തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ വെള്ളിമെഡല്‍ ജേതാവ് മുഹമ്മദ് അനസും ഷട്ടില്‍ ബാഡ്മിന്റണ്‍ ഏഷ്യന്‍ ഗെയിംസ് ജേതാവ് പി.സി തുളസിയ്ക്കും ജി വി രാജ പുരസ്കാരം .മൂന്നു ലക്ഷം രൂപ വീതവും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം . മന്ത്രി ഇ.പി.ജയരാജനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പരിശീലകനായ ടി.പി. ഔസേഫ് അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം. മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ് ഫുട്ബോള്‍ പരിശീലകന് സതീവന്‍ ബാലന് നേടി. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് സമ്മാനിക്കുക.
കോളേജ് തലത്തിലെ മികച്ച കായിക അധ്യാപകനുള്ള അവാര്‍ഡിന് കണ്ണൂര്‍ എസ.എന്‍. കോളേജിലെ ഡോ. കെ അജയകുമാര്‍ അര്‍ഹനായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും നല്‍കും. സ്പോര്‍ട്സ് ഹോസ്റ്റല്‍ സ്കൂള്‍ തലത്തില്‍ ലോങ്ങ് ജംപ് താരം സാന്ദ്ര ബാബുവും, സ്പോര്‍ട്സ് ഹോസ്റ്റല്‍ കോളേജ് തലത്തില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് വിദ്യാര്‍ത്ഥി വി.കെ വിസ്മയയും പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നിബിന് ബൈജുവും അര്‍ഹരായി അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
സ്കൂള്‍ തലത്തിലെ മികച്ച കായികാധ്യാപകനുള്ള അവാര്‍ഡ് പാലക്കാട് മാത്തൂര്‍ സിഎഫ്ഡിഎച്ച് എസിലെ കെ സുരേന്ദ്രനു ലഭിച്ചു. മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂള്‍ കരസ്ഥമാക്കി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും.
മികച്ച സ്പോര്‍ട്സ് പുസ്തകത്തിനുള്ള പുരസ്കാരം ‘ഒരു ഫുട്ബോള്‍ ഭ്രാന്തന്റെ ഡയറി’ക്ക് ലഭിച്ചു. സിജിന്‍ ബി ടി, ഡോ. ഇന്ദുലേഖ. ആര് എന്നിവര്‍ ചേര്‍ന്ന് രചിച്ച കൃതിയില്‍ ഫുടബോളിനെ സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: