കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില അടിക്കടി കുറയുന്നു. ഇന്നലെ പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 77.38 രൂപയായി കുറഞ്ഞു. ഡീസലിന് 72.54 രൂപയുമായി.കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് 1.52 രൂപയാണ് കുറഞ്ഞത്. നേരത്തെ ഇത് 78.90 രൂപയായിരുന്നു പെട്രോള്‍ വില. ഇതാണ് നിലവില്‍ 77.38 രൂപയായി മാറിയത്.
47 പൈസയാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്ന കുറവ്. ഡീസലിന് നേരത്തെ 73.01 രൂപയായിരുന്നു. നിലവില്‍ 72.54 രൂപയാണ് ഡീസലിന്റെ വില. ഇറാന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ വിപണയില്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല.
















