Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇനി നദ്ദയുടെ ഊഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 06:00 am IST
in Vicharam

ദൃഢനിശ്ചയം, മൃദുസമീപനം, വിനയം, 59കാരനായ ജഗത് പ്രകാശ് നദ്ദയെ ഏവര്‍ക്കും ഒരുപോലെ സ്വീകാര്യനാക്കുന്നത് ഈ ഗുണങ്ങളാണ്. ശക്തമായ ആര്‍എസ്എസ് വേരുകളുള്ള നദ്ദയുടെ, പ്രത്യയശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സംഘടനാ വൈദഗ്ധ്യവുമാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്‌ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 

1960 ഡിസംബര്‍ രണ്ടിന് പാട്‌നയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ എന്‍.എല്‍ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനനം. പാട്‌ന സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു അച്ഛന്‍. അങ്ങനെ ഹിമാചല്‍പ്രദേശില്‍ നിന്ന് കുടുംബം ബീഹാറിലെത്തി. പാട്‌ന കോളേജിലെ ബിഎ പഠനകാലത്ത് എബിവിപി പ്രവര്‍ത്തനത്തിലൂടെയായിരുന്നു നദ്ദയുടെ രാഷ്‌ട്രീയ അരങ്ങേറ്റം. പിന്നീട് ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 

1991 ല്‍ തന്റെ മുപ്പതാം വയസ്സില്‍ യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്‌ട്രീയ കുടുംബത്തിലായിരുന്നില്ല ജനനമെങ്കിലും നദ്ദ വിവാഹം ചെയ്തത് ഒരു രാഷ്‌ട്രീയകുടുംബത്തില്‍ നിന്നായിരുന്നു. ജബല്‍പൂര്‍ എംപിയായിരുന്ന ജയ്ശ്രീ ബാനര്‍ജിയുടെ മകള്‍ മല്ലികയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഭാര്യാമാതാവിനെ പോലെ നദ്ദ രാഷ്‌ട്രീയത്തിലേക്ക് കടന്നപ്പോള്‍ മല്ലിക ഭര്‍തൃപിതാവിനെ പോലെ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

1993 ല്‍ ഹിമാചലിലെ ബിലാസ്പൂര്‍ സീറ്റില്‍ നിന്ന് നദ്ദ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998, 2007 തെരഞ്ഞെടുപ്പുകളിലും അതേ സീറ്റില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പുകളില്‍ മന്ത്രിയായി.

2010 ല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, നദ്ദയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. 2012 ല്‍ രാജ്യസഭാംഗമായ നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നാം സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല അമിത് ഷാ, നദ്ദയെ ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കണക്കിലെടുത്താണ്. ഷായുടെ പ്രതീക്ഷകള്‍ തെല്ലും തെറ്റിക്കാതെ 80 ല്‍ 64 സീറ്റുകളും നേടി യുപിയില്‍ നദ്ദ നയിച്ച ബിജെപി വിജയം ആവര്‍ത്തിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ ബിജെപിദേശീയാധ്യക്ഷന്‍ അമിത്ഷാ ആഭ്യന്തര മന്ത്രിയായതോടെ നദ്ദ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തെത്തി. 7 മാസത്തോളം അമിത്ഷായ്‌ക്കൊപ്പം അധ്യക്ഷസ്ഥാനം പങ്കുവച്ച ശേഷമാണ് ഇന്നലെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമിത് ഷായ്‌ക്ക് പകരക്കാരനാകുക എന്ന വലിയ കടമ്പയാണ് നദ്ദയ്‌ക്ക് ഇനി കടക്കാനുള്ളത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നദ്ദയെ കാത്തിരിക്കുന്നതാവട്ടെ വരാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും. പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പായി മണ്ഡലങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

World

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

Kerala

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.
India

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പാചകത്തിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.