Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാണംകെട്ടു നാണംകെട്ടു കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 05:00 am IST
inVicharam

പ്രതിപക്ഷ കക്ഷികളുടെ യോഗം ഉടന്‍ വിളിക്കണമെന്നാണ് പ്രധാനമന്ത്രിയോടുള്ള കോണ്‍ഗ്രസിന്റെ പുതിയ ആവശ്യം. ദേശീയ പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടേയും യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിക്കണം പോലും. ഇതേ വിഷയം  ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച യോഗത്തോട് ഘടകക്ഷികള്‍പോലും മുഖംതിരിച്ചപ്പോഴാണ് പുതിയ ആവശ്യം. സര്‍ക്കാര്‍ തന്നെ എല്ലാവരേയും വിളിക്കണം.  അതും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിലപാടെടുക്കാന്‍. 

 കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അടുത്ത സഖ്യകക്ഷികള്‍ പോലും എത്തിയിരുന്നില്ല. കാലങ്ങളായി ഒപ്പമുള്ള ഡിഎംകെയും മഹാരാഷ്‌ട്രയില്‍ ഒരുമിച്ചു ഭരിക്കുന്ന ശിവസേനയും യോഗത്തിനെത്താത്തത് ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് പണിപ്പെടുകയാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവരും സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തില്ല.

 കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാവിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചും ദേശീയ ജനസംഖ്യ കണക്കെടുപ്പ് നിര്‍ത്തി വെച്ചും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 ഇതിനെതിരായുള്ള സമരത്തെ മഹാസംഭവമായി ചിത്രീകരിക്കുമ്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എവിടെ എന്ന ചോദ്യം ശക്തമാണ്. കോളേജ് വിദ്യാര്‍ത്ഥികളും ചന്ദ്രശേഖര്‍ ആസാദിനെപ്പൊലുള്ള സ്വയം പ്രഖ്യാപിത നേതാക്കളും പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ വലിയ നേതാക്കള്‍ പരുക്കേറ്റവരേയും മറ്റും സന്ദര്‍ശിച്ച് വാര്‍ത്തയില്‍ ഇടം പിടിക്കുന്നവര്‍ മാത്രമായി മാറി.

 കേരളത്തിലാണ് കോണ്‍ഗ്രസ് ഏറെ നാണം കെട്ടത്. സിപിഎമ്മിന്റെ കെണിയില്‍ വീണതാണ് പ്രശ്‌നമായത്. ബിജെപിക്കും മോദിക്കുമെതിരായ സംയുക്തപ്രക്ഷോഭം എന്ന ആകര്‍ഷക മുദ്രാവാക്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പെട്ടു. സമരത്തിന്റെ നേതൃത്വവും ഗുണഫലവും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊണ്ടുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍. നിയമത്തിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസുകാര്‍ കൂടി പിന്തുണച്ചു പാസാക്കിയ പ്രമേയത്തെ തള്ളിപ്പറയേണ്ട ഗതികേടിലെത്തി കെപിസിസി അധ്യക്ഷന്‍. പ്രമേയത്തിനു കടലാസ്സിന്റെ വിലമാത്രം എന്നു പറഞ്ഞ ഗവര്‍ണര്‍ പറഞ്ഞതുതന്നെ പാര്‍ട്ടി അധ്യക്ഷനും പറയുന്നു. ഗവര്‍ണര്‍ക്കുനേരെ ഭള്ള് പറയുകയും വഴിയില്‍ തടയുമെന്ന് വീരവാദം മുഴക്കുകയും ചെയ്ത ഛോട്ടാ നേതാക്കള്‍ക്ക് പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥ.

അവസാനം സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് പ്രതിപക്ഷനേതാവും പറഞ്ഞിരിക്കുകയാണ്. സംയുക്ത പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നു പറയുക മാത്രമല്ല പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം  നടത്തുന്ന പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വയ്‌ക്കുന്നത് ശരിയല്ലന്നുകൂടി അറിയിക്കുകയാണ് ചെന്നിത്തല.

ഗാന്ധിജിയും നെഹ്‌റുവും മന്‍മോഹനും എല്ലാം ആവശ്യപ്പെട്ട കാര്യം നരേന്ദ്ര മോദി നടപ്പിലാക്കിയപ്പോള്‍ എതിര്‍പ്പുമായി വന്നതിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞതോടെ നാണം കെട്ട കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ പേരില്‍ കൂടുതല്‍ നാണം കെടുകയാണ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.