Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിനാശകരമായ രാഷ്‌ട്രീയക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 05:00 am IST
in Vicharam

രാജ്യം നശിച്ചാലും രാഷ്‌ട്രീയം വിജയിച്ചാല്‍ മതി എന്നു കരുതുന്നവരുടെ സംഖ്യ അനുദിനം വര്‍ധിച്ചു വരികയാണ്. സ്വന്തം നേട്ടത്തിനൊപ്പം രാഷ്‌ട്രീയ നേട്ടം കൂടിയാവുമ്പോള്‍ ഏത് വിദ്രോഹ ശക്തികളും അവരുടെ കൂട്ടുകാരാവുന്നു. അത്തരമൊരു ചങ്ങാത്തത്തിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് കണ്ടത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതു കൂടിയാണത്.

സിപിഎം പ്രവര്‍ത്തനം പുറമേക്കും മാവോവാദ മുന്നേറ്റം ഉള്ളിലുമായി കൊണ്ടു നടക്കുന്ന രണ്ടു ചെറുപ്പക്കാരെ സംശയാസ്പദ സാഹചര്യത്തില്‍ പോലീസ് അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണമായി നില്‍ക്കുകയാണ്. നേരത്തെ സിപിഎമ്മും മറ്റും കസ്റ്റഡിയിലായ ചെറുപ്പക്കാര്‍ക്കു വേണ്ടി നിലയുറപ്പിച്ചെങ്കിലും ഉള്ളറകളില്‍ അത്ര സുഖകരമല്ലാത്ത സ്ഥിതിഗതികളാണെന്ന് മനസ്സിലാക്കിയതോടെ പിന്‍വാങ്ങിയിരുന്നു. പ്രസ്തുത കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. അറസ്റ്റിന്റെ തുടക്കത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ചെറുപ്പക്കാരുടെ വീടുകളിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

   ‘ചായ കുടിക്കുമ്പോഴല്ല ഇരു ചെറുപ്പക്കാരെയും പോലീസ് പിടികൂടിയത്’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അന്തരീക്ഷമൊക്കെ കീഴ്മേല്‍ മറിഞ്ഞു. സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെയെന്ന് മനസ്സിലാക്കിയ ചെറുപ്പക്കാരുടെ ബന്ധുക്കള്‍ പാര്‍ട്ടി ബന്ധവും മറ്റും കണക്കിലെടുക്കാതെ പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലെത്തി. വിദ്രോഹ ശക്തികളുമായാണ് തങ്ങളുടെ മക്കള്‍ കൂട്ടുകൂടിയതെന്നതൊക്കെ മാറ്റിവെച്ച് എങ്ങനെയും മക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. ഇവരെ സഹായിക്കാനായാല്‍ തങ്ങളുടെ രാഷ്‌ട്രീയത്തിന് കൂടുതല്‍ ബലം കിട്ടുമെന്ന ദുഷ്ടലാക്കുമായി രമേശ് ചെന്നിത്തലയും സംഘവും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുവരുടെയും വീടുകളില്‍ എത്തി വേണ്ട സഹായമൊക്കെ വാഗ്ദാനം ചെയ്താണ് ചെന്നിത്തലയും സംഘവും മടങ്ങിയത്. എക്കാലത്തെയും കോണ്‍ഗ്രസിന്റെ മ്ലേച്ഛരാഷ്‌ട്രീയമാണ് ഇതുവഴി പുറത്തായിരിക്കുന്നത്.

   രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ഏതുവഴിയും തേടുന്നവര്‍ക്ക് കൈത്താങ്ങു നല്‍കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത് സമാധാന കാംക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരായിട്ടും സിപിഎമ്മും അവരുടെ സര്‍ക്കാരും വിമുഖത കാണിക്കുമ്പോള്‍ സംശയ നിഴലിലുള്ളവരെ അങ്ങോട്ടുചെന്ന് കെട്ടിപ്പിടിക്കുന്ന ഖദറുകാരുടെ കയ്യിലിരിപ്പ് രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള തന്ത്രമല്ലേ? എന്തേ കളിയിക്കാവിളയില്‍ ഒരു പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസവുമായി ഒരു ഖദറുകാരന്‍ പോലും പോയില്ല? നോട്ടും വോട്ടും നേടാന്‍ ഏതറ്റം വരെയും പോകാനുള്ള സൃഗാലതന്ത്രത്തിന്റെ ചെന്നിത്തലയന്‍ വ്യാഖ്യാനമല്ലേ മാവോവാദി കൂട്ടുകെട്ടുകാരുടെ കാര്യത്തിലും ഉള്ളത്?

    മതത്തിന്റെ പേരില്‍ പീഡനമേറ്റ് പലായനം ചെയ്യുന്നവരുടെ നേരെ കരംനീട്ടാനുള്ള വ്യവസ്ഥക്കെതിരെ രാജ്യദ്രോഹികള്‍ക്കൊപ്പം ചേര്‍ന്ന് ആയുധം സംഭരിച്ച് പോരാടാനുള്ള കോണ്‍ഗ്രസിന്റെ നീചരാഷ്‌ട്രീയത്തിന്റെ മറ്റൊരു വഴിയായി മാറുന്നു ഇതും. മാവോവാദികളുടെ ആസാദിക്കായാണോ കോണ്‍ഗ്രസ് ആവേശപൂര്‍വം ചൂണ്ടിക്കാണിക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയത്? ഇവരാണോ ഭരണഘടന സംരക്ഷിക്കാനും 

ഭരണഘടനയുടെ ആമുഖം വായിക്കാനും തെരുവില്‍ ആളെ കൂട്ടുന്നത്? നിലവിലുള്ള വിഘടനവാദികളുടെയും ദേശദ്രോഹികളുടെയും പ്രവര്‍ത്തനങ്ങളെക്കാള്‍ അപകടകരവും പ്രത്യാഘാതാത്മകവുമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈദൃശപ്രവര്‍ത്തനങ്ങള്‍. വെണ്‍മയുടെ പുറംപൂച്ചില്‍ ഒളിഞ്ഞിരിക്കുന്ന തിന്മയുടെ ഖദര്‍ രാഷ്‌ട്രീയം ജനാധിപത്യവാദികളും സമാധാന കാംക്ഷികളും ജാഗ്രതയോടെ കാണണം. അപകടത്തിന്റെ ആഴങ്ങളിലേക്കാണ് ഇത്തരക്കാര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചറിവിന്റെ രാഷ്‌ട്രീയമാണ് ഇവിടെ വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

World

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

Kerala

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.
India

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പാചകത്തിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.