കോഴിക്കോട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി.വി. രാജ പുരസ്കാരം നിര്‍ണയിച്ചത് പുനഃപരിശോധിക്കണമെന്ന് ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന് ആവശ്യപ്പെട്ടു. തന്നെ ഒഴിവാക്കുന്നതിനായി മാനണ്ഡങ്ങള്‍ പാലിക്കാതെയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് അപര്‍ണ ആരോപിച്ചു. പ്രത്യേക പുരസ്കാരം നല്കി തന്നെ അപമാനിച്ചിരിക്കുകയാണ്. ഈ പുരസ്കാരം നിരസിക്കുന്നതായി അപര്‍ണ പറഞ്ഞു.
രാജ്യാന്തര മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും നേടിയ മെഡലുകളുടെ അടിസ്ഥാനത്തില്‍ പോയിന്റുകള്‍ കണക്കുകൂട്ടിയാണ് ജി.വി. രാജ പുരസ്കാര ജേതാവിനെ നിശ്ചയിക്കേണ്ടത്. അങ്ങിനെയാണെങ്കില്‍ എനിക്കാണ് കൂടുതല്‍ പോയിന്റുള്ളത്. ഈ മാനദണ്ഡം മറികടന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് അപര്‍ണ ആരോപിച്ചു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജനും പരാതി നല്‍കുമെന്ന്് അപര്‍ണ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: