തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വ്യാജപ്രചാരണത്തിന് ശക്തികൂട്ടാന്‍ മുസ്ലിം മതതീവ്രവാദ ഗ്രൂപ്പുകളുടെ വ്യാജ വീഡിയോ പ്രചാരണം ഏറ്റെടുത്ത് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ് ബുക്ക് പേജിലാണ് എസ്ഡിപിഐക്കാരുടെ വ്യാജവീഡിയോ സന്ദീപാനന്ദ പോസ്റ്റ് ചെയ്തതും മാമീ ചായ വേണ്ട എന്നത് ഒരു സന്ദേശമായി സ്വീകരിക്കാവുന്നതാണെന്നു കുറിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് പോസ്റ്റിനു കീഴില്‍ കമന്റുകളായി എത്തിയത്. ആശ്രമവും കാറും കത്തിച്ച നാടകം പോലെ ഒന്നാണിതെന്ന് ഇതുവരെ തിരിച്ചറിഞ്ഞില്ലേ എന്നും എസ്ഡിപിഐയുടെ കള്ളക്കളി പൊളിഞ്ഞുവെന്നും സോഷ്യല്‍മീഡിയ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിഎഎയ്‌ക്കെതിരായ വീഡിയോ എന്ന നിലയില്‍ തീവ്രഇസ്സാമിക ഗ്രൂപ്പുകള്‍ ഈ വിഡീയോ ഷെയര്‍ ചെയ്തത്. നിയമം സംബന്ധിച്ചു ബോധവ്തരണം നടത്താന്‍ ദേശീയ തലത്തില്‍ ബിജെപി തീരുമാനിക്കുകയും പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. വീടുകളിലെത്തി നിയമത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ അറിയിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തൃശൂരില്‍ നിന്നും സംഘികള്‍ക്ക് കിട്ടിയ മുട്ടന്‍ പണി, വീട്ടില്‍ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. വീട്ടിലെ ഒരു കുട്ടി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. സതീഷേട്ടന്‍ വന്നു, എന്നു കുട്ടി വിളിച്ചു പറയുന്നതോടെയാണു വീഡിയോ തുടങ്ങുന്നത്.
പിന്നീട് നെറ്റിയില്‍ കുറിയും കൈയില്‍ ചരടും ധരിച്ച നാലു ചെറുപ്പക്കാര്‍ വീട്ടില്‍ കയറിവരുന്നതും ഇരിക്കുന്നതും വീട്ടിലെ ഗൃഹനാഥനായ സുഹൃത്തിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങള്‍. സിഎഎയെ പറ്റി സംസാരിക്കാനാണ് വന്നതെന്നു പറയുമ്പോള്‍ വീട്ടിലെ യുവാവ് വന്ന സംഘത്തെ നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക ഗ്രൂപ്പുകളില്‍ സജീവമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാജമായി ചിത്രീകരിച്ചതാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ബിജെപിക്കാരനായ സതീശനായി അഭിനയിച്ചത് പോപ്പുര്‍ ഫ്രണ്ടുകാരനായ ഹസന്‍ കേച്ചേരിയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചില ഗ്രൂപ്പുകള്‍ വ്യാജ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. സിഎഎ നിയമത്തിനെതിരേ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ പുതിയ ഉദാഹാരണം കൂടിയാണ് വീഡിയോ. ഈ വീഡിയോ വ്യാജമാണെന്ന് വ്യക്തമായിട്ടും തന്റെ ഫേസ്ബുക്ക് പേജില്‍ സന്ദീപാനന്ദ ഇതു പോസ്റ്റ് ചെയ്യുകയായിരുന്നു.
















