Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഭിപ്രായത്തിനും അയിത്തം കല്‍പ്പിക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 06:19 am IST
inVicharam

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കം ദൂര വ്യാപക പ്രത്യാഘാതത്തിന് ഇട വരുത്തും. മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബഹിഷ്‌കരണ ഭീഷണി നേരിട്ട വണ്ടൂര്‍ ചോക്കാട് പരുത്തിപറ്റ നീലാമ്പ്ര വേലായുധന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അഭിമാനിക്കുന്ന കേരളത്തിലാണ് ഇത്തരത്തിലൊരു സംഭവം. മലയാളികള്‍ ലജ്ജിച്ചു തല താഴ്‌ത്തണം.

ഏതെങ്കിലും ഒരു വിഷയത്തില്‍ അനുകൂലിക്കുവാനും വിയോജിക്കുവാനും അഭിപ്രായം രേഖപ്പെടുത്താനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. ആ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ബഹിഷ്‌കരണം കൊണ്ട് ഒരു വിഭാഗം തടയിടാന്‍ ശ്രമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭരണഘടനാ ലംഘനമാണ് അത്തരക്കാര്‍ ചെയ്യുന്നത്.

ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്നും ഇവിടെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം, ആരോടും വേര്‍തിരിവ് പാടില്ല എന്നുമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ പ്രത്യക്ഷത്തിലുള്ള വാദം. പക്ഷേ അവര്‍ നടപ്പാക്കുന്നതാവട്ടെ വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്ന തന്ത്രവും. 

കുറച്ചു ദിവസങ്ങളായി കേരളത്തിലെ പല കോണുകളിലും ഇത്തരത്തിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശങ്ങളായും അല്ലാതെയും അവ പ്രചരിക്കുന്നു. അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 

ആലപ്പുഴയില്‍ ബിജെപി അനുഭാവിയുടെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സാധനമാണ് വില്‍ക്കുന്നതെന്ന കുപ്രചാരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇത്തരത്തില്‍ ഹിന്ദുക്കള്‍ക്കെതിരെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ നടത്തി നാട്ടില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിടുന്നവരെ കരുതിയിരിക്കണം. 

മത സൗഹാര്‍ദ്ദത്തില്‍ ഊന്നിയുള്ളതാണ് രാജ്യത്തിന്റെ അടിത്തറ. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിലൂടെ ആ അടിത്തറ ഇളക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതി ഇവിടത്തെ മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ത്ത് സാഹചര്യം തങ്ങള്‍ക്ക് അനൂകൂലമാക്കുകയാണ് തീവ്രവാദ സംഘടനകള്‍ ചെയ്യുന്നത്. കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികളും ആ വലയില്‍ വീണുകഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. ഈ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രകടനം നടത്തുമ്പോള്‍ കടകള്‍ അടച്ചിടുവാനുള്ള ആഹ്വാനം പോലും ഇവിടെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ തെളിവാണ്. ആശയങ്ങളെ അതിലും മികച്ച ആശയങ്ങള്‍ക്കൊണ്ട് നേരിടുന്നതാവണം ജനാധിപത്യ ശൈലി. അല്ലാതെ തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിലപാടെടുക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. 

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. എതിര്‍ക്കുന്നവരുമായി യാതൊരു ഇടപാടും നടത്തില്ല എന്ന് അവരും തീരുമാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നും ആലോചിക്കേണ്ടതുണ്ട്. തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ എന്നീ പ്രാകൃത സമ്പ്രദായങ്ങള്‍ അവസാനിച്ചപ്പോള്‍, അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അകറ്റി നിര്‍ത്തുക എന്ന അപരിഷ്‌കൃത രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നത് ഒട്ടും ആശാസ്യമല്ല. 

ഇസ്ലാംമതത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നൊരു പതിവ് ആ മതസ്ഥര്‍ക്കിടയിലുണ്ട്. ശരിയത്ത് നിയമമാണ് അവരുടെ ആധാരം. ഇപ്പോള്‍ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിലൊരു ഫത്വയാണ്. അങ്ങനെയൊരു സ്ഥിതി വിശേഷം ഒരിക്കലും സംജാതമായിക്കൂടാ. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാം മത രാഷ്‌ട്രങ്ങളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നൊരു ശൈലിയുണ്ട്. വിലക്കേര്‍പ്പെടുത്തുക എന്നതാണ് അതിലൊന്ന്. മതേതര രാജ്യമായ ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ജാതി-മത-വര്‍ഗ ഭേദമെന്യേയുള്ള സഹവര്‍ത്തിത്വമാണ്. അതിന്റെ കടയ്‌ക്കല്‍ കത്തിവച്ചുള്ള ഇത്തരം ബഹിഷ്‌കരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ മലയാളികള്‍ക്ക് സാധിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.