തിരുവനന്തപുരം: മകര പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകള്‍ക്ക് നാളെ ( ജനുവരി 15-2020)അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് മകര പൊങ്കല്‍ ആഘോഷിക്കുന്നത്. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ മകരമാസം ഒന്നാം തിയതി നടക്കും.
















