മുംബൈ: ന്യൂസിലന്‍ഡിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. എന്നാല്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇല്ല. കോഹ്ലിയാണ് ടീമിനെ നയിക്കുന്നത്. അതേസമയം ശ്രീലങ്കന്‍ മല്‍സരത്തില്‍ ഇല്ലാതിരുന്ന രോഹിത് ശര്‍മ്മ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഋഷഭ് പന്തും ടീമില്‍ സ്ഥാനം നേടി. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും ടീമില്‍ ഇടം നേടാന്‍ ആയില്ല.
അഞ്ച് ടി20മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടെസ്റ്റ് മല്‍സരങ്ങളുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. ജനുവരി 24ന് ആണ് ആദ്യ ടി20 മത്സരം നടക്കുന്നത്. ടീമില്‍ ഇടം നേടിയ മറ്റുള്ളവര്‍:- വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ ഠാകൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: