Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മാണ മേഖലയും കുലുങ്ങി; നിക്ഷേപം ഇടിയും

അനൂപ് ജി.byഅനൂപ് ജി.
Jan 15, 2020, 10:09 am IST
inKerala

കോട്ടയം: മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ച്‌നീക്കിയപ്പോള്‍ സംസ്ഥാനത്തെ നിര്‍മാണമേഖലയും കുലുങ്ങി. കുറച്ചുനാളുകളായി നിര്‍മാണമേഖലയെ പിടിച്ച്കുലുക്കിയ വിവാദങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് മുതല്‍ നിക്ഷേപത്തിന് കമ്പനികള്‍ മടിക്കുകയാണ്. രാഷ്‌ട്രീയ, ഉദ്യോഗസ്ഥ അഴിമതിയും ചുവപ്പുനാടയും മൂലം നിര്‍മാണ മേഖലയില്‍ കേരളത്തില്‍ നിക്ഷേപം കുറയാനാണ് സാധ്യതയെന്ന്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മാണത്തിലുള്ള നൂറുകണക്കിന് പാര്‍പ്പിട സമുച്ചയങ്ങളുടെ വില്‍പ്പനയെ വിവാദങ്ങള്‍ ബാധിച്ചു. അനധികൃതമായി 26,000 കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുകയാണ്. 

വിവാദങ്ങള്‍ മൂലം 30 മുതല്‍ 35 ശതമാനം വരെ കെട്ടിടങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായേക്കുമെന്നാണ് ബില്‍ഡേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. പല വന്‍കിട ഫഌറ്റുകളും അനുമതി സമ്പാദിച്ചത് വളഞ്ഞ വഴിയിലൂടെയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഌറ്റുകള്‍ വാങ്ങാന്‍ മുതല്‍ മുടക്കിയവര്‍ പലരും പുനര്‍ചിന്തനത്തിന്റെ പാതയിലാണ്. മരടിലെ അനുഭവമുണ്ടാകാതിരിക്കാന്‍ കൊടുത്ത അഡ്വാന്‍സ് തിരിച്ച് ചോദിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ബില്‍ഡര്‍മാരുടെ സംഘടന പറയുന്നു.

കൂടാതെ കെട്ടിട നിര്‍മാണച്ചട്ടങ്ങളിലെ ഭേദഗതിയും റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് ആഘാതമായി. 8,000 മുതല്‍ 18,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പഴയ ചട്ടം അനുസരിച്ച് ആറ് മീറ്റര്‍ റോഡ് മതിയായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനമനുസരിച്ച് ഏഴ് മീറ്റര്‍ ഫ്രണ്ടേജ് ഉണ്ടെങ്കില്‍ മാത്രമേ 8,000 മുതല്‍ 24,000 വരെ ചതുരശ്രമീറ്റര്‍നിര്‍മാണം സാധ്യമാകൂ. നിര്‍മാണ മേഖലയില്‍ ചെലവിലുണ്ടാകുന്ന ഈ വര്‍ധന പാര്‍പ്പിട സമുച്ചയങ്ങള്‍ വാങ്ങുന്നവരാണ് വഹിക്കേണ്ടത്. 

സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ്  സപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്ത് പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാക്കേജിനെ സംസ്ഥാനത്തിന് നന്നായി പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ, കരാര്‍, ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഇത്തരം അനുകൂല സാഹചര്യങ്ങള്‍ക്ക് വിഘാതമാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ മേഖലയ്‌ക്ക് ഉണ്ടാകുന്ന തിരിച്ചടി തൊഴില്‍ മേഖലയിലും നഷ്ടമുണ്ടാക്കും. ഈ മേഖലയില്‍ ആയിരങ്ങളാണ് പണിയെടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.