വിദ്വാന്മാര്‍ പോലും ഐശ്വര്യം വരുമ്പോള്‍ മോഹത്തിനടിപ്പെട്ട് അഹങ്കാരികളാകാറുണ്ട്.

 മഹാകവി വള്ളത്തോള്‍ തന്റെ ഭക്തിയും വിഭക്തിയും എന്ന കവിതയില്‍ ഇത്തരത്തില്‍ അഹങ്കാരത്തിന്റെ ഒരു വശം വരച്ചു കാട്ടിയിട്ടുണ്ട്. ഭക്തോത്തമനും മഹാവിദ്വാനുമായിരുന്ന മേല്‍പ്പുത്തൂര്‍ മറ്റൊരു ഭക്തനായ പൂന്താനത്തിനെ അപമാനിക്കുന്ന ഒരു ഘട്ടമുണ്ടായപ്പോള്‍ ഭഗവാന്‍ ഗുരുവായൂരപ്പന്‍ പൂന്താനത്തിന്റെ രക്ഷയ്‌ക്കെത്തി. മേല്‍പ്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്ന അശരീരി കേള്‍ക്കായത്രേ. മേപ്പത്തൂരിന്റെ വിഭക്തി ( ഭക്തിയില്ലായ്‌മയല്ല, മറിച്ച് വ്യാകരണപാണ്ഡിത്യം)യെക്കാള്‍ വ്യാകരണഭംഗിയും പാണ്ഡിത്യവും കുറഞ്ഞ പൂന്താനത്തിന്റെ ഭാഷാകാവ്യ ഭക്തിയാണ് ഭഗവാനിഷ്ടപ്പെട്ടത്.

ഞാന്‍, എന്നെ, എന്റേത് എന്നോട്, എനിക്ക്, എന്നാല്‍, എന്നെക്കൊണ്ട്, എന്നില്‍ ഇത്യാദി വിഭക്തി വ്യാകരണ വിഭക്തികള്‍ ഇല്ലാതാകുമ്പോഴാണ് ഈശ്വരസാക്ഷാത്ക്കാരം പ്രാപ്യമാകുന്നത്. ആ ഘട്ടത്തില്‍ കേവലം ഭഗവാന്‍ മാത്രമേയുള്ളൂ. ആ അവസ്ഥയാണ് കൈവല്യം. ഭാഗവതത്തിലെ പ്രധാനപ്പെട്ടൊരു സന്ദേശമാണ് ഈ കൈവല്യാവസ്ഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.