തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിലൂടെ മതം മാറ്റപ്പെടുന്നുണ്ടെന്നും കൊല്ലപ്പെടുന്നുണ്ടെന്നും സീറോ മലബാര്‍ സഭ തന്നെ സമ്മതിച്ചെന്നും പൗരത്വ നിയമമെന്താണെന്ന് മനസിലാക്കുമ്പോള്‍ അതും ശരിയാണെന്ന് ഇവര്‍ സമ്മതിക്കുമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പേജിലൂടെയുള്ള സെന്‍കുമാറിന്റെ പരാമര്‍ശം.
ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലൗ ജിഹാദുണ്ടെന്ന് നേരത്തെ താന്‍ പറഞ്ഞിരുന്നു. അന്ന് വര്‍ഗ്ഗീയവാദിയായി തന്നെ ചിത്രീകരിച്ചു. ഇന്ന് അതേ സഭ തന്നെ ആ വസ്തുത അംഗീകരിച്ചിരിക്കുന്നു. പൗരത്വ നിയമം എന്താണെന്ന് മനസിലാക്കിയിട്ടില്ല. അത് മനസിലാക്കുമ്പോള്‍ പൗരത്വ നിയമവും ശരിയാണെന്ന് സമ്മതിക്കും, സെന്‍കുമാര്‍ വ്യക്തമാക്കി.
ക്രിസ്ത്യന്‍ സമൂഹത്തിലെ ചില ആളുകള്‍ തന്നെ സീറോ മലബാര്‍ സഭയുടെ തുറന്ന് പറച്ചിലിനെ വിമര്‍ശിക്കുന്നതാണ് വിരോധാഭാസമായ മറ്റൊരു കാര്യം. അത്തരക്കാര്‍ക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നു എന്നതല്ല പ്രശ്നം. മറിച്ച്, ഇതെല്ലാവരും അറിയുമെന്നതാണ്. ഇങ്ങനെ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ വാമൂടി കെട്ടി മിണ്ടാതിരിക്കണമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ഇതിനെ സെന്‍കുമാര്‍ സഭയുടെ വാര്ത്താക്കുറിപ്പടക്കം പോസ്റ്റ് ചെയ്താണ് വിമര്‍ശിച്ചത്.
ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രിസ്ത്യാനികളായിരുന്നുവെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളരുകയാണ്. സിനഡിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന് പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ലവ് ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന് പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്.
കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നതായി പോലീസ് കണ്ടെത്തിയിട്ടുള്ളത് 21 പേരെയാണ്. ഇതില്‍ പകുതിയോളം പേര് ക്രിസ്ത്യന്‍ വിശ്വാസത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത നിരവധി പെണ്‍കുട്ടികള്‍ ലവ് ജിഹാദിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: