Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബിജെപി അധ്യക്ഷനായി പുതിയ അമരക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2020, 07:02 am IST
inVicharam

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പതിനൊന്നാമത് അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദ ചുമതലയേറ്റിരിക്കുന്നത് ദേശീയ രാഷ്‌ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. കേന്ദ്രത്തിലും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുമ്പോഴുള്ള, തികച്ചും സ്വാഭാവികമായ നേതൃമാറ്റം ഈ ഹിമാചലുകാരന് ഒരേസമയം വലിയ ഉത്തരവാദിത്വവും അവസരവുമാണ്. പതിനൊന്ന് കോടിയിലേറെ  അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി ബിജെപിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമിത് ഷാ എന്ന നായകനില്‍ നിന്നാണ് പാര്‍ട്ടിയുടെ ദേശീയാധ്യക്ഷനെന്ന അതുല്യ പദവി നദ്ദ ഏറ്റെടുക്കുന്നത്. ഹിമാചല്‍പ്രദേശുകാരായ മാതാപിതാക്കളുടെ മകനായി ബീഹാറിലാണ് നദ്ദ ജനിച്ചതും പഠിച്ചതും. പിതാവ് നാരായണ്‍ ലാല്‍ നദ്ദ പാറ്റ്‌ന സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു. ഷായ്‌ക്കൊപ്പം ഏഴ് മാസം പാര്‍ട്ടിയുടെ സജീവാധ്യക്ഷനായി തുടര്‍ന്ന ശേഷമാണ് ഈ അധികാര കൈമാറ്റമെന്നത് ശ്രദ്ധേയമാണ്. അമിത് ഷാ കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിജെപിയുടെ അധ്യക്ഷ പദവിയിലെത്തുന്നയാളാണ് അമ്പത്തിയൊമ്പതുകാരനായ നദ്ദ എന്ന പ്രത്യേകതയുമുണ്ട്.

അനുഭവ സമ്പന്നനാണ് ജെ.പി. നദ്ദ. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയും പൊതുരംഗത്തു പ്രവേശിച്ച വിദ്യാസമ്പന്നന്‍. രാഷ്‌ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അഭിഭാഷക ബിരുദവും. ജയപ്രകാശ് നാരായണന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഭാരതീയ യുവമോര്‍ച്ചയില്‍ നിതിന്‍ ഗഡ്കരിക്കും അമിത് ഷായ്‌ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നദ്ദ സംഘടനയുടെ ദേശീയ അധ്യക്ഷനായി. ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെ ദേശീയ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. 1993-ല്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഈ കായികതാരം തൊട്ടടുത്ത തവണ ഇതേ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രിയായി. മൂന്നാമതും എംഎല്‍എയാവുകയും വനംവകുപ്പ് മന്ത്രിയാവുകയും ചെയ്ത് നിരവധി നടപടികളെടുത്ത് ജനശ്രദ്ധ നേടി. വനത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതും, ജനകീയ പങ്കാളിത്തത്തോടെ തോട്ടങ്ങള്‍ ആരംഭിച്ചതും, കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സിംലയെ ഹരിതാഭമാക്കാന്‍ വനത്തില്‍  കുളങ്ങള്‍ നിര്‍മിച്ചതും ഇവയില്‍ ചിലതു മാത്രം. പഠനകാലത്ത് നീന്തല്‍ താരമായിരുന്ന നദ്ദ ബീഹാറിനെ പ്രതിനിധീകരിച്ച് ദേശീയ കായിക മേളയില്‍ പങ്കെടുത്തിട്ടുണ്ട്.

മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയ നദ്ദ ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയായി മികവ് തെളിയിച്ചു. പാര്‍ട്ടി വൃത്തങ്ങളില്‍ നിശ്ശബ്ദ സംഘാടകനായി അറിയപ്പെടുന്ന ഈ മിതഭാഷി കേന്ദ്ര മന്ത്രിയെന്ന നിലയ്‌ക്ക് കേരളത്തിനും സുപരിചിതനാണ്. 100ലേറെ പേര്‍ അതിദാരുണമായി മരിച്ച കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായമെത്തിക്കാന്‍ എത്തിയത് നദ്ദയായിരുന്നു. പ്രധാനമന്ത്രി മോദി ഏല്‍പ്പിച്ച ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. വിമാനത്തില്‍ ആവശ്യമുള്ളത്ര ഔഷധങ്ങളുമായെത്തിയ നദ്ദ ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിച്ച് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

മറ്റ് പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ബിജെപി പിന്തുടരുന്ന ഉന്നതവും സുതാര്യവുമായ ജനാധിപത്യ പാരമ്പര്യത്തിന്റെ നിദര്‍ശനമായി ഈ അധികാര കൈമാറ്റത്തെ കാണാവുന്നതാണ്. പാര്‍ട്ടി ഭരണഘടനയ്‌ക്ക് അനുസൃതമായി യാതൊരു അസ്വാരസ്യങ്ങള്‍ക്കും കിടമത്സരങ്ങള്‍ക്കും ഇടനല്‍കാതെയാണ് നദ്ദ അധ്യക്ഷപദവി ഏറ്റെടുത്തിരിക്കുന്നത്. ബിജെപിയില്‍ കുടുംബാധിപത്യമില്ലാത്തതുകൊണ്ടാണ് തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകന് പാര്‍ട്ടി അധ്യക്ഷനാവാന്‍ കഴിഞ്ഞതെന്ന് അമിത് ഷാ ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു. നദ്ദയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ നേരിട്ടതിനെക്കാള്‍ വലിയ വെല്ലുവിളികള്‍ ഭരണപക്ഷത്തിരിക്കുമ്പോള്‍ ബിജെപി നേരിടുന്നുണ്ടെന്ന് നദ്ദയെ ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. ഈ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ ഔന്നത്യത്തിലേക്ക് പാര്‍ട്ടിയെ നയിക്കുകയെന്നതാണ് നദ്ദയുടെ ദൗത്യം. രാഷ്‌ട്രീയത്തിലും ഭരണത്തിലും അദ്ഭുതങ്ങള്‍ കാഴ്ചവയ്‌ക്കുന്ന മോദിയുടെയും ഷായുടെയും സഹകരണത്തോടെ, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ നദ്ദയ്‌ക്ക് ഇതിന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.