തിരുവനന്തപുരം: ക്രൈം ത്രില്ലറായി ഒരുക്കിയ അഞ്ചാംപാതിരയുടെ വന്‍വിജയത്തിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകനും തിരിക്കഥാകൃത്തുമായ മിഥുന് മാനുവല്‍ തോമസ്. അഞ്ചാംപാതിര വന്‍ഹിറ്റിലേക്ക് കുതിക്കുന്നതിനെടാണു തന്റെ അടുത്ത ചിത്രത്തിന്റേതെന്നു പറയപ്പെടുന്ന ചില വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായത്. മോഹന്‍ലാല്‍ വില്ലനായും പൃഥ്വിരാജും ഫഹദ് ഫാസിലും നായകന്മാരുമായുള്ള ചിത്രമാണ് മിഥുന് അടുത്തതായി ഒരുക്കുന്നതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ഈ വാര്‍ത്തയെ പൂര്ണമാടി തള്ളി മിഥുന് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിഥുന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം-Heavy combo of actors.. !! ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്..!!പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. !! കാരണം എന്റെ കയ്യില്‍ അങ്ങനൊരു കഥ ഇല്ല..!!പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക..!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: