Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആക്സസിബിള്‍ ടൂറിസത്തിനുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരം കേരളത്തിന്, പുരസ്കാരം ലഭിച്ചത് തൃശൂർ ജില്ലയിലെ പദ്ധതികളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 10:51 am IST
in Kerala

തിരുവനന്തപുരം: ഭിന്നശേഷിക്കാരടക്കം എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനത്തിന് ഐക്യരാഷ്‌ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യൂടിഒ) ആക്സസബിള്‍ ടൂറിസം അംഗീകാരം കേരളത്തിന്.  സ്പെയിനിലെ മാഡ്രില്‍ നടക്കുന്ന ഫിതുര്‍ അന്താരാഷ്‌ട്ര ടൂറിസം മേളയില്‍വച്ച് യുഎന്‍ഡബ്ല്യൂടിഒ സെക്രട്ടറി ജനറല്‍ സുറാബ് പോളോലിക്കാഷ്വിലിയില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തിലെ ടൂറിസം പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായാണ് ഫിതുറിനെ കണക്കാക്കുന്നത്. കേരളത്തില്‍ നിന്ന് അഞ്ച് പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് മേളയില്‍ പങ്കെടുക്കുന്നത്.

2019 ലെ ആക്സസബിള്‍ ടൂറിസം കേന്ദ്രങ്ങള്‍ക്കായുള്ള പുരസ്കാരങ്ങളില്‍ വളര്‍ന്നുവരുന്ന കേന്ദ്രങ്ങള്‍ക്കുള്ള പ്രത്യേക പരാമര്‍ശമാണ് തൃശൂര്‍ ജില്ലയിലെ പദ്ധതികളിലൂടെ കേരളത്തിന് ലഭിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന സര്‍ക്കാര്‍ നയമായ ‘ബാരിയര്‍ ഫ്രീ സംവിധാനം’ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയാണ് തൃശൂര്‍. അഴിക്കോട് ബീച്ച്, സ്നേഹതീരം, വിലങ്ങന്‍ കുന്ന്, പൂമല, വാഴാനി എന്നിവിടങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചാവക്കാട് ബീച്ച്, പീച്ചി, തുമ്പൂര്‍മുഴി, എന്നീ കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കി വരുന്നു.

റാമ്പുകള്‍, ഭിന്നശേഷി ശൗചാലയങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ബ്രയിലി ബ്രോഷര്‍, ദിശാസൂചികകള്‍, ടച്ച് സ്ക്രീന്‍ കിയോസ്ക്, ഓഡിയോ സൈന്‍ ആപ്, വീല്‍ചെയര്‍, സ്റ്റിക്കുകള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് ഈ പുരസ്ക്കാരത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് 80 ടൂറിസം കേന്ദ്രങ്ങളില്‍ ആക്സസബിള്‍ ടൂറിസം നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം തൃശൂര്‍ ജില്ലയിലാണുള്ളത്. അന്താരാഷ്‌ട്ര രംഗത്ത് കേരളത്തിന്റെ വിനോദസഞ്ചാര പ്രതിഛായ ഇതിലൂടെ ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ആഗോള ടൂറിസം മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നയങ്ങള്‍ നടപ്പില്‍ വരുത്താനുള്ള കേരളത്തിന്റെ ഇച്ഛാശക്തിയ്‌ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്ക്കാരമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി  റാണി ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയിലെ സ്വകാര്യപങ്കാളികളുടെ സഹകരണവും ഈ നേട്ടത്തിനു പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് ടൂറിസം ഡയറക്ടര്‍  പി.ബാലകിരണ്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിച്ച പുരസ്ക്കാരം അതിന് പ്രചോദകമാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്‌ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ 2016 ലെ പ്രമേയമനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.